<
  1. News

കാഞ്ഞിരം എന്ന അത്ഭുതവൃക്ഷം ! അറിയേണ്ടതും അറിയാതെപോയതും

അറുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് മൂന്നിലോ നാലിലൊ പഠിക്കുന്ന പ്രായം . ഇരട്ടവരകോപ്പി പുസ്‌തകത്തിലെ വരയിട്ട കള്ളികൾക്കുള്ളിൽ പ്രഭാത് ഇങ്കിൽ മുക്കിയ പെൻഹോൾഡർ കൊണ്ട് ഉരുട്ടി എഴുതിയ വരികൾ  ഒരിക്കൽ കൂടി ഓർമ്മിക്കുന്നു . ' കാരാസ്‌കരത്തിന് കുരു പാലിലിട്ടാൽ   കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ ? '' ക്ലാസിലെ അദ്ധ്യാപകൻ ഓരോ കുട്ടിയുടെയും കോപ്പി പുസ്തകത്തിലെ പേജിനു മുകളിൽ വൃത്തിയായി എഴുതിത്തരും . തുടർന്ന് പേജ് നിറയെ അതുപോലെ ഉരുട്ടി എഴുതണം .കയ്യക്ഷരം നന്നാവാൻ . ഈ വരികൾ അന്ന് എഴുതുമ്പോൾ കാരാസ്ക്കരമെന്താണെന്നോ കാഞ്ഞിരമെന്താണെന്നോ ഈ വരികൾ ഭാഷക്ക് സമ്മാനിച്ച കുഞ്ചൻ നമ്പ്യാർ ആരാണെന്നുപോലും അറിഞ്ഞിരുന്നതുമില്ല

ദിവാകരൻ ചോമ്പാല
-- ദിവാകരൻ ചോമ്പാല
-- ദിവാകരൻ ചോമ്പാല
കാഞ്ഞിരം
കാഞ്ഞിരം

അറുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് മൂന്നിലോ നാലിലൊ പഠിക്കുന്ന പ്രായം .
ഇരട്ടവരകോപ്പി പുസ്‌തകത്തിലെ വരയിട്ട കള്ളികൾക്കുള്ളിൽ പ്രഭാത് ഇങ്കിൽ മുക്കിയ പെൻഹോൾഡർ കൊണ്ട് ഉരുട്ടി എഴുതിയ വരികൾ  ഒരിക്കൽ കൂടി ഓർമ്മിക്കുന്നു .

' കാരാസ്‌കരത്തിന് കുരു പാലിലിട്ടാൽ
  കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ ? ''

ക്ലാസിലെ അദ്ധ്യാപകൻ ഓരോ കുട്ടിയുടെയും കോപ്പി പുസ്തകത്തിലെ പേജിനു മുകളിൽ വൃത്തിയായി എഴുതിത്തരും .
തുടർന്ന് പേജ് നിറയെ അതുപോലെ ഉരുട്ടി എഴുതണം .കയ്യക്ഷരം നന്നാവാൻ .
ഈ വരികൾ അന്ന് എഴുതുമ്പോൾ കാരാസ്ക്കരമെന്താണെന്നോ കാഞ്ഞിരമെന്താണെന്നോ ഈ വരികൾ ഭാഷക്ക് സമ്മാനിച്ച കുഞ്ചൻ നമ്പ്യാർ ആരാണെന്നുപോലും അറിഞ്ഞിരുന്നതുമില്ല

മനുഷ്യൻ ഭൂമിയിൽ പിറന്നുവീഴുന്നതിന് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ഭൂമിയിൽ വൃക്ഷങ്ങളും മറ്റു സസ്യലതാതികളും ഫലമൂലാദികളും ഉണ്ടായിരുന്നു .
അശ്വതി മുതൽ രേവതിവരെയുള്ള 27 നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം   ഭാരതീയജ്യോതിശാസ്‌തം വിധിച്ചിട്ടുണ്ട്   .

ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ലഭിക്കാൻ അതാത്  നക്ഷത്രനാളുകളിൽ ജനിച്ചവർ തങ്ങളുടേതായ നക്ഷത്ര വൃക്ഷങ്ങൾ നട്ടുപരിപാലിക്കുകയും  നശിപ്പിക്കാതിരിക്കുകയും വേണമെന്നും അനുശാസിച്ചിരുന്നു .
അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം . Poison Nut Tree, Snake-wood, Quaker button തുടങ്ങിയ പേരുകളിൽ  അറിയപ്പെടുന്ന ഈ മരത്തിൻറെ  ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്‌.
ഏറെ കയ്പ്പും അതിലേറെ വിഷമയവുമായ കാഞ്ഞിരം രണ്ടുതരത്തിൽ കാണപ്പെടുന്നു . മരക്കാഞ്ഞിരം ,മറ്റൊന്ന് വള്ളിക്കാഞ്ഞിരം .

Strychnos nux vomica belonging to Loganiaceae family is a medicinal toxic plant which is also known as poison nut, nux vomica has various clinical as well as therapeutic applications. Commercially cultivated in different parts of world such as European Union, United States, Guangdong, Fujian, Hainan, Guangxi, Taiwan, North Australia and throughout tropical Africa.

It is a deciduous tree which is native to Southeast Asia and India. It is a medium sized tree which grows in open habitats. Leaves are ovate measuring 2–3.5 inches (5.1–8.9 cm) in size. The various parts of plant especially seeds and bark contains various indications in folklore and traditional medicines of different countries. It is a great source of highly poisonous and intensely bitter alkaloids strychnine and brucine acquired from seeds inside the round and green to orange fruit

മറ്റേതൊരു വൃക്ഷത്തിനും ലഭിക്കാത്ത മികച്ച ഐതീഹ്യങ്ങളും മഹത്വവും വിശ്വാസവുമുള്ള   കാഞ്ഞിരമരത്തിൻറെ മധുരിക്കുന്ന ചില കാണാപ്പുറങ്ങളിലേക്ക് ഒരു തിരനോട്ടം .
വേര് ,തൊലി ,കുരു എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമായ കാഞ്ഞിരം ആയുർവ്വേദ ചികിത്സയിലും ഹോമിയോപ്പതിയിലും ഒപ്പം ആധുനിക ചികിത്സാശാസ്ത്രശാഖകളിലും വരെ മികച്ച ഔഷധമായി  ഉപയോഗിച്ചുവരുന്നതായാണറിവ്.
ഉദരരോഗങ്ങൾ രക്തസമ്മർദ്ധം തലവേദന തുടങ്ങിയ രോഗങ്ങൾക്കുള്ള  ഹോമിയോ ചികിത്സാമരുന്നായ  നക്‌സ് വൊമിക്ക എന്ന  ഔഷധം നിർമ്മിക്കുന്നത് കാഞ്ഞിരത്തിൽ നിന്നാണ്   .

ആയുർവ്വേദത്തിൽ ആമവാതത്തിന്  ശമനമുണ്ടാക്കാൻ കാഞ്ഞിരത്തിന് കഴിവുണ്ടെന്നും ശരീരത്തിനുണ്ടാകുന്ന നീർവീക്കം ഒഴിവാക്കുന്നതിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വരെ  ശുദ്ധി ചെയ്തെടുത്ത കാഞ്ഞിര ഔഷധം ചെറിയ അളവിൽ ഉപയോഗിക്കുന്നത് നല്ലതാണെന്നും   പാരമ്പര്യ ചികിത്സകർ പറയുന്നു .

മഹാവിഷമുക്തിതൈലം ,കാരാസ്‌കരഘൃതം  തുടങ്ങിയ ആയുർവ്വേദ മരുന്നുകളിൽ  കാഞ്ഞിരത്തിൻറെ തൊലിയും ഫലവും കുരുവും ഉപയോഗിച്ചുവരുന്നതായും അറിയുന്നു .
ശരീരത്തിലേൽക്കുന്ന മുറിവുകൾ ഉണങ്ങാൻ ഈ മരത്തിൻറെ  ഇലയും തൊലിയും വെള്ളത്തിലിട്ട് തിളപ്പിച്ച്  ഇളം ചൂടിൽ മുറിവ് കഴുകിയാൽ മുറിവുകൾ എളുപ്പം കരിയാനിടയാകുമെന്നും അനുഭവസ്ഥർ പറയുന്നു . മുഖത്തെ പാടുകൾക്ക്  കാഞ്ഞിരക്കുരു  പശുവിൻ പാലിലരച്ച് രാത്രി കിടക്കാൻ നേരത്ത് മുഖത്തു പുരട്ടിയാൽ നല്ലതാണെന്ന് മുത്തശ്ശി വൈദ്യം .

വാതരോഗസംബന്ധമായ അസുഖമുള്ളവർക്ക് കാഞ്ഞിര മരത്തിൻറെ  പലക ഉപയോഗിച്ച് കട്ടിലുണ്ടാക്കി അതിൽ പതിവായി കിടക്കുന്നത് ഏറെ ഉത്തമമാണെന്ന വിശ്വാസത്തിനും പ്രചാരണത്തിനും ഈ ആധുനിക കാലഘട്ടത്തിലും മങ്ങലേറ്റിട്ടുമില്ല .
കാഞ്ഞിരമരത്തിൽ  പൂക്കൾ വിടർന്നാൽ ആഭാഗത്തേക്ക് ഇഴജന്തുക്കൾ അടുക്കാറില്ലെന്നും കായകൾ മണ്ണിൽ വീഴാൻ തുടങ്ങിയാൽ ആ ചുറ്റുപാടിലുള്ള ഒട്ടുമുക്കാൽ പുഴുക്കളും നശിച്ചുപോകുമെന്നും അറിയുന്നു ,കാഞ്ഞിരം കാവുകളിൽ നടരുതെന്ന് പറയുന്നതും ഒരുപക്ഷെ ഇതുകൊണ്ടാവാം .

കിണറിനു സമീപം കാഞ്ഞിരം  വളരുന്നത് കിണറിലെ ജലം വിഷമയമാകാൻ സാധ്യതയേറെ .

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

വേദാന്തത്തില്‍ അഗാധപാണ്ഡിത്യം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ അപൂര്‍വം സന്യാസിമാരില്‍ ഒരാളെന്നതിലുപരി  ആയുര്‍വ്വേദവും ഹോമിയോപ്പതിയും യുനാനിയും ഒറ്റമൂലികളും പ്രായോഗിക ബുദ്ധിയും കലര്‍ത്തിയ ചികിത്സയുമായി കേരളത്തിലുടനീളം സഞ്ചരിച്ചിരുന്ന സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് കാഞ്ഞിരത്തെക്കുറിച്ച് പറഞ്ഞതായ  വാക്കുകൾ കൂടി പങ്കുവെക്കുന്നു .
ആയുർവ്വേദത്തിൽ കഫരോഗങ്ങളെയും വാതരോഗങ്ങളെയും ശമിപ്പിക്കുന്ന ഒന്നാംതരം ഔഷധ സസ്യമായ കാഞ്ഞിരം ഉപയോഗിച്ചുകൊണ്ടുള്ള ഏറെ പ്രചാരമില്ലാത്ത രഹസ്യ ചികിത്സാവിധി സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് നേരത്തെതന്നെ പൊതുജന നന്മക്കായി പങ്കുവെച്ചിട്ടുമുണ്ട്‌ .

 '' ദീർഘകാലം വളർന്നു മൂപ്പെത്തിയ കാഞ്ഞിര മരത്തിൻറെ ചുവട്ടിൽ മണ്ണിളക്കി മരത്തിന്റെ വടക്കുഭാഗത്തേക്ക്  പോകുന്നഒരു വേര് കണ്ടെത്തി അതിന്റെ അഗ്രഭാഗം നല്ലമൂർച്ചയുള്ള കത്തികൊണ്ട് മുറിച്ച ശേഷം ഒരു ചില്ലുകുപ്പി നിറയെ നല്ലെണ്ണ നിറച്ച്  ഈ വേരിൻറ്റെ അറ്റം പൂർണ്ണമായും കുപ്പിയിലെ എണ്ണയുടെ അടിവശം വരെ ഇറക്കിവെക്കുക .
15  ദിവസം കഴിഞ്ഞ ശേഷം ശ്രദ്ധിച്ചാൽ കുപ്പിയിലെ മുഴുവൻ എണ്ണയും  കാഞ്ഞിരമരം വലിച്ചൂറ്റിക്കുടിച്ച അവസ്ഥയിലായിരിക്കും .
ഈ വിധത്തിൽ നല്ലെണ്ണ ആഗിരണം ചെയ്തതുകൊണ്ടുതന്നെ സ്വാഭാവികമായും കാഞ്ഞിരമരം ഇല പൊഴിക്കൽ പ്രക്രിയ തുടരുകായും ചെയ്യും  .
തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ മരം വീണ്ടും തളിർത്തുലയാനും തുടങ്ങും .
 അത്ഭുതമെന്നു പറയട്ടെ ഈ സമയത്ത്തന്നെ നേരത്തെ വലിച്ചുറ്റിയെടുത്ത എണ്ണയെ കാഞ്ഞിരമരം വിസർജ്ജിക്കാനും തുടങ്ങും .
അതോടെ നേരത്തെ കാലിയായത്തീർന്ന എണ്ണക്കുപ്പിയിൽ വീണ്ടും എണ്ണ വന്ന് നിറയും.
എന്നാൽ ഈ സമയത്ത്  കുപ്പിയിൽ തിരികെയെത്തിയ എണ്ണയുടെ നിറവും ഗുണവും ആകെ മാറിയിരിക്കും .സർവ്വവിധ വൈറസ് രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന അത്യുത്തമമായ സ്‌കിൻ ലോഷ്യനാണ്  ഈ എണ്ണ.
Rabies  എന്ന പേവിഷബാധയേറ്റവർക്കും  ഇത് ഉത്തമമായ ഔഷധമായി ഉപയോഗിക്കാവുന്നതാണ്.

പേ ഇളകിയാൽ ഈ ഔഷധ തൈലം അര  ടീസ്പൂൺ വീതം മൂന്നുനേരം സേവിച്ചാൽ  കുറഞ്ഞദിവസത്തിനകം രോഗം  മാറുമെന്നും സ്വാമി നിർമ്മലാനന്ദഗിരി തൻറെ ആയുർവ്വേദകുറിപ്പിൽ വ്യക്തമാക്കുന്നു .
കാഞ്ഞിരം വിഷമുള്ളതാണ്. കാഞ്ഞിരത്തിൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥങ്ങൾ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം .ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും സ്വാമിനിർമ്മലാന്ദഗിരി പ്രത്യേകം  ഓർമ്മപ്പെടുത്തുന്നു .''
അതിഗൂഢവും പുരാതനവുമായ  ഈ ചികിത്സാ രീതിയെക്കുറിച്ചുള്ള ഗവേഷണ നിരീക്ഷണങ്ങൾക്കായി  ആയുർവ്വേദ ഗവേഷകർ ശ്രദ്ധിക്കുമെങ്കിൽ ഏറെ നല്ലത് .

 തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറിവരുന്നതും ഏതെങ്കിലുമൊരു കാലഘട്ടത്തിൽ നടന്നതായിരിക്കുമെന്ന്  വിശ്വാസമുള്ളതും ചരിത്രവുമായി ഇഴചേർത്ത് നെയ്തെടുത്തതുമായ കഥകളെയാണ് നമ്മൾ ഐതീഹ്യങ്ങൾ എന്ന് വിളിക്കുന്നത് .
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞുമുള്ള ഇത്തരം  കഥകളിൽ വിസ്‌മയങ്ങളും  അതിഭാവുകങ്ങളും വേണ്ടതിലധികം മേമ്പൊടി  ചേർത്ത് പരസ്പരം പങ്കുവെക്കുന്ന ഐതീഹ്യപ്പെരുമയുടെ വിളനിലമാണ്‌ നമ്മുടെ നാട് .

കാഞ്ഞിര മരത്തിനുമുണ്ട് പറയാനേറെ ഐതീഹ്യങ്ങൾ
കാഞ്ഞിര മരത്തിനുമുണ്ട് പറയാനേറെ ഐതീഹ്യങ്ങൾ

കാഞ്ഞിര മരത്തിനുമുണ്ട് പറയാനേറെ ഐതീഹ്യങ്ങൾ

അടിമുടി കയ്പ്പ് രസം കലർന്നമരമാണ് കാഞ്ഞിരം .എന്നാൽ കേരളത്തിൽ ചിലേടങ്ങളിൽ കയ്പ്പ് രസമില്ലാത്ത കാഞ്ഞിരമരം ഉള്ളതായി വിശ്വസിക്കുന്നവരും ഇല്ലാതില്ല .
വടകര താലൂക്കിൽ തച്ചോളി ഓതേനൻറെ തറവാടായ തച്ചോളി മാണിക്കോത്ത് പറമ്പിലെ  കാഞ്ഞിര മരത്തിൻറെ  ഇലകൾക്ക്  അവിടുത്തെ ഉത്സവസമയത്ത്  കയ്പ്പ് രസം ഇല്ലാതിരിക്കുമത്രേ .  

തുഞ്ചൻ പറമ്പിൽ , പാക്കനാരുടെ ശവകുടീരത്തിൽ ,രായിരനെല്ലൂരിലെ ഭ്രാന്താചലത്തിൽ ,തളിപ്പറമ്പ് വൈദ്യനാഥക്ഷേത്രത്തിൽ ,നെടുങ്കുന്നം  ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ,വടമൺ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന ശാസ്താം കാവിൽ അങ്ങിനെ നീളുന്നു കാഞ്ഞിരപ്പെരുമ അധവാ  കാഞ്ഞിര മാഹാത്മ്യം !

കാഞ്ഞിരത്തിൻകീഴിൽ ,കാഞ്ഞിരപ്പള്ളി ,കാഞ്ഞിരമുക്ക് ,കാഞ്ഞിരമുള്ളതിൽ തുടങ്ങിയ സ്ഥല പ്പേരുകളും വീട്ടുപേരുകളും  വേണ്ടത്ര ,

നാറാണത്ത് ഭ്രാന്തനെ ബന്ധിച്ച കയ്പ്പില്ലാ കാഞ്ഞിരം !
നാറാണത്ത് ഭ്രാന്തനെ ബന്ധിച്ച കയ്പ്പില്ലാ കാഞ്ഞിരം !

നാറാണത്ത് ഭ്രാന്തനെ ബന്ധിച്ച കയ്പ്പില്ലാ കാഞ്ഞിരം !

ഉജ്ജയിനിയിലെ ( മദ്ധ്യപ്രദേശ് ) രാജാവായിരുന്ന വിക്രമാദിത്യ മഹാരാജാവിൻറെ രാജസദസ്സിലെ പണ്ഡിത ശ്രേഷ്ഠനും സകലകലാവല്ലഭനുമായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ.

വരരുചിക്ക് പറയസമുദായത്തിൽപെട്ട പഞ്ചമി എന്ന ഭാര്യയിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ അഞ്ചാമത്തെ മകനായിരുന്നു നാറാണത്ത് ഭ്രാന്തൻ .
നാറാണത്ത് ഭ്രാന്തൻ തപസ്സ്‌ ചെയ്‌ത്‌ ദേവി ദർശനം നൽകിയ  പുണ്യഭൂമിയാണ് രായിരനെല്ലൂർ മല എന്ന് വിശ്വസിക്കുന്നവരാണധികവും .  
ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള രായിരനെല്ലൂർ മലയിലാണ് ദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നത് .

തെക്കൻ കേരളത്തിലെ  സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രവും കൂടിയാണ് ഇവിടം .
നാറാണത്ത് ഭ്രാന്തൻറെ സ്‌മരണക്കായി 25 അടിയോളം ഉയരമുള്ള ഒറ്റ ശിലാകൂടമായ ഭ്രാന്തൻ കല്ലിൻറെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ഈ മലക്ക് മുകളിലേക്കാണ് നാറാണത്ത് ഭ്രാന്തൻ കരിങ്കല്ലുരുട്ടിക്കയറ്റിയതും താഴേക്ക് ഉരുട്ടിവിട്ടതും .

കൊടും വേനലിലും ഉറവ് വറ്റാത്ത ഇവിടുത്തെ തീർത്ഥക്കുളത്തിനു സമീപത്താണ് ചരിത്രപ്രസിദ്ധമായ കാഞ്ഞിരമരം തലയുയർത്തിനിൽക്കുന്നത് .
നാറാണത്ത് ഭ്രാന്തനെ ഇരുമ്പുചങ്ങലക്കിട്ട് ബന്ധിച്ചതും ഇതേ  കാഞ്ഞിരമരത്തിൽ .
കാലമേറെ കഴിഞ്ഞെങ്കിലും പ്രസ്‌തുത സംഭവത്തിൻറെ  തിരുശേഷിപ്പുകൾ പോലെ പഴക്കം ചെന്ന ഇരുമ്പ് ചങ്ങലക്കണ്ണികൾ ആഴ്ന്നിറങ്ങിയ കാഞ്ഞിരമരം രായിരനെല്ലൂർ മലയിൽ സാക്ഷ്യപ്പെടുത്തലിനെന്നപോലെ ഇന്നും നിലനിൽക്കുന്നു .
ഇവിടെയെത്തുന്ന തീർത്ഥാടകർ ഈ കാഞ്ഞിരമരത്തെ ഭക്ത്യാദരവോടെയാണ് വലം വെച്ചുവരുന്നത് .വളാഞ്ചേരിക്കടുത്ത്  ഒന്നാന്തിപ്പടിയിൽ വാഹനമിറങ്ങിയാൽ ഈ മലമുകളിലേക്ക്  നടന്നു കയറാൻ പടവുകളേറെ.

തുഞ്ചൻ പറമ്പിലെ കയ്പ്പില്ലാ കാഞ്ഞിരം  !
തുഞ്ചൻ പറമ്പിലെ കയ്പ്പില്ലാ കാഞ്ഞിരം  !

തുഞ്ചൻ പറമ്പിലെ കയ്പ്പില്ലാ കാഞ്ഞിരം  !  

ആധുനിക മലയാളഭാഷയുടെ ജനയിതാവും ഭാഷാകവിയുമായ തുഞ്ചത്ത് രാമാനുജൻ എഴുത്തഛൻ അറിവിന്റെ ആദ്യക്ഷരം കുറിച്ചിരുന്ന തുഞ്ചൻ പറമ്പിലെ എഴുത്തുകളരിക്ക് തൊട്ടടുത്തായാണ്  ഏറെ പ്രസിദ്ധവും വിസ്‍മയകരവുമായ കയ്പ്പില്ലാ കാഞ്ഞിരമരം സ്ഥിതിചെയ്യുന്നത്  .
നൂറ്റാണ്ടുകൾക്ക്‌ മുൻപ് എഴുത്തച്ഛൻ ധ്യാനത്തിനിരിക്കാറുള്ളതും ഇതേ കാഞ്ഞിരമരച്ചുവട്ടിൽ.
എഴുത്തഛൻറെ ഓർമ്മകളുടെ തിരുശേഷിപ്പുകൾ എന്നപോലെ  വർത്തമാനകാലസമൂഹം  ഈ കാഞ്ഞിര മരം സംരക്ഷിച്ചുപോരുന്നതും അതുകൊണ്ടുതന്നെയാവാം. ഈ കാഞ്ഞിര മരച്ചുവട്ടിലിരുന്നുകൊണ്ടുള്ള എഴുത്തച്ഛന്റെ  ധ്യാനം കാരണമാണ് ഈ കാഞ്ഞിര മരത്തിന്ന് കയ്പ്പ്  രസമില്ലാതായതെന്ന്  ഐതീഹ്യത്തെക്കാളേറെ അനുഭവിക്കുന്നവരാണേറെയുള്ളത്.

കുമ്മട്ടിക്കാവും പാക്കനാർ കാഞ്ഞിരവും !
കുമ്മട്ടിക്കാവും പാക്കനാർ കാഞ്ഞിരവും !

 കുമ്മട്ടിക്കാവും പാക്കനാർ കാഞ്ഞിരവും !

പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടാമനായി ജനിച്ച പാക്കനാർ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലമാണ് നിളാ നദിയുടെ തീരത്തുള്ള തൃത്താലയിലെ കുമ്മട്ടിക്കാവ് .
1008  ഉഗ്രമൂർത്തികളെ ആരാധിച്ചിരുന്ന പാക്കനാർ നിത്യപൂജക്ക് ഒരിക്കലും മുടക്കം വരുത്താറുമില്ല.  .
നിളയുടെ അങ്ങേക്കരയിലെ മംഗലംകുന്നിൽ പൂജാപുഷ്പ്പങ്ങളിറുക്കാൻ പോയതായിരുന്നു  പാക്കനാർ,  പുഴക്കക്കരെ നിന്നും പൂക്കൾ ശേഖരിച്ച് മടങ്ങിവരുന്ന വഴിയിൽ അദ്ദേഹത്തിന് കലശലായ ക്ഷീണവും തളർച്ചയും തോന്നുകയും തളർച്ചക്ക് ഒരു താങ്ങെന്ന നിലയിൽ കയ്യിലിരുന്ന കാഞ്ഞിരവടി  ഭൂമിയിൽ കുത്തി യിരുന്നെന്നും  ഏറെ താമസിയാതെ പാക്കനാർ അവിടെത്തന്നെ സമാധിയാവുകയാണുണ്ടായതെന്നും  വാമൊഴിയായി തലമുറകളിൽനിന്ന്  തലമുറകളിലേക്ക് പകർന്നുകിട്ടിയ കഥകൾ  സാക്ഷ്യപ്പെടുത്തുന്നു .പാക്കനാർ മണ്ണിൽ കുത്തിപ്പിടിച്ച കാഞ്ഞിരവടി അവിടെ ത്തന്നെ ഉറച്ചുപോയെന്നും പിന്നീടതിന് വേരുകൾ വന്ന് തളിർത്ത് വളർന്ന്  കാഞ്ഞിരമരമായി മാറിയെന്നും ഐതീഹ്യം .
തൃത്താലയുടെ സാംസ്ക്കാരിക പാരമ്പര്യത്തിൻറെ കൊടിയടയാളമെന്നപോലെ പാക്കനാർ സ്‌മരണകളുണർത്തുന്ന  കാഞ്ഞിര മരവും കാഞ്ഞിരത്തറയും വിശ്വാസികളായ സഞ്ചാരികളെ സദാ ആകർഷിച്ചുകൊണ്ടിരിക്കുന്നു .
ഒരിക്കലും കയ്പ്പ് രസം അനുഭവപ്പെടാത്ത  ഈ കാഞ്ഞിരത്തിൽനിന്നും തുടങ്ങുന്നു പാക്കനാർ തോറ്റത്തിൻറെ കഥ .
തൃത്താലയിലെ പൂരം കെട്ടിപുറപ്പെടുന്നതും ഈ കാഞ്ഞിര മരത്തെ സാക്ഷിയാക്കി . 

പറശ്ശിനി മുത്തപ്പൻറെ അസ്ത്രം തറച്ച കാഞ്ഞിരം !
പറശ്ശിനി മുത്തപ്പൻറെ അസ്ത്രം തറച്ച കാഞ്ഞിരം !

പറശ്ശിനി മുത്തപ്പൻറെ അസ്ത്രം തറച്ച കാഞ്ഞിരം !

കണ്ണുർ ജില്ലയിൽ ഇരിട്ടിക്കടുത്ത് കുന്നത്തൂർ പാടിയിലാണ് പറശ്ശിനി മുത്തപ്പൻറെ  ആരൂഢസ്ഥാനം .
തന്റെ അവതാര ലക്ഷ്യങ്ങൾക്കായി മറ്റൊരു സ്ഥലം കൂടി വേണമെന്ന് തോന്നിയ മുത്തപ്പൻ കുന്നത്തൂർ പാടിയിൽ നിന്നും ഒരു അസ്ത്രം എടുത്തു ഞാണിൽ തൊടുത്തുവിട്ടു ,കുന്നത്തൂർ പാടിയിൽനിന്നും ശരവേഗത്തിലെത്തിയ അസ്ത്രം വന്നുതറച്ചത് പറച്ചിങ്ങാക്കടവിലെ ( പറശ്ശിനിക്കടവിലെ ) കാഞ്ഞിരമരത്തിൽ.
വടക്കൻ കേരളത്തിലെ അത്യപൂർവ്വ ക്ഷേത്രമായ  പറശ്ശിനിക്കടവ്‌  ശ്രീമുത്തപ്പൻ ക്ഷേത്രത്തിൻറെ ഉത്ഭവം കാഞ്ഞിരത്തിൽ തറച്ച അസ്ത്രത്തിൽനിന്നും ശുഭാരംഭം കുറിച്ചതാണെന്ന് വിശ്വാസം .
 .മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പൂജാദികർമ്മങ്ങളാണ് ഇവിടെ നടക്കുന്നത് .
ദ്രാവിഡ സംസ്‌കാരത്തിന്റെ പ്രതീകമായ  ദൈവ സങ്കൽപ്പമാണ് പറശ്ശിനിയിലെ ശ്രീ മുത്തപ്പന്‍ ദൈവം
ചാലപ്പുറം  ഇളമ്പിലാശ്ശേരിതറവാട്ടിലെ കാഞ്ഞിരമരം !

കോഴിക്കോടിൻറെ നഗരപ്രാന്തമായ ചാലപ്പുറത്തെ ഇളമ്പിലാശ്ശേരിതറവാട്ട്  പറമ്പിൽ ആവാസവ്യവസ്ഥക്ക് മുതൽക്കൂട്ടായി ആയിരം വർഷങ്ങൾ പഴക്കമുള്ള ഒരു കാഞ്ഞിരമരമുണ്ട് .
പീച്ചിയിലെ കേരള ഫോറസ്ററ് ഇൻസ്റ്റിറ്യുട്ടിലെശാസ്ത്രവിഭാഗം വിദഗ്‌ധ പരിശോധനയിലൂടെ സ്ഥിരീകരിച്ചതാണ് ഈ കാഞ്ഞിരമരത്തിൻറെ പ്രായം എന്നറിയുന്നു .

ഊദ്‌ മരത്തെ വേഗത്തിൽ പാകമാക്കാൻ

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

English Summary: kanjiram poison nut tree

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds