<
  1. News

കേരള കാർഷിക സർവ്വകലാശാല വാർത്തകൾ

നെല്ലിൻ്റെ വിരിപ്പു കൃഷിക്കായുള്ള ഞാറ് 4-5 ഇല പ്രായത്തിൽ പറിച്ചു നടാം. സ്യൂഡോമോണാസ് കൾച്ചറിൻ്റെ ലായനിയിൽ വേര് അര മണിക്കൂർ കുതിർത്ത് നട്ടാൽ പിന്നീട് പോള രോഗം, പോള അഴുകൽ,ഇലപ്പുള്ളി രോഗങ്ങൾ തുടങ്ങിയവ ഉണ്ടാവുന്നതിനെ ധിക്കാം.ഇതിന് ഒരു കിലോ ഗ്രാം വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് കൾച്ചർ എന്ന കണക്കിന് വെള്ളത്തിൽ കലക്കി ലായനി ഉണ്ടാക്കാം.

Arun T

ഈ ആഴ്ചയിലെ വിള പരിപാലന നിർദ്ദേശങ്ങൾ

നെല്ലിൻ്റെ വിരിപ്പു കൃഷിക്കായുള്ള ഞാറ് 4-5 ഇല പ്രായത്തിൽ പറിച്ചു നടാം. സ്യൂഡോമോണാസ് കൾച്ചറിൻ്റെ ലായനിയിൽ വേര് അര മണിക്കൂർ കുതിർത്ത് നട്ടാൽ പിന്നീട് പോള രോഗം, പോള അഴുകൽ,ഇലപ്പുള്ളി രോഗങ്ങൾ തുടങ്ങിയവ ഉണ്ടാവുന്നതിനെ ധിക്കാം.ഇതിന് ഒരു കിലോ ഗ്രാം വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് കൾച്ചർ എന്ന കണക്കിന് വെള്ളത്തിൽ കലക്കി ലായനി ഉണ്ടാക്കാം.

പച്ചക്കറികൾ നടാനുള്ള സമയമാണിത്.കുഴികൾ എടുത്ത്, സെൻ്റൊന്നിന് രണ്ടര കിലോ കുമ്മായം ഇട്ട് ഒരാഴ്ച കഴിഞ്ഞ് പച്ചിലയും,കാലി വളവും ചേർക്കണം.ഉദ്ദേശം മൂന്നാഴ്ച കഴിഞ്ഞ് തൈകൾ നടാം.മഴക്കാലത്ത് ഉയർന്ന വാരങ്ങളിലോ,കൂനകളിലോ വേണം വിത്ത് ഇടേണ്ടതും തൈ നടേണ്ടതും. മുളക്, വഴുതന,പച്ച ചീര, വെണ്ട തുടങ്ങിയ വിളകൾ വർഷക്കാലത്ത് നടാൻ യോജിച്ചവയാണ്.

അടുക്കളത്തോട്ടത്തിൽ ജൈവ വളങ്ങൾക്ക് മുൻഗണന നൽകണം. സെൻ്റിന് 100 കി.ഗ്രാം എന്ന തോതിൽ  ജൈവ വളം വേണ്ടി വരും. കാലി വളം, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, എല്ല് പൊടി, പച്ചില, ചാരം, വിവിധ തരം പിണ്ണാക്കുകൾ തുടങ്ങിയവ ഉപയോഗിക്കാം. ജൈവ വളങ്ങളോടൊപ്പം രാസവളങ്ങളും നൽകാം. സെൻ്റ് ഒന്നിന് 1 കിലോ ഗ്രാം യൂറിയ,1.25 കി.ഗ്രാം മസ്സൂറി ഫോസ്,500 ഗ്രാം പൊട്ടാഷ് ഇവ പല തവണകളായി ചേർത്തു കൊടുക്കാം. നേർ വളങ്ങൾക്കു പകരം പച്ചക്കറി വിളകൾക്കായുള്ള മിശ്രിതവും ചേർക്കാം. നൈട്രജൻ വളങ്ങൾ കൂടുതലുപയോഗിക്കുന്നത് രോഗ കീടങ്ങൾക്ക് വഴിയൊരുക്കും.

Organic manures should be given priority in the kitchen garden. Organic manure is required at 100 kg per cent. Cattle manure, compost, earthworm compost, bone dust, green leafy ash, various types of pinnacle can be used. Along with organic manures, chemical fertilizers can also be given. 1 kg urea per cent, 1.25 kg massuri fossil and 500 g of potash can be added several times. You can also add a mixture for vegetable crops instead of straight fertilizers. *Excess ive nitrogen fertilizers can lead to disease pests.*

It is time to plant vegetables. Take the pits, add 2.5 kg of lime per cent and add green leaves and cattle manure. The seedlings should be planted after three weeks. In the rainy season, the seeds should be planted in high eras or in heaps. Crops like chillies, , green spinach,  are suitable for planting during the year

ഇടവപ്പാതി തുടങ്ങുന്നതോടെ ഉയർന്ന തവാരണകൾ ഉണ്ടാക്കി വിത്തുതേങ്ങകൾ പാകാം. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ നീർ വാർച്ച സൗകര്യം ഉറപ്പു വരുത്തണം.

*തെങ്ങിലെ കൂമ്പു ചീയൽ രോഗത്തിനു മുൻകരുതലായി സുഷിരങ്ങൾ ഇട്ട  മാങ്കോസെബ് സാഷെ 2 ഗ്രാം ഒരു പായ്ക്കറ്റിൽ, 3 എണ്ണം ഒരു തെങ്ങിൻ്റെ കൂമ്പിനു ചുറ്റും വയ്ക്കുക.*

ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ട രോഗം മഴക്കാലത്ത് ഇഞ്ചിയിൽ കണ്ടുവരുന്ന പ്രധാന രോഗമാണ്.ചെടികൾ പെട്ടെന്ന് വാടുകയും, കട ചീയുകയും ചെയ്യുന്നതാണ് ഇതിൻ്റെ ലക്ഷണം. 'പച്ച വാട്ടം' എന്നറിയപ്പെടുന്ന ഈ രോഗം നിയന്ത്രിക്കുന്നതിനായി ആദ്യം രോഗം ബാധിച്ചവ പിഴുത് മാറ്റിയ ശേഷം കുമ്മായം സെൻ്റ് ഒന്നിന് 2.5 കിലോ വീതം ഇടണം.എന്നിട്ട് ഒരാഴ്ച കഴിഞ്ഞ് 1 കിലോ ഗ്രാം സ്യൂഡമോണാസ് 20 കിലോ ഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ 20 കിലോ കിലോ മണലുമായി ചേർത്ത് രോഗം ബാധിച്ച തടങ്ങളിലും അതിനു ശേഷം ചുറ്റുമുള്ള തടങ്ങളിലും ഇട്ട് കൊടുക്കണം.

അറിയിപ്പ്

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണ ശാലയിൽ ഏതുതരം പഴം-പച്ചക്കറിയും സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു.

The food processing plant functioning at the Communication Centre under kerala agricultural university is processed and supplied as value added products by processing any type of fruit and vegetable.

നിബന്ധനകൾ

1)- കുറഞ്ഞത് 10 കിലോ ഗ്രാം പഴം-പച്ചക്കറി ഉണ്ടാവണം.

2)- കർഷകർക്ക് താൽപ്പര്യമുള്ള ഉൽപ്പന്നമോ, അസംസ്കൃത വസ്തുവിൻ്റെ ഗുണനിലവാരം അനുസരിച്ച് വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്പന്നമോ തയ്യാറാക്കി നൽകുന്നു.

3)- മൂല്യവർദ്ധിത ഉൽപ്പന്നം തയ്യാറാക്കുവാൻ വേണ്ട വസ്തുക്കളുടെ വിലയും,കൂലിച്ചിലവും കർഷകർ അടയ്ക്കണം.

4)- മൂല്യവർദ്ധിത ഉൽപ്പന്നം പാക്ക് ചെയ്യുവാനുള്ള വസ്തുക്കൾ കർഷകർ കൊണ്ട് വന്നാൽ അതിൽ പാക്ക് ചെയ്തും നൽകും.

5)- കേരള കാർഷിക സർവകലാശാലയുടെ പേരിൽ ഇത് വിപണനം ചെയ്യുവാൻ സാധ്യമല്ല.ഉൽപ്പന്നം കർഷകർ തന്നെ അവരുടെ സ്ഥാപന പേരിൽ വിപണനം ചെയ്യേണ്ടതാണ്.

6)- കൂടുതൽ വിവരങ്ങൾക്ക് 0487-2370773, 9497412597 എന്നീ ഫോൺ നമ്പറുകളിലോ ccmannuthy@kau.in എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

കുരുമുളകിലെ ദ്രുതവാട്ട രോഗത്തിന് മുൻകരുതലായി രണ്ട് കിലോ ട്രൈക്കോഡർമ്മ,90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിൻ പിണ്ണാക്കുമായി കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നില നിൽക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക.ഈ മിശ്രിതത്തിൽ നിന്ന് 2.5 കിലോ വീതം ഓരോ ചെടിക്ക് ചുവട്ടിലും ഇട്ടു കൊടുക്കുക. ഒരു മാസത്തിന് ശേഷം സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.അല്ലെങ്കിൽ 1% വീര്യമുള്ള ബോർഡോ മിശ്രിതം കലക്കി തളിക്കുക.

As a precaution against  disease in pepper, mix two kg trichoderma with 90 kg of dung powder and 10 kg neem powder and leave it for two weeks to maintain moisture. Put 2.5 kg of this mixture under each plant. After one month, sprinkle pseudomonas 20 gm in one litre of water or mix 1% strong bordeaux mixture.

കമുകിൻ തൈകൾ ഈ മാസത്തിലും നടാം.നല്ല തൈ തെരെഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇലകൾ കൂടുതലുള്ളതും അധികം പൊക്കം ഇല്ലാത്തതുമായ തൈകൾ തെരഞ്ഞെടുക്കണം.മംഗള, സുമംഗള,ശ്രീമംഗള,മോഹിത് നഗർ എന്നിവ ഉല്പാദന ശേഷി കൂടിയ ഇനങ്ങളാണ്.കുമിൾ രോഗത്തിനെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം പശ  ചേർത്ത് തളിച്ചു കൊടുക്കണം.തോട്ടത്തിലെ നീർവാർച്ച മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

വാഴകളിൽ  കാണപ്പെടുന്ന ഇലപ്പുള്ളി രോഗം നിയന്ത്രിക്കാനായി രോഗം ബാധിച്ച ഇലകൾ വെട്ടി മാറ്റി നശിപ്പിച്ച ശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം  സാൻഡോവിറ്റ് എന്ന പശ രണ്ട് മി.ലി., ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് ഇലയുടെ രണ്ട് വശത്തും വീഴത്തക്കവണ്ണം തളിച്ചു കൊടുക്കണം.അല്ലെങ്കിൽ സ്യൂഡോമോണാസ് എന്ന ബാക്ടീരിയ പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിയ്ക്കുന്നത് ഈ രോഗം വരാതിരിക്കാനും നിയന്ത്രിക്കാനും നല്ലതാണ്.

കോവിഡ് - 19 എന്ന മഹാമാരി വലിയ രീതിയിൽ ആഘാതം സൃഷ്ടിച്ച ഒരു മേഖലയാണ് കൃഷി. ഈ അവസരത്തിൽ കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി കേരള കാർഷിക സർവ്വകലാശാല,വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്റർ,സമൂഹ മാധ്യമമായ ഫേസ് ബുക്കിലൂടെ കർഷകരിലേയ്ക്കെത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റൻഷൻ, കേരള കാർഷിക സർവ്വകലാശാല,മണ്ണുത്തി എന്ന ഫേസ്ബുക്ക് പേജ്  സന്ദർശിക്കുക.

ലിങ്ക്:

https://www.facebook.com/Directorate-of-Extension-Kerala-Agricultural-University-Thrissur-107101284074521/

#റേഡിയോ എടയൂർ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷകന്റെ കൈപിടിക്കാം കരുതലോടെ.

English Summary: Kerala agricultural University news on this week's farming techniques

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds