<
  1. News

ആരോഗ്യരംഗത്ത് കേരളം വലിയ മാതൃക: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പറക്കോട് ബ്ലോക്ക് ആരോഗ്യമേളയുടെയും ഏകാരോഗ്യമേളയുടെയും ബ്ലോക്ക് തല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. ആരോഗ്യ രംഗത്ത് കേരളം വലിയ മാതൃകയാണെന്നും സമയബന്ധിതമായ ഇടപെടലുകള്‍ കൊണ്ടാണ് കേരളം രോഗത്തെ പ്രതിരോധിക്കുന്നതെന്നും ഏകാരോഗ്യം പദ്ധതിയുടെ പ്രധാന ഉദ്ദേശം ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണെന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Meera Sandeep
ആരോഗ്യരംഗത്ത് കേരളം വലിയ മാതൃക: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ആരോഗ്യരംഗത്ത് കേരളം വലിയ മാതൃക: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: പറക്കോട് ബ്ലോക്ക് ആരോഗ്യമേളയുടെയും ഏകാരോഗ്യമേളയുടെയും ബ്ലോക്ക് തല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. ആരോഗ്യ രംഗത്ത് കേരളം വലിയ മാതൃകയാണെന്നും സമയബന്ധിതമായ ഇടപെടലുകള്‍ കൊണ്ടാണ് കേരളം രോഗത്തെ പ്രതിരോധിക്കുന്നതെന്നും ഏകാരോഗ്യം പദ്ധതിയുടെ പ്രധാന ഉദ്ദേശം ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണെന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ 'നെല്ലിക്ക'

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. ബി. രാജീവ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. അംജിത് ഏകാരോഗ്യപദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കി.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ സഞ്ജീവനി -ആരോഗ്യ ഇന്‍ഷുറന്‍സിന് പുതുജീവന്‍

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം പി മണിയമ്മ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, പറക്കോട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മകുഞ്ഞ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ പി സന്തോഷ്, എം മഞ്ജു, എസ്.മഞ്ജു, വിമല മധു, 

ബന്ധപ്പെട്ട വാർത്തകൾ: ലെമൺ ടീ സംരക്ഷിക്കും നിങ്ങളുടെ ആരോഗ്യം; അറിയാം ആരോഗ്യ ഗുണങ്ങൾ

ഏഴംകുളം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, ഏറത്ത് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, പത്തനംതിട്ട ഡെപ്യൂട്ടി ഡി എം ഒ ഡോ. നന്ദിനി, പത്തനംതിട്ട ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ സുരേഷ്‌കുമാര്‍, എനാദിമംഗലം എം ഒ ഐ /സി, സി എച്ച് സി ഡോക്ടര്‍ ബെറ്റ്‌സി ജേക്കബ്, വുമണ്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീലതാകുമാരി, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: Kerala is a great example in the field of health: Pakkode Block Panchayat President

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds