1. News

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

ബംഗാൾ ഉൾക്കടലിലെ 'യാസ്' ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm)യാസ് കരയിൽ പ്രവേശിക്കാൻ സാധ്യത . ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Priyanka Menon
mazha
mazha

ബംഗാൾ ഉൾക്കടലിലെ 'യാസ്' ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm)യാസ് കരയിൽ പ്രവേശിക്കാൻ സാധ്യത .
ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട് .

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala is not on the expected trajectory of low pressure. However, isolated heavy rains are likely in Kerala today. In Kerala, yellow alert has been issued in various districts in connection with the formation of low pressure.

പ്രത്യേക ജാഗ്രത നിർദേശം

26-05-2021: വടക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ - ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 155 മുതൽ 165 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 185 കിമീ വരെ വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനും സാധ്യതയുണ്ട് . മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കു ഭാഗങ്ങളിലും മണിക്കൂറിൽ 60 കിമീ മുതൽ 70 വരെ കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.തെക്ക്- പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

English Summary: Kerala is not on the expected trajectory of low pressure. However, isolated heavy rains are likely in Kerala today. In Kerala, yellow alert has been issued in various districts in connection with the formation of low pressure

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds