<
  1. News

അമേരിക്കയിലെ ജോലി വിട്ട് നാട്ടിൽ പശു ഫാം തുടങ്ങിയ കിഷോർ, ഇന്ന് 44 കോടി രൂപ മൂല്യമുള്ള കമ്പനി ഉടമ

ബെംഗളൂരു: കർണ്ണാടക സ്വദേശിയുമായ കിഷോർ ഇന്ദുകുരി വർഷങ്ങളായി അമേരിക്കയിൽ ഉയർന്ന ജോലിയും നല്ല വരുമാനവുമൊക്കെയുള്ള ആളായിരുന്നു. എന്നാൽ കാർഷിക മേഖലയിൽ താൽപര്യമുള്ള അദ്ദേഹം തൻറെ ജോലി ഉപേക്ഷിച്ച് നാട്ടിലേന്ന ക്ക് തിരിച്ചു. നാട്ടിലെത്തിയ കിഷോർ സ്വന്തമായൊരു പശു ഫാം തുടങ്ങി.

Meera Sandeep
Diary farm
Diary farm

ബെംഗളൂരു: കർണ്ണാടക സ്വദേശിയുമായ കിഷോർ ഇന്ദുകുരി വർഷങ്ങളായി അമേരിക്കയിൽ ഉയർന്ന ജോലിയും നല്ല വരുമാനവുമൊക്കെയുള്ള ആളായിരുന്നു. 

എന്നാൽ കാർഷിക മേഖലയിൽ താൽപര്യമുള്ള അദ്ദേഹം തൻറെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ കിഷോർ സ്വന്തമായൊരു പശു ഫാം തുടങ്ങി.

ഐഐടി വിദ്യാർഥിയായിരുന്ന കിഷോർ തിരക്കിട്ട എഞ്ചിനീയർ ജോലിയാണ് തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി ഉപേക്ഷിച്ചത്. ഇന്ന് അദ്ദേഹം 44 കോടി രൂപ മൂല്യമുള്ള കമ്പനിയുടെ ഉടമയാണ്.

കിഷോർ ഐഐടി ഖൊരാഗ്പൂരിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് Amherst ലെ Massachusetts University യിൽ നിന്ന് Polymer Science and Engineering ൽ ബിരുദാനന്തര ബിരുദവും നേടി. 

കാർഷികമേഖലയോടുള്ള അഭിനിവേശം മനസ്സിലാക്കിയതിന് ശേഷമായിരുന്നു ആ വിരമിക്കൽ. പിന്നീട് 2012ൽ നാട്ടിലേക്ക് മടങ്ങിയെത്തുകയും ഹൈദരാബാദിൽ താമസമാക്കി പശു വളർത്തലിനേയും പാലിനെക്കുറിച്ചുമൊക്കെ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്തു.

സ്വന്തമായി ഒരു ഡയറി ബ്രാൻഡ് എന്നതായിരുന്നു കിഷോറിന്റെ സ്വപ്നം. 20 പശുക്കളുമായിട്ടായിരുന്നു കിഷോർ തന്റെ സ്വപ്നത്തിന് അടിത്തറ പാകിയത്. കോയമ്പത്തൂരിൽ നിന്നായിരുന്നു പശുക്കളെ വാങ്ങിയത്. സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലായിരുന്നു ആദ്യം ബിസിനസ് ആരംഭിച്ചത്. 2016ൽ തന്റെ ഡയറി ഫാം 'സിഡ്സ് ഫാം' എന്ന പേരിൽ കിഷോർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ന് പതിനായിരത്തിലധികം ഉപഭോക്താക്കൾക്ക് സിഡ്സ് ഫാം പാൽ വിതരണം ചെയ്യുന്നുണ്ട്. 120ലധികം ജീവനക്കാരാണ് ഫാമിൽ ജോലി ചെയ്യുന്നത്.

കഴിഞ്ഞ വർഷം മാത്രം 44 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. കയ്യിലുള്ളതും കുടുംബത്തിൽനിന്ന് കിട്ടിയതുമായ പണം കൊണ്ടാണ് സംരംഭം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ എരുമ പാല് വിറ്റായിരുന്നു തുടക്കും. പിന്നീട് ഇത് പശുവിൻ പാലിലേക്ക് കൂടി വിപുലീകരിക്കുകയായിരുന്നു. പാൽ മാത്രമല്ല, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ പാലുൽപന്നങ്ങളും കമ്പനി വിൽക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലും ഡയറി ഫാമിൽനിന്ന് ഉപഭോക്താക്കൾക്ക് പാൽ വിതരണം ചെയ്യുന്നത് തുടരുകയാണെന്നും കിഷോർ പറഞ്ഞു.

English Summary: Kishore left his job in the US and started a cow farm in his village, now owns a company worth Rs 44 crore

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds