<
  1. News

കൃഷി ജാഗരൺ ഫാർമർ ഫസ്റ്റ്- കർഷകരെ പരിചയപ്പെടാനൊരു വേദി.

കർഷകരെ പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി കൃഷിജാഗ്രൺ തുടങ്ങിയ ഫാർമർ ഫസ്റ്റ് എന്ന പരിപാടിയുടെ നാലാമത്തെ പ്രോഗ്രാമാണ് കഴിഞ്ഞ പതിനാലാം തിയതി കൃഷിജാഗ്രൺന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം ജനങ്ങളിലേക്ക് എത്തിയത്.

Meera Sandeep
Krishi Jagran FARMER FIRST Live program in Facebook
Krishi Jagran FARMER FIRST Live program in Facebook

കർഷകരെ പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി കൃഷിജാഗ്രൺ തുടങ്ങിയ ഫാർമർ ഫസ്റ്റ് എന്ന പരിപാടിയുടെ നാലാമത്തെ പ്രോഗ്രാമാണ് കഴിഞ്ഞ പതിനാലാം തിയതി കൃഷിജാഗ്രൺന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം ജനങ്ങളിലേക്ക് എത്തിയത്.

ചെമ്മീൻ കൃഷി ചെയ്യുന്ന യുവ കർഷകനായ ശ്രീ. അശ്വിൻ പറവൂർ, കർഷകനും ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായ ശ്രീ. വി.എസ്. കണ്ണൻ, പൊന്നാനി നഗരസഭയിലെ കൃഷി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശ്രീമതി പുഷ്‌പ ദിനേശ്, പച്ചക്കറി കൃഷി ചെയ്യുന്ന കർഷകനായ ശ്രീ. കെ. കെ. പ്രതാപൻ എന്നിവരാണ് പതിനാലാം തിയതിയിലെ ഫാർമർ ഫസ്റ്റിൽ പങ്കെടുത്തത്.

Krishi Jagran Kerala (facebook.com)

10 ദശലക്ഷത്തിലധികം വായനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ കാർഷിക ഗ്രാമീണ മാസികയായി "ലിംക ബുക്ക് ഓഫ് റെക്കോർഡുകളിൽ" പ്രവേശിച്ച ഇന്ത്യയിലെ പ്രഥമ കാർഷിക മാസികയാണ് കൃഷി ജാഗരൺ. 22 സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ളതും 12 ഭാഷകളിൽ (ഹിന്ദി, മലയാളം, ആസാമി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ്) 23 പതിപ്പുകളുമുള്ള ഒരു ബഹുഭാഷാ മാസികയാണ് കൃഷിജാഗരൺ.

കൂടാതെ കാർഷിക വിവരങ്ങൾ കർഷകരുടെ വിരൽത്തുമ്പിൽ അപ്പപ്പോൾ ലഭിക്കാൻ 12 ഭാഷകളിലെ വെബ്പോർട്ടൽ, ഫേസ്ബുക്ക് പേജുകൾ , ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ലിൻകിഡിൻ തുടങ്ങിയ ഡിജിറ്റൽ ശൃംഖല 24 മണിക്കൂറും സജീവമാണ്. ദിനംപ്രതി ഏകദേശം ഒരു ലക്ഷത്തോളം വായനക്കാർ സന്ദർശിക്കുന്ന ഈ വെബ്‌സൈറ്റുകൾ വിദ്യാർത്ഥികൾ, ഗവേഷകർ, കർഷകർ തുടങ്ങി അനവധി പേർക്ക് ഒരു മാർഗ്ഗദർശി ആയിരിക്കുന്നു.

പ്രേക്ഷകരാണ് ഒരു നടൻറെ കരുത്തെന്നപോലെ കർഷകരാണ് കൃഷിജാഗരണിന്റെ സമ്പത്ത്. അതിനാൽ കൃഷിജാഗരൻ കർഷകരുടെ ഉന്നമനത്തിനായി അനവധി പദ്ധതികൾ ആവിഷ്കരിച്ചു. ഏറ്റവും ആദ്യമായി "ഫാർമർ ദി ബ്രാൻഡ് " എന്ന ഫേസ്‌ബുക്ക് ലൈവ് പ്രോഗ്രാം അവതരിപ്പിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഉത്പന്നങ്ങൾക്ക് ഒരു വിപണന സാദ്ധ്യത ഉറപ്പാക്കാനും ഇത് വളരെയധികം സഹായിച്ചു.

അതിലുപരി ധാരാളം സാധാരണക്കാർക്ക് ഇങ്ങനെയുള്ള ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാനും സാധിച്ചു. ഇതിനൊപ്പം വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കാൻ "വുമൺ ഫാർമർ ദി ബ്രാൻഡ്" എന്ന ഫേസ്‌ബുക്ക് ലൈവ് പരിപാടിയും ആവിഷ്കരിച്ചു. ഇതിലൂടെ ധാരാളം വനിതാ കർഷകരെ പരിചയപ്പെടുത്താനും അവർക്ക് പ്രചോദനം പകരാനും കൃഷിജാഗരണിന് കഴിഞ്ഞു.

English Summary: Krishi Jagaran Farmer First - A platform for farmers to solve their problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds