ഏറ്റവും പുതിയ ബിസിനസ്സ് ആശയങ്ങൾ: ഒരു മാസത്തിൽ രണ്ട് ലക്ഷം രൂപ നേടാൻ ഈ ബിസിനസ്സ് ചെയ്യുക
ലോകമെമ്പാടും, പ്രായഭേദമെന്യേ എല്ലാവരും കോൾഡ് ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപെടുന്നവരാണ്. അതുകൊണ്ടുതന്നെ കോൾഡ് ഡ്രിങ്ക്സിൻറെ ആവശ്യവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ശീതളപാനീയ ബിസിനസ്സ് ആരംഭിക്കുന്നത് നല്ലൊരു ഐഡിയയാണ്. ശ്രദ്ധേയമായ കാര്യം, ഒരു ഷോപ്പ് തുടങ്ങാതെ തന്നെ നിങ്ങൾക്ക് വീട്ടിൽ നിന്ന് തണുത്ത പാനീയ ബിസിനസ്സ് ആരംഭിക്കാൻ കഴിയുമെന്നതാണ്. എന്നാൽ ഈ ബിസിനസ്സ് വലിയ തോതിൽ ആരംഭിക്കണമെന്നുണ്ടെങ്കിൽ, ഒരു ഷോപ്പ് തുടങ്ങുന്നതായിരിക്കും നല്ലത്.
ലോകമെമ്പാടും, പ്രായഭേദമെന്യേ എല്ലാവരും കോൾഡ് ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപെടുന്നവരാണ്. അതുകൊണ്ടുതന്നെ കോൾഡ് ഡ്രിങ്ക്സിൻറെ ആവശ്യവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ശീതളപാനീയ ബിസിനസ്സ് ആരംഭിക്കുന്നത് നല്ലൊരു ഐഡിയയാണ്. ശ്രദ്ധേയമായ കാര്യം, ഒരു ഷോപ്പ് തുടങ്ങാതെ തന്നെ നിങ്ങൾക്ക് വീട്ടിൽ നിന്ന് തണുത്ത പാനീയ ബിസിനസ്സ് ആരംഭിക്കാൻ കഴിയുമെന്നതാണ്. എന്നാൽ ഈ ബിസിനസ്സ് വലിയ തോതിൽ ആരംഭിക്കണമെന്നുണ്ടെങ്കിൽ, ഒരു ഷോപ്പ് തുടങ്ങുന്നതായിരിക്കും നല്ലത്.
ശീതള പാനീയ ബിസിനസ്സ്: വിപണിയിലുള്ള ആവശ്യം
വിവാഹം, പാർട്ടികൾ, തുടങ്ങി മിക്ക അവസരങ്ങളിലും കോൾഡ് ഡ്രിങ്ക്സ് ഉപയോഗിക്കപ്പെടുന്നു. ഇതുകൂടാതെ, വേനൽക്കാലത്ത് തണുപ്പിനായി വീട്ടിൽ തണുത്ത പാനീയങ്ങൾ സൂക്ഷിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. അതിനാൽ, ഇതിന്റെ ആവശ്യം വിപണിയിൽ കൂടുതലാണ്.
കോൾഡ് ഡ്രിങ്ക്സിൻറെ ബിസിനസ്സ് എങ്ങനെ തുടങ്ങാം?
ഈ ബിസിനസ്സ് തുടങ്ങുന്നതിന് മുൻപ്, കോൾഡ് ഡ്രിങ്ക്സ് ഉണ്ടാക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ, മെഷീൻ, അവയുടെ ലഭ്യതകൾ, ശരിയായ സ്ഥാനം എന്നിവ ഉൾപ്പെടുന്ന ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം, ഇതിനാവശ്യമായ തുക, എത്രമാത്രം ചെലവാകും, എത്ര ലാഭം നേടാം? ഏത് ലൈസൻസാണ് ആവശ്യം, പാക്കിംഗ്, മാർക്കറ്റിംഗ് എന്നിവയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്.
കോൾഡ് ഡ്രിങ്ക്സ് ഉണ്ടാക്കുന്നതിനായി ആദ്യം അതിൻറെ സിറപ്പ് ഉണ്ടാക്കണം. സിറപ്പ് ഉണ്ടാക്കുന്നതിനായി, പഞ്ചസാരയും, ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ, തുടങ്ങി ആവശ്യമുള്ള ഫ്ലേവറിൻറെ പ്രീ-മിക്സും ആവശ്യമാണ്. പഞ്ചസാരയും പ്രീ-മിക്സും ചേർത്ത മിശ്രിതത്തിൽ വെള്ളം കുറേശ്ശേയായി ഒഴിച്ചുകൊടുക്കുക. ശേഷം മിക്സറിലിട്ട് അടിക്കുക. ഫിൽറ്റർ ചെയ്‌തുകഴിഞ്ഞാൽ നിങ്ങളുടെ സിറപ്പ് തയ്യാറായി. ഇതിനാവശ്യമായ പഞ്ചസാര, പ്രീ-മിക്സ്, സോഡ, പാക്ക് ചെയ്യാൻ ആവശ്യമായ ബോട്ടിൽ, എന്നി അസംസ്കൃത വസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാണ്.
ആവശ്യമായ മെഷിനറി
ഇതിനായി രണ്ടു മെഷീനറിയുടെ ആവശ്യമുണ്ട്. 1. സിറപ്പ് ഉണ്ടാക്കാനാവശ്യമായ മിക്സർ 2. ബോട്ടിൽ സീലിംഗ് പാക്കിങ് മെഷീൻ. ഇത് ഒരു ഓട്ടോമാറ്റിക് മെഷീനാണ്. ബോട്ടിലിൽ പ്രോഡക്റ്റ് നിറയ്ക്കാനും, ബോട്ടിൽ സീൽ ചെയ്യാനും ഈ മെഷീനിൽ സാദ്ധ്യമാണ്. കോൾഡ് ഡ്രിങ്ക് കേടുവരാതിരിക്കാൻ ഫ്രീസറിൽ വെക്കുക.
മെഷീൻ ലഭ്യമാകുന്ന സ്ഥലം
40,000 മുതൽ 50,000 രൂപ വരെ ഒരു മിക്സറും മൂന്നര ലക്ഷം രൂപയ്ക്ക് പാക്കിംഗ് മെഷീനും ലഭിക്കും. വിതരണക്കാരിലൂടെയോ, India Mart പോലെയുള്ള ഓൺലൈനിലൂടെയോ മെഷീൻ വാങ്ങാവുന്നതാണ്.
പെർമിറ്റുകളും ലൈസൻസുകളും ആവശ്യമാണ്
ലോക്കൽ അധികാരികളിൽ നിന്ന് ഒരു മെഷീൻ ഇൻസ്റ്റാൾ ചെയ്യേണ്ടതിനാൽ പെർമിറ്റ് ലഭ്യമാക്കണം. നിയമപരമായി അത് ആവശ്യമാണ്. നിങ്ങളുടെ ഉൽപ്പന്നം ഒരു ഭക്ഷണ ഇനമായതുകൊണ്ട് FSSAI ലൈസൻസ് എടുക്കണം. GST നമ്പർ ലഭിക്കുന്നതിന് നിങ്ങൾ രജിസ്റ്റർ ചെയ്യണം.
English Summary: Latest Business Ideas: Do This Business to Earn Rs 2 Lakh in a month-kjmnsep2520
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments