<
  1. News

ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം

കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി കരിയറിൽ ഏറ്റവും മികച്ച വളർച്ചയും ഉയർന്ന ശമ്പളവും ലക്ഷ്യമിട്ടാണ് ഇന്ന് ചെറുപ്പക്കാർ പഠനം പൂർത്തിയാക്കുന്നത്. പഠനം പൂർത്തിയാക്കി ഒരു മികച്ച ജോലി സ്വന്തമാക്കുക എന്നതാണ് ഏതൊരാളുടെയും സ്വപ്നം. ജോലിക്കായി മത്സരം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും മികച്ച ശമ്പളമുള്ള ജോലി കണ്ടെത്തുക അത്ര എളുപ്പവുമല്ല.

Meera Sandeep
Let's take a look at the highest paying jobs in the world
Let's take a look at the highest paying jobs in the world

കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളാണ് എല്ലാവരും ആഗ്രഹിക്കുന്നത്.  അതിനായി കരിയറിൽ ഏറ്റവും മികച്ച വളർച്ചയും ഉയർന്ന ശമ്പളവും ലക്ഷ്യമിട്ടാണ്  ഇന്ന് ചെറുപ്പക്കാർ പഠനം പൂർത്തിയാക്കുന്നത്.  പഠനം പൂർത്തിയാക്കി  ഒരു മികച്ച ജോലി സ്വന്തമാക്കുക എന്നതാണ് ഏതൊരാളുടെയും സ്വപ്നം. ജോലിക്കായി മത്സരം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും മികച്ച ശമ്പളമുള്ള ജോലി കണ്ടെത്തുക അത്ര എളുപ്പവുമല്ല. ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ചില ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/08/2022)

മികച്ച രീതിയിൽ സമ്പാദിക്കാനാകുന്ന ജോലി മർച്ചന്റ് നേവിയിൽ ചീഫ് എഞ്ചിനീയറായി ജോലിക്ക് കയറുന്നയാൾക്കാണ്.  കാരണം മർച്ചന്റ് നേവിയിലെ ഡെക്ക് കേഡറ്റുകൾക്ക് 18-19 വയസ്സ് പ്രായമാകുമ്പോൾ പ്രതിമാസം ഏകദേശം 500 ഡോളർ (40000 രൂപ) സ്റ്റൈപ്പൻഡ് സമ്പാദിക്കാൻ തുടങ്ങുന്നു. മിക്ക ആളുകളും തങ്ങളുടെ ജീവിതത്തിൽ എന്തുചെയ്യണമെന്ന് ആലോചിക്കുന്ന പ്രായത്തിലാണ് മർച്ചന്‍റ് നേവിയിലെ ഡെക്ക് കേഡറ്റുകൾ ഇതിനകം കപ്പലിൽ യാത്ര ചെയ്യുകയും മിതമായ തുക സമ്പാദിക്കുകയും ചെയ്യുന്നത്. പിന്നീട്, അവർ ഏകദേശം 23-25 വയസ്സിൽ തേർഡ് ഓഫീസർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ അവർക്ക് പ്രതിമാസം ഏകദേശം 2400$-4200$ (1.8 ലക്ഷം - 3.2 ലക്ഷം രൂപ) ലഭിക്കും. അവസാനമായി, ക്യാപ്റ്റൻ ആകുമ്പോൾ അവർക്ക് പ്രതിമാസം 10000$ - 14000$ (7.6 ലക്ഷം - 10.6 ലക്ഷം രൂപ) എന്ന പരിധിയിൽ പ്രതിഫലം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: അലിയൻസ് ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ ഓഫീസറുടെ ഒഴുവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

എഞ്ചിനീയർമാരുടെ ശമ്പളവും ഡെക്ക് ഓഫീസർമാർക്ക് തുല്യമാണ്. അതിനാൽ ഇത് സാമ്പത്തികമായി വളരെ പ്രതിഫലം നൽകുന്ന ഒരു കരിയർ തന്നെയാണ്.  അതേസമയം ഈ തൊഴിലിനും ഒരു മറുവശമുണ്ട്. പുറത്ത് നിന്ന് തോന്നുന്നത്ര ഗ്ലാമറസ് അല്ലാത്തതിനാൽ. ഈ തൊഴിലിൽ പ്രവേശിക്കുന്നത് എളുപ്പമായിരിക്കാം, എന്നിരുന്നാലും, ഓൺബോർഡിൽ ജോലി ചെയ്യുന്നത് അത്ര എളുപ്പമല്ല. ഈ തൊഴിൽ നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കുന്നു. 20-22 ആളുകളെ മാത്രം ഉൾപ്പെടുത്തി കോടികൾ വിലമതിക്കുന്ന ഒരു കപ്പൽ ഓടിക്കുക എളുപ്പമല്ല.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/08/2022)

മർച്ചന്റ് നേവിയിൽ ചീഫ് എഞ്ചിനീയർ എന്ന ജോലിക്ക് പുറമെ ഈ വർഷം നിലവിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ ചുവടെ കൊടുത്തിരിക്കുന്നവയാണ്.

ഡാറ്റ സയന്‍റിസ്റ്റ്

സീനിയർ സോഫ്റ്റ്വെയർ എഞ്ചിനിയർ

ഇൻവെസ്റ്റ്മെന്‍റ് ബാങ്കർ

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

സർജൻ

അനസ്തേഷ്യോളജിസ്റ്റ്

ഫിസീഷ്യൻ

ന്യൂറോസർജൻ

ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻ

ഓർത്തോഡോണ്ടിസ്റ്റ്

ഗൈനക്കോളജിസ്റ്റ്

സൈക്യാട്രിസ്റ്റ്

എയർലൈൻ പൈലറ്റ് ആൻഡ് കോ പൈലറ്റ്

പീഡിയാട്രീഷ്യൻ

ഡെന്‍റിസ്റ്റ്

പെട്രോളിയം എഞ്ചിനിയർ

എഞ്ചിനിയറിങ് മാനേജർ

ഐടി മാനേജർ

ഫിനാൻഷ്യൽ മാനേജർ

ഈ ജോലികൾക്കെല്ലാം തന്നെ ഓരോ രാജ്യങ്ങളിലും മികച്ച ശമ്പളമാണ് ലഭിക്കുന്നത്. പ്രതിവർഷ പാക്കേജിൽ കോടികൾ സമ്പാദിക്കാനാകുന്നവയാണ് ഈ ജോലികളെല്ലാം. എന്നാൽ ഈ ജോലിക്കുള്ള പ്രതിഫലം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായിരിക്കും.

English Summary: Let's take a look at the highest paying jobs in the world

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds