<
  1. News

എല്‍ഐസി ബീമാ രത്ന പദ്ധതി: 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 50 ലക്ഷം രൂപ നേടാം!

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) ജനങ്ങൾക്കായി വിവിധ പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് എല്‍ഐസി ബീമാ രത്ന പദ്ധതി. ഈ പദ്ധതി മൂന്ന് പ്രധാന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു; മണിബാക്ക്, ഗ്യാരണ്ടിഡ് ബോണസ്, മരണ ആനുകൂല്യം. ഈ പ്ലാനിന് 15 വര്‍ഷം വരെ പോളിസി കാലാവധിയുണ്ട്. അതില്‍ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകര്‍ക്ക് അവരുടെ പ്രാരംഭ നിക്ഷേപത്തിന്റെ 10 ഇരട്ടി വരെ ലഭിക്കും.

Meera Sandeep
LIC Bima Ratna Scheme: Invest Rs 5 lakh and get Rs 50 lakh !
LIC Bima Ratna Scheme: Invest Rs 5 lakh and get Rs 50 lakh !

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) സാധാരണക്കാർക്കായി വിവിധ പദ്ധതികള്‍  അവതരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് എല്‍ഐസി ബീമാ രത്ന പദ്ധതി. ഈ പദ്ധതി  മൂന്ന് പ്രധാന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു; മണിബാക്ക്, ഗ്യാരണ്ടിഡ് ബോണസ്, മരണ ആനുകൂല്യം.  ഈ പ്ലാനിന് 15 വര്‍ഷം വരെ പോളിസി കാലാവധിയുണ്ട്. അതില്‍ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകര്‍ക്ക് അവരുടെ പ്രാരംഭ നിക്ഷേപത്തിന്റെ 10 ഇരട്ടി വരെ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: LIC കന്യാദാൻ പോളിസി; മക്കളുടെ കല്യാണത്തിന് വേണ്ടി സമ്പാദ്യശീലം തുടങ്ങാം

പ്ലാന്‍ അനുസരിച്ച്, 15 വര്‍ഷത്തെ പോളിസി ടേമിന് പോളിസിയുടെ 13, 14 വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ 25 ശതമാനം റിട്ടേണ്‍ ലഭിക്കും. 20 വര്‍ഷത്തെ പോളിസിയാണെങ്കില്‍ നിക്ഷേപകര്‍ക്ക് 18, 19 വര്‍ഷങ്ങളില്‍ നിക്ഷേപത്തിന് 25 ശതമാനം റിട്ടേണ്‍ ലഭിക്കും. 25 വര്‍ഷത്തെ പോളിസി ടേമിന് പോളിസിയുടെ 23, 24 വര്‍ഷങ്ങളില്‍ റിട്ടേണ്‍ ലഭിക്കും. പ്ലാന്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് പോളിസി ഓരോ 1000 രൂപയ്ക്കും 50 രൂപ ബോണസ് വാഗ്ദാനം ചെയ്യുന്നു. ഇത് 6-10 വര്‍ഷത്തിനിടയില്‍ 55 രൂപയായി വര്‍ദ്ധിക്കുകയും ഒടുവില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആയിരത്തിന് 60 രൂപയായി മാറുകയും ചെയ്യുന്നു.90 ദിവസം മുതല്‍ 55 വയസുവരെയുള്ള ഉപയോക്താക്കള്‍ക്കു പദ്ധതിയില്‍ നിക്ഷേപിക്കാം. കുറഞ്ഞ നിക്ഷേപ തുക 5 ലക്ഷം രൂപയാണ്.

ബന്ധപ്പെട്ട വാർത്തകൾ: LIC PMVVY: മുതിർന്ന പൗരന്മാർക്ക് പ്രതിമാസ പെൻഷൻ 9250 രൂപ വരെ വാഗ്ദാനം ചെയ്യുന്നു, വിശദാംശങ്ങൾ

നിക്ഷേപകന്റെ മുന്‍ഗണന അനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ അര്‍ദ്ധവാര്‍ഷികത്തിലോ വാര്‍ഷികത്തിലോ പേയ്‌മെന്റുകള്‍ നടത്താം. ഉദാഹരണത്തിന് 30-ാം വയസില്‍ നിങ്ങള്‍ പദ്ധതിയില്‍ ചേരുന്നുവെന്നു കരുതുക. 15 വര്‍ഷത്തെ പോളിസി കാലാവധി തിരഞ്ഞെടുക്കുകയും ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയായി 5 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യുന്നു.

പ്രതിമാസ പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ,  പ്ലാന്‍ അനുസരിച്ച്, പോളിസിയുടെ 13, 14 വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് നിക്ഷേപത്തിന്റെ 25 ശതമാനം റിട്ടേണ്‍ ലഭിക്കും. കൂടാതെ, ആദ്യ അഞ്ച് വര്‍ഷത്തേക്ക് ഓരോ 1000 രൂപയ്ക്കും 50 രൂപ ബോണസും ലഭിക്കും. 6- 10 വര്‍ഷത്തിനിടയില്‍ 55 രൂപയും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആയിരത്തിന് 60 രൂപയും ബോണസ് കിട്ടും. അങ്ങനെയെങ്കില്‍ കാലാവധിയില്‍ പ്രാരംഭ നിക്ഷേപമായ 5 ലക്ഷത്തിന്റെ 10 മടങ്ങ്, അതായത് 50 ലക്ഷം രൂപ നിങ്ങള്‍ക്കു ലഭിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങളുള്ള ആളുകള്‍ക്ക് അനുയോജ്യമായ പ്ലാനാണ് എല്‍ഐസി ബീമാ രത്‌ന.  നിക്ഷേപം നീളുന്നതിന് അനുസരിച്ച് ആനുകൂല്യങ്ങളും വര്‍ധിച്ചിരിക്കും. പോളിസി കാലാവധിയില്‍ ഉപയോക്താക്കള്‍ക്ക് പോളിസി ലൈഫ് ഇന്‍ഷുറന്‍സ് കവറും വാഗ്ദാനം ചെയ്യുന്നു.

English Summary: LIC Bima Ratna Scheme: Invest Rs 5 lakh and get Rs 50 lakh !

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds