<
  1. News

2 കോടി രൂപ വരെ വായ്പ, പലിശയിളവും സർക്കാർ ഗ്യാരണ്ടിയും: കർഷകർക്കായി നൽകുന്ന ഈ ആനുകൂല്യത്തെ കുറിച്ച് അറിയാമോ?

ഗ്രാമീണ മേഖലയിൽ തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന് സർക്കാർ നൽകുന്ന ഇത്തരം സേവനങ്ങൾ നിർണായകമാകും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം അറിയിച്ചത്.

Anju M U
farmer
കേന്ദ്ര സർക്കാർ കർഷകർക്കായി നൽകുന്ന ഈ ആനുകൂല്യത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞോ?

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ അഥവാ എഫ്പിഒ വഴി കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് സർക്കാർ സഹായം ലഭ്യമാകും. അതായത്, എഫ്പിഒ വഴി പ്രോസസ്സിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ വരെ കൃഷിക്കാർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. ഇതിൽ പലിശയിളവ് മാത്രമല്ല, സർക്കാർ ഗ്യാരണ്ടിയും നൽകുമെന്ന സവിശേഷതയുമുണ്ട്.
ഗ്രാമീണ മേഖലയിൽ തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന് സർക്കാർ നൽകുന്ന ഇത്തരം സേവനങ്ങൾ നിർണായകമാകും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം അറിയിച്ചത്.

അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനെ കുറിച്ച് വിശദമാക്കുമ്പോളാണ് കൃഷി മന്ത്രി കേന്ദ്ര സർക്കാർ നൽകുന്ന ഈ സേവനത്തെ കുറിച്ചും അറിയിച്ചത്. കൃഷിക്കും അനുബന്ധ മേഖലകൾക്കുമുള്ള സ്വാശ്രയ പാക്കേജിന് കീഴിൽ കേന്ദ്രം 1.5 ലക്ഷം കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഇതുവരെ 13,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. ഏകദേശം 9,000 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം ലഭിച്ചു.

ഇതുകൂടാതെ, കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. കർഷകരെ സ്വയം പര്യാപ്തരാക്കാനുള്ള നിരന്തര ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകിട കർഷകർക്ക് എഫ്പിഒ പ്രയോജനപ്പെടും

കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് തോമർ അവകാശപ്പെട്ടു. കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 10,000 എഫ്പിഒകൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: Profitable Farming: വഴുതനങ്ങയിലെ ഈ ഇനങ്ങൾ കൃഷി ചെയ്യാം

കൂടുതൽ ചെറുകിട കർഷകർ എഫ്പിഒയിൽ ചേരുകയാണെങ്കിൽ, കൃഷി വിപുലമാക്കാൻ സാധിക്കും. കർഷകർക്ക് പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെടാനും ഇതുവഴി സാധിക്കുന്നതാണ്. ഇങ്ങനെ ഉൽപ്പാദനക്ഷമത മികച്ചതാക്കാനും, തൽഫലമായി ഉൽപാദനത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും സാധിക്കും. മാത്രമല്ല, ഉൽപന്നങ്ങളുടെ ന്യായവിലയ്ക്കായി കർഷകർക്ക് വിലപേശാൻ കഴിയുമെന്നതും ഇതിന്റെ നേട്ടമാകും.

സർക്കാർ എന്താണ് ചെയ്യുന്നത്?

കൃഷിയിൽ കർഷകർക്ക് വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരുന്നുവെന്ന് കൃഷിമന്ത്രി പറഞ്ഞു. അതിനാൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും വളവും വിത്തും കൃത്യസമയത്ത് ലഭിക്കാനും ജലസേചന സൗകര്യമൊരുക്കാനും കർഷകർക്ക് അവരുടെ വിളകൾക്ക് ന്യായമായ വില ലഭിക്കാനുമുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.

കർഷകർക്ക് തങ്ങളുടെ സ്ഥാപനങ്ങളിലൂടെ പുത്തൻ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സേവനവും ഇതിൽ ലഭ്യാണ്. പുതിയ ഗവേഷണങ്ങൾ കർഷകരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും സഹായിക്കുന്നു.

കൃഷിയിൽ ഡ്രോണിന്റെ ഉപയോഗം

സാങ്കേതിക വിദ്യ വിപുലപ്പെടുത്തി കേന്ദ്ര സർക്കാർ ഡ്രോൺ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കീടനാശിനികൾ ഫലപ്രദമായി പ്രയോഗിക്കാൻ സാധിക്കും. ഇതിന് പുറമെ, കീടനാശിനികൾ മനുഷ്യൻ തളിക്കുമ്പോൾ, ഇവ ശരീരത്തിലേക്ക് ഏൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡ്രോണുകൾ ഉപയോഗിക്കുമ്പോൾ ബാധകമാവുന്നില്ല.
ഡ്രോണുകൾക്ക് നൽകുന്ന പദ്ധതികൾ ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കണക്കാക്കുന്നു. ഇതുകൂടാതെ, കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗത്തിന് വിവിധ വിഭാഗങ്ങളിൽ സബ്‌സിഡി നൽകാനും സർക്കാർ തീരുമാനിച്ചു.

English Summary: Loans Upto 2 Crore Along With Interest Relief And Govt Guarantee: Know More About The Central Gov Aid To Farmers

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds