അരി വേവിക്കാതെതന്നെ ചോറ് റെഡി. ഗ്യാസും സമയവും ലാഭം. തെലങ്കാനയിലെ കരിംനഗറിലെ യുവ കർഷകനാണ് ഈ ‘മാജിക് അരി’ വിളയിച്ചെടുത്തത്.
അസമിൽ ഇതിനകംതന്നെ വിജയിച്ച ‘ബൊക സൗൽ’ എന്ന ഇനം നെല്ലിന്റെ അരിയാണിത്. കരിംനഗറുകാരനായ ഗർല ശ്രീകാന്ത് ആണ് തന്റെ വയലിൽ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്.അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തിൽ ഇട്ടു വെച്ചാൽ ചോറ് തയ്യാറാവും.
അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബൊക സൗൽ കൃഷിചെയ്തു വരുന്നത്. വേവിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ആവശ്യക്കാർ ഏറെയാണ്. ജൈവ വളങ്ങൾ ഉപയോഗിച്ചാണ് കൃഷി ചെയ്യേണ്ടത്. രാസവളങ്ങൾ ഉപയോഗിച്ചാൽ വളരില്ല. ഈ അരിയിൽ 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
Share your comments