 
            ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നയത്തിൽ മാറ്റം വരുത്തിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ. 'കമ്പോസ്റ്റബിൾ' വസ്തുക്കളിൽ നിന്ന് നിർമ്മിച്ച സ്‌ട്രോ, കപ്പുകൾ, പ്ലേറ്റുകൾ, ഫോർക്കുകൾ, സ്പൂണുകൾ എന്നിവ നിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവയുടെ നിരോധനത്തെക്കുറിച്ച് പഠിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കമ്പോസ്റ്റബിൾ വസ്തുക്കളിൽ നിന്നുള്ള വസ്തുക്കൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി പ്രവീൺ ദാരാഡെ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ഈ ഉൽപ്പന്നങ്ങൾക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി (CIPET), സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) എന്നിവയിൽ നിന്ന് അനുമതി വാങ്ങേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കം പ്ലാസ്റ്റിക് ഉൽപന്ന നിർമാതാക്കൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
നശിക്കുന്ന വസ്തുക്കളിൽ നിന്ന് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ഉത്പാദനം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു, കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി പ്രവീൺ ദാരാഡെ പറഞ്ഞു. 2018ൽ മഹാരാഷ്ട്ര സർക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: 'ദിവ്യാംഗ്' വിഭാഗങ്ങളിൽപ്പെട്ടവർക്കു അവസരങ്ങൾ സൃഷ്ടിക്കാൻ നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments