ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി എന്നീ കോഴ്സുകൾ കഴിഞ്ഞവർക്ക് എസ്.ബി.ഐയിലെ ഒഴിവുള്ള 67 ഫാർമസിസ്റ്റ് തസ്തികകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുപ്പ് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ
Clerical കേഡറിലുള്ള 67 ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓൺലൈൻ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മേയ് 23 ന് പരീക്ഷ നടക്കും. മേയ് 3 ആണ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരിയർ പേജ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫാർമസിയിലുള്ള ഡിപ്ലോമ (ഡി.ഫാം), അല്ലെങ്കിൽ ഫാർമസിയിലുള്ള ബിരുദം (ബി.ഫാം/ എം.ഫാം/ ഫാം ഡി) അല്ലെങ്കിൽ തത്തുല്യമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 30 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ വെബ്സൈറ്റായ bank.sbi.careers അല്ലെങ്കിൽ sbi.co.careers സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ്, വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കുന്നവർ ആദ്യം ഏറ്റവും പുതിയ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
Share your comments