മുംബൈയിലെ മാസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിലെ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 466 ഒഴിവുകളുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റായ https://mazagondock.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/07/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 26 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവയുടെ വിശദാംശങ്ങൾ
ഗ്രൂപ്പ് എ: ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രിഷ്യൻ, ഫിറ്റർ പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ
വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം
പ്രായപരിധി: 15നും 19 വയസ്സിനും ഇടയ്ക്ക്
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിൽ എൻജിനീയർമാർക്ക് അവസരം
ഗ്രൂപ്പ് ബി: സ്‌ട്രക്‌ചറൽ ഫിറ്റർ (എക്സ്–ഐടിഐ ഫിറ്റർ), ഇലക്ട്രിഷ്യൻ, ICTSM, ആർ ആൻഡ് എസി, ഇലക്‌ട്രോണിക് മെക്കാനിക്, പൈപ്പ് ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കാർപെന്റർ.
വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ ഐടിഐ ജയം
പ്രായപരിധി: 16നും 21 വയസ്സിനും ഇടയ്ക്ക്
ഗ്രൂപ്പ് സി: റിഗ്ഗർ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)
വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ എട്ടാം ക്ലാസ് ജയം
പ്രായപരിധി: 14നും 18 വയസ്സിനും ഇടയ്ക്ക്
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മാർക്ക് നിബന്ധന എസ്‌സി/എസ്‌ടിക്കാർക്കു ബാധകമല്ല. ഗ്രൂപ്പ് എയിലും സിയിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയും വൈദ്യപരിശോധനയുമുണ്ടാകും.
പരീക്ഷാകേന്ദ്രങ്ങൾ
മുംബൈ, താനെ, പുണെ, ഔറംഗാബാദ്, നാഗ്‌പുർ, ലത്തൂർ, കോലാപുർ, നാസിക് എന്നി സ്ഥലങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
Share your comments