അമേരിയ്ക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് അതിൻെറ പ്രൗഡി കൊണ്ടും ആര്‍ഭാടം കൊണ്ടും ഒക്കെ ശ്രദ്ധേയമാണ്. ഈ വൈറ്റ് ഹൗസിൽ ശാസ്ത്രീയമായി പച്ചക്കറികൾ കൃഷി ചെയ്ത് ധാരാളം വിളവെടുത്ത ഒരാളുണ്ട്.
മുൻ അമേരിയ്ക്കൻ പ്രസിന്ധൻറ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. നിലവിലെ പ്രസിഡൻറ് ജോ ബൈഡൻെറ ഭാര്യയും പ്രഥമ വനിതയുമായ ജിൽ ബൈഡൻ ഈ പച്ചക്കറിത്തോട്ടത്തിൽ വിളഞ്ഞ പച്ചക്കറികൾ മിഷേൽ ഒബാമയ്ക്ക് എത്തിച്ചതോടെ വേറിട്ട പച്ചക്കറിത്തോട്ടം വീണ്ടും ഇപ്പോൾ വാര്‍ത്തകളിൽ നിറയുകയാണ്.
വൈറ്റ് ഹൗസ് തുടങ്ങിയ കാലം മുതൽ തന്നെ ഇവിടെ പച്ചക്കറിത്തോട്ടവുമുണ്ട്. പച്ചക്കറി തോട്ടങ്ങളിലെ പരിഷ്കാരങ്ങൾക്ക് 1800 മുതൽ വൈറ്റ് ഹൗസ് സാക്ഷിയായിട്ടുമുണ്ട്. എലനോർ റൂസ്‌വെൽറ്റ്, ഹിലാരി ക്ലിൻറൺ എന്നിവരെല്ലാം ഇവ പരിപാലിച്ചിരുന്നു. എന്നാൽ മിഷേൽ ഒബാമ വൈറ്റ് ഹൗസ് പച്ചക്കറിത്തോട്ടത്തിൽ തൻേറതായ കയ്യൊപ്പ് പതിപ്പിച്ചിരുന്നു.
വൈറ്റ് ഹൗസിലെ ഏറ്റവും ചെലവേറിയ പച്ചക്കറിത്തോട്ടത്തിൻെറ അടിത്തറ തന്നെ മാന്തിയായിരുന്നു കൃഷി. 1100 സ്ക്വയര്‍ഫീറ്റ് സ്ഥലം ഉഴുതുമറിച്ചായിരുന്നു കൃഷി. നിലവിലെ ഉദ്യാനത്തിന് ധനസഹായം നൽകുന്നത് ബർപ്പി സീഡ്സ് എന്ന ഫൗണ്ടേഷനാണ്. 2016 ൽ 25 ലക്ഷം ഡോളർ ആണ് ഉദ്യോനം പരിപാലിയ്ക്കാൻ സംഭാവന നൽകിയത്.
പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ എല്ലാം ആവാസ കേന്ദ്രമാണ് ഇവിടം. ഓരോ വർഷവും ഏകദേശം 2,000 പൗണ്ടിൻെറ ഭക്ഷണം ഈ പച്ചക്കറിത്തോട്ടത്തിൽ നിന്ന് ലഭിയ്ക്കും, വൈറ്റ് ഹൗസിൽ പാചകം ചെയ്യുന്ന ഏതാണ്ട് എല്ല ഭക്ഷണത്തിനും വേണ്ട ജൈവ പച്ചക്കറികൾ ഈ തോട്ടത്തിൽ ലഭ്യമാണ്. 55-ലധികം പച്ചക്കറികൾ ഈ തോട്ടത്തിലുണ്ട്. വൈറ്റ് ഹൗസിലുള്ള അതിഥികൾക്ക് മാത്രമല്ല വേൾഡ് ഫൂഡ് ഓര്‍ഗനൈസേഷനുൾപ്പെടെ ഇവിടുത്തെ വിളവുകൾ സംഭവന നൽകാറുണ്ട്.
മിഷേൽ നിര്‍മിച്ച പച്ചക്കറിത്തോട്ടം ഡൊണാൾഡ് ട്രംപിൻെറ ഭാര്യ മെലാനിയ ട്രംപ് അങ്ങനെ തന്നെ നിലനിര്‍ത്തി പരിപാലിയ്ക്കുകയിരുന്നു.
Share your comments