ദേശീയ ഹണി മിഷന്‍ പദ്ധതി(2021-22)യുടെ നടത്തിപ്പിന്റെ ഭാഗമായി തേനീച്ചപ്പെട്ടികളും, അനുബന്ധ സാമഗ്രികളും സബ്‌സിഡി നിരക്കില്‍ ലഭിക്കുവാന്‍ സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായ, തേനീച്ച കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായ മുന്നോക്ക പിന്നോക്ക പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, വനിതകള്‍, തേനീച്ചവളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. പത്തുപേരടങ്ങുന്ന ഗ്രൂപ്പ് ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
നബാര്‍ഡ്, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ആത്മ തുടങ്ങിയ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം സഹായ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 2021 ജൂലായ് 30 (വൈകുന്നേരം അഞ്ച് മണി) ആണ്. വിലാസം: സ്റ്റേറ്റ് ഡയറക്ടര്‍, ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍, സംസ്ഥാന ഓഫീസ്, വൃന്ദാവന്‍ ഗാര്‍ഡന്‍, പട്ടം പിഒ, തിരുവനന്തപുരം, പിന്‍ 695004. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 0471-2331625, ഇ-മെയില്‍ sotvm.kvic@gov.in, kvictvm@gmail.com
As part of the implementation of the National Honey Mission Project (2021-22), applications were invited from bee keeping who are members of self-help groups for subsidized hives and accessories.
Members of self-help groups, Scheduled Castes and Scheduled Tribes, women and those trained in beekeeping can also apply. Apply as a group of ten members.
Priority will be given to SHGs registered with NABARD, National Rural Livelihood Mission and Atma. The last date for receipt of applications is July 30, 2021 (5 pm). Address: State Director, Khadi Village Industries Commission, State Office, Vrindavan Garden, Pattom PO, Thiruvananthapuram, PIN 695004. For more details contact Khadi Village Industries Commission State Office.
Phone: 0471-2331625, Email: sotvm.kvic@gov.in, kvictvm@gmail.com
Share your comments