പത്തനംതിട്ട: പത്തനംതിട്ടപോഷകമൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പോഷകമാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാര സൗഹൃദ ആരോഗ്യകേന്ദ്രത്തിന്റെയും അടൂര്‍ ജനറല്‍ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: പോഷക സമ്പുഷ്ടമായ ചേമ്പ്
നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ജെ.മണികണ്ഠന്‍, ജിഷ സാരു തോമസ്, ആര്‍.ദീപ, ശരത്ത്ചന്ദ്രന്‍, സാനി.എം സോമന്‍, ഡോ.പ്രശാന്ത്, എം.അഷറഫ്, ഷൈനി സിജു, ഏയ്ഞ്ചല ജെറാള്‍ഡ് തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡയറ്റീഷന്‍ ജ്യോതി എന്‍ നായര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ
ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരമ്പരാഗത ഭക്ഷണങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും പ്രചാരണം നല്‍കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസം ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റര്‍ രചന മത്സരം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പോഷക ഗുണത്തിലും സ്വാദിലും കേമനായ പീച്ച് പഴം; അറിയാം ഗുണഗണങ്ങൾ
Deputy Speaker Chittayam Gopakumar said that nutritious food should be made a part of life. He was speaking after inaugurating the Nutrition Month celebration held at Adoor Government Girls Higher Secondary School. The program was organized under the joint auspices of the Adolescent Friendly Health Center and Adoor General Hospital.
Municipal Chairman D. Saji chaired the meeting and General Hospital Superintendent J. Manikandan, Jisha Saru Thomas, R. Deepa, Sarathchandran, Sani M. Soman, Dr. Prashanth, M. Ashraf, Shiny Siju, Angela Gerald and others participated in the function. Then Jyoti N Nair, Dietitian, Government Hospital, conducted an awareness class.
September is observed every year as National Nutrition Month with the aim of creating public awareness about the importance of physical, and mental health, growth and nutrition as well as promoting the nutritional value of traditional foods. The poster writing competition, awareness classes etc. were also organized for the students.
Share your comments