<
  1. News

പുതിയ കാര്‍ഷിക നയം -ഫലം കണ്ടുതുടങ്ങി-പ്രധാനമന്ത്രി മന്‍ കി ബാത്തില്‍

മഹാരാഷ്ട്രയിലെ ഒരു ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷകരില്‍ നിന്നും ചോളം(corn) വാങ്ങിയപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി അവര്‍ക്ക് വിലയും ഒരു തുക ബോണസായും നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം രാജ്യത്തെവിടെയും കാര്‍ഷികോത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് ചോളം വില്‍ക്കാന്‍ സാധിച്ചതായി കമ്പനി പറഞ്ഞു. അതിലൊരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കാനും അവര്‍ തയ്യാറായി. തുക ചെറുതാകാം, പക്ഷെ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. പുതിയ കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണകരമാകും എന്നതിന്റെ സൂചനയായി ഇതിനെ കാണാം, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 -ാമത് മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ajith Kumar V R

മഹാരാഷ്ട്രയിലെ ഒരു ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷകരില്‍ നിന്നും ചോളം(corn) വാങ്ങിയപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി അവര്‍ക്ക് വിലയും ഒരു തുക ബോണസായും നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം രാജ്യത്തെവിടെയും കാര്‍ഷികോത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് ചോളം വില്‍ക്കാന്‍ സാധിച്ചതായി കമ്പനി പറഞ്ഞു. അതിലൊരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കാനും അവര്‍ തയ്യാറായി. തുക ചെറുതാകാം, പക്ഷെ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. പുതിയ കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണകരമാകും എന്നതിന്റെ സൂചനയായി ഇതിനെ കാണാം, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 -ാമത് മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ കമ്പനികള്‍ മാത്രമല്ല ചെറിയ കൂട്ടായ്മകളും മികച്ച സേവനം നല്‍കിയ കാലമായിരുന്നു ലോക്ഡൗണിന്റേത്. ജാര്‍ഖണ്ഡിലെ ഒരു സ്വയം സഹായ ഗ്രൂപ്പിലെ സ്ത്രീകള്‍ 'Ajivika Farm fresh' എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കൃഷിയിടത്തില്‍ നിന്നും പച്ചക്കറികളും പഴങ്ങളും വീടുകളില്‍ എത്തിച്ച് മികച്ച നേട്ടമുണ്ടാക്കി. കര്‍ഷകന് നല്ല വിലയും കിട്ടി, ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പ്പന്നവും ലഭ്യമായി. 50 ലക്ഷത്തിലേറെ രൂപയ്ക്കുളള വില്‍പ്പന നടത്താനും ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ധാരാളം ചെറുപ്പക്കാര്‍ മുന്നോട്ടു വരുന്നുണ്ട്. മധ്യപ്രദേശിലെ Barwani ദേശക്കാരനായ Atul Patidar 4000 കര്‍ഷകരെയാണ് ഡിജിറ്റല്‍ മീഡിയയിലൂടെ ബന്ധിപ്പിച്ചത്. e-platform-ലൂടെ കര്‍ഷകര്‍ക്ക് വളവും വിത്തും കീടനാശിനിയും അവരുടെ വീട്ടുപടിക്കലെത്തിക്കാന്‍ അതുലിന് കഴിഞ്ഞു. ആധുനിക കൃഷി ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കാനും പ്ലാറ്റ്‌ഫോം ഉപകരിച്ചു. കൃഷി സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും procurement-ം പഠിപ്പിക്കാനും അതുല്‍ മുന്‍കൈ എടുക്കുന്നു.

രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കശ്മീരിലെ പുല്‍വാമ നല്‍കുന്ന സംഭാവന വളരെ വലുതാണ്. നമ്മള്‍ നേരത്തെ പെന്‍സില്‍ നിര്‍മ്മിക്കാനുള്ള തടി വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമുള്ളതിന്റെ 90% തടിയും Pulwama-യിലെ Oukhoo എന്ന പെന്‍സില്‍ വില്ലേജിലെ ചിനാര്‍ മരങ്ങളില്‍ നിന്നും കണ്ടെത്തുകയാണ്. ഇവിടത്തെ നിര്‍മ്മാണ മേഖലയില്‍ അനേകം സ്ത്രീകള്‍ ജോലി ചെയ്യുന്നു. Manzoor Ahmad Alai എന്ന സ്ഥിരോത്സാഹിയാണ് പുല്‍വാമയില്‍ ഈ മാറ്റം കൊണ്ടുവന്നത്. അദ്ദേഹം തന്റെ തറവാട് സ്വത്ത് വിറ്റാണ് ആപ്പിള്‍ വുഡ് ബോക്‌സുകള്‍ നിര്‍മ്മിച്ചുവന്നത്. കുറേക്കാലം കഴിഞ്ഞാണ് poplar wood, chinar wood എന്നിവ പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു എന്നു മനസിലാക്കിയത്. അതോടെ പെന്‍സില്‍ കമ്പനികള്‍ക്ക് Poplar wooden boxes വിതരണം ചെയ്യാന്‍ തുടങ്ങി. അടുത്ത ഘട്ടമായി pencil slate machine വാങ്ങി ഫാക്ടറി സ്ഥാപിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ പ്രധാന പെന്‍സില്‍ കമ്പനികള്‍ക്ക് pencil slate നല്‍കുന്നത് മന്‍സൂറാണ്. 200 ജീവനക്കാരുള്ള കമ്പനിക്ക് കോടികളുടെ വ്യാപാരമാണ് നടക്കുന്നത്.

'Vocal for Local' എന്നു പറയുമ്പോള്‍ നമ്മുടെ ചില ഉത്പ്പന്നങ്ങള്‍ ആഗോള ശ്രദ്ധ നേടുകയാണ്. ലാളിത്യത്തിന്റെ മുഖമുദ്രയായ ഖാദി eco friendly fibre എന്ന നിലയില്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന വസ്ത്രമാണ്. എന്നാല്‍ അതൊരു fashion statement ആയി മാറുകയാണ്. ലോകമൊട്ടാകെ പോപ്പുലറായ ഖാദി ഇപ്പോള്‍ മെക്‌സിക്കോയിലെ Oaxaca എന്ന് പ്രദേശത്തെ ഗ്രാമങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോള്‍ Oaxaca khadi എന്ന പേരില്‍ പ്രസിദ്ധമായ ബ്രാന്‍ഡിന്റെ തുടക്കം ഇങ്ങിനെയാണ്. Mark Brown എന്ന ചെറുപ്പക്കാരന്‍ മഹാത്മഗാന്ധിയെ കുറിച്ചുളള ഒരു സിനിമ കണ്ടു. ബാപ്പുവില്‍ ആകൃഷ്ടനായ ഈ ചെറുപ്പക്കാരന്‍ ബാപ്പു ആശ്രമത്തില്‍ വന്ന് ഗാന്ധിയെ പഠിച്ചു. അപ്പോഴാണ് ഖാദി വെറും വസ്ത്രമല്ല, ഒരു ജീവിതരീതി തന്നെയാണ് എന്നു മനസിലാക്കിയത്. ഗ്രാമീണ മേഖലയുടെ economy-ം സ്വയം പര്യപ്തതയുമായി അതിനുള്ള ബന്ധം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഇത് നാട്ടില്‍ പ്രാവര്‍ത്തികമാക്കണം എന്നു നിശ്ചയിച്ചു. നാട്ടിലെത്തി, ഗ്രമീണരെ ഖാദി നിര്‍മ്മാണം പരിശീലിപ്പിച്ചു. വ്യവസായവും തുടങ്ങി. കമ്പനിയുടെ logo ഇങ്ങിനെയണ്. ' The symbol of Dharma in motion' വെബ്‌സൈറ്റില്‍ മാര്‍ക്ക് നല്‍കുന്ന ഇന്റര്‍വ്യൂവില്‍ പറയുന്നത് ആദ്യം ആളുകള്‍ ഖാദി വസ്ത്രത്തില്‍ താത്പ്പര്യം കാണിച്ചില്ല എന്നാണ്. പിന്നീട് അവര്‍ അതിനെ സ്വീകരിച്ചു. ഈ വര്‍ഷം ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹി കൊണാട്ട്‌പ്ലേസിലെ ഖാദിസ്‌റ്റോറില്‍ ഒരു ദിവസം ഒരു കോടിക്കു മുകളിലായിരുന്നു വ്യാപാരം. വന്‍തോതില്‍ ഖാദി മാസ്‌ക്കുകളും രംഗത്തെത്തി കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ Barabanki യിലെ സുമന്‍ ദേവി നേതൃത്വം കൊടുക്കുന്ന സംഘം ആയിരക്കണക്കിന് ഖാദി മാസ്‌ക്കുകളാണ് നിര്‍മ്മിക്കുന്നത്.

ദസറ ആഘോഷം മിതമായി നടത്തുന്നതിനും വരും കാല ആഘോഷങ്ങളിലും കോവിഡ് കാലത്തെ നിയന്ത്രണം പാലിക്കണമെന്നും സാനിറ്ററി ജോലിക്കാര്‍, വീട്ടുജോലി ചെയ്യുന്നവര്‍, പ്രാദേശിക പച്ചക്കറി കച്ചവടക്കാര്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആപത്തുകാലത്ത് തുണയായവരെ എല്ലാം വേണ്ടത്ര ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പട്ടാളക്കാരുടെ മഹത്വം ഓര്‍മ്മിപ്പിക്കാനും അവര്‍ക്കു വേണ്ടി കൂടി ആഘോഷവേള ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. www.ekbharat.gov.in സന്ദര്‍ശിക്കണമെന്നും പ്രാദേശികമായ തനത് ഭക്ഷണം തയ്യാറാക്കുന്നതിനെ കുറിച്ചും ചേരുവകകളെക്കുറിച്ചും അതില്‍ എഴുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്‌ : മത്സ്യലേല വ്യവസ്ഥകളിൽ മാറ്റം

#Mankibaath #PM #Farmer #ekbharat #SHGs

English Summary: New Agriculture laws- Good results began to come - PM says in the 17 th episode of 'Mann Ki Baat 2.0'

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds