1. News

ക്ഷീരപരിശീലനകേന്ദ്രത്തിന് പുതിയ കെട്ടിടം; ഉദ്ഘാടനം മേയ് 27ന് - മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും

കോട്ടയം: കോട്ടയം ക്ഷീരപരിശീലനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച (മേയ് 27) ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഈരയിൽക്കടവ് പരിശീലന കേന്ദ്രത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

Meera Sandeep
New building for Dairy Training Center; Minister J Chinchurani will inaugurate on May 27th
New building for Dairy Training Center; Minister J Chinchurani will inaugurate on May 27th

കോട്ടയം: കോട്ടയം ക്ഷീരപരിശീലനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച (മേയ് 27)  ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഈരയിൽക്കടവ്  പരിശീലന കേന്ദ്രത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ആലപ്പുഴ ജില്ലാ ക്ഷീര വികസന വകുപ്പ് കൺട്രോൾ റൂം തുറന്നു

വിവിധയിനം തീറ്റപ്പുല്ലിനങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള ലൈവ് ഹെർബേറിയം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യും.  പ്രായോഗിക  പരിശീലനത്തിലുള്ള കെമിക്കൽ ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയും പാൽ ഉത്പ്പന്നനിർമ്മാണ പരിശീലനത്തിള്ള പ്രോഡക്ട് ലാബ് കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തും. ക്ലാസ് മുറികളുടെ ഉദ്ഘാടനം മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: ഇടവിളയായി തീറ്റപ്പുല്ല് കൃഷി ചെയ്താൽ ഇരട്ടിലാഭം

ജില്ലാപഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, നഗരസഭാംഗം എൻ. ജയചന്ദ്രൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡംഗം സോണി ഈറ്റക്കൻ, ഇ.ആർ.സി.എം.പി യു. ബോർഡംഗങ്ങളായ ജോമോൻ മറ്റം, ജോണി ജോസഫ്, ലൈസമ്മ ജോർജ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.കെ ശശിധരൻ, എ.വി. റസൽ, നാട്ടകം സുരേഷ്, ലിജിൻ ലാൽ, സണ്ണി തെക്കേടം, സജി മഞ്ഞക്കടമ്പൻ, കൊടുങ്ങൂർ ക്ഷീരസംഘം സെക്രട്ടറി മനോജ്, ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ സി.ആർ. ശാരദ, ക്ഷീര വികസന വകുപ്പ് റീജണൽ ലാബ് അസിസ്റ്റന്റ് ഡയറക്ടർ എൽ. സുസ്മിത എന്നിവർ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: പശുവളർത്തലും തീറ്റപ്പുൽ കൃഷിയും

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ക്ഷീരകർഷകർ, സംരംഭകർ, ക്ഷീരസംഘം ജീവനക്കാർ, ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർക്കായി പരിശീലനം സംഘടിപ്പിക്കുന്നത് കോട്ടയം ക്ഷീരപരിശീലന കേന്ദ്രമാണ്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ആർ.കെ.വി.വൈ. പദ്ധതിയിലൂടെ 87  ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടുനിലകളിലായി 4500 ചതുരശ്രയടിയുള്ള  പുതിയ കെട്ടിടം നിർമിച്ചത്. 

English Summary: New building for Dairy Training Center; Minister J Chinchurani will inaugurate on May 27th

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds