എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2021 ഫെബ്രുവരിയിൽ ഓൺലൈൻ ആയിട്ട് ഗ്രാമീണ കാർഷിക ഗവേഷണ സംഗമം സംഘടിപ്പിക്കുന്നു.
കാർഷികമേഖലയിൽ പുതുമയാർന്ന കണ്ടെത്തലുകൾ നടത്തിയിട്ടുള്ള കർഷകരെ ഉദ്ദേശിച്ചാണ് ഗവേഷണ സംഗമം നടത്തുന്നത്. പുതുമയാർന്ന കൃഷിരീതികൾ, കാർഷിക ഉപകരണങ്ങൾ, മൂല്യവർദ്ധിത രീതികൾ, വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കാൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കർഷകർക്ക് ഈ ഗവേഷണ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്.
ഈ സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ നിങ്ങളുടെ കണ്ടെത്തലുകളെ പറ്റിയുള്ള ഒരു ലഘു വിവരണം, കണ്ടുപിടിത്തത്തിന്റെ ഫോട്ടോ വിവരങ്ങളും ചേർത്തിട്ടുള്ള അപേക്ഷ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം, പുത്തൂർ വയൽ p. O വയനാട്-673577 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. rimcabc2021@gmail. Com, director @mssrfcabc.res.in എന്നാ മെയിലിലേക്ക് അയക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
9388020650
Share your comments