<
  1. News

പോഷകാഹാര വിവരങ്ങളുടെ ഡിജിറ്റൽ ശേഖരമായ ‘പോഷൺ ഗ്യാനിന്’ നീതി ആയോഗ് തുടക്കമിട്ടു

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെയും അശോക സർവകലാശാലയിലെ സെന്റർ ഫോർ സോഷ്യൽ ആന്റ് ബിഹേവിയർ ചേഞ്ചിന്റെയും പങ്കാളിത്തത്തോടെ ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച ദേശീയ ഡിജിറ്റൽ വിവര ശേഖരമായ പോഷൺ ഗ്യാനിന് നീതി ആയോഗ് ഇന്ന് തുടക്കമിട്ടു.

Meera Sandeep
NITI Aayog launches ‘Poshan Gyan’
NITI Aayog launches ‘Poshan Gyan’

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെയും അശോക സർവകലാശാലയിലെ സെന്റർ ഫോർ സോഷ്യൽ ആന്റ് ബിഹേവിയർ ചേഞ്ചിന്റെയും പങ്കാളിത്തത്തോടെ ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച ദേശീയ ഡിജിറ്റൽ വിവര ശേഖരമായ പോഷൺ ഗ്യാനിന് നീതി ആയോഗ് ഇന്ന് തുടക്കമിട്ടു.

നീതി ആയോഗ് Vice Chairman Dr. രാജീവ് കുമാർ, CEO അമിതാഭ് കാന്ത്, സെക്രട്ടറി (WCD) റാം മോഹൻ മിശ്ര, അഡീഷണൽ സെക്രട്ടറി Dr. രാകേഷ് സർവാൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പോഷൺ ഗ്യാൻ  വെബ്‌സൈറ്റ് സമാരംഭിക്കുന്നത്, ഒരു സുപ്രധാന നിമിഷമാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ Dr. രാജീവ് കുമാർ വ്യക്തമാക്കി. “പെരുമാറ്റ രീതികളിൽ അടിസ്ഥാനതലത്തിലുള്ള മാറ്റം സംഭവിക്കുമ്പോഴേ യഥാർത്ഥ മാറ്റം സാധ്യമാകൂയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഭക്ഷ്യ-മിച്ച രാഷ്ട്രമായിരുന്നിട്ടും ഉയർന്ന പോഷകാഹാരക്കുറവ് നിലനിൽക്കുന്നത് പെരുമാറ്റ വ്യതിയാനത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ, പോഷൺ  ഗ്യാൻ വളരെ പ്രധാനപ്പെട്ട ഒരു സംരംഭമാണെന്ന് കാണാം.മാത്രമല്ല നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത് പോലെ പോഷകാഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു പ്രസ്ഥാനം (ജൻ ആന്തോളൻ) രൂപപ്പെടാൻ പോഷൺ  ഗ്യാൻ സഹായകമാവുകയും ചെയ്യും. ”അദ്ദേഹം പറഞ്ഞു.

ഡോ. രാകേഷ്‌സർവാളിന്റെ മാർഗനിർദേശത്തിൽ, വിവിധ ഭാഷകൾ, മാധ്യമങ്ങൾ, ലക്ഷ്യമിടുന്ന പ്രേക്ഷകർ, ഉറവിടങ്ങൾ എന്നിവയിലുടനീളമുള്ള ആരോഗ്യ-പോഷകാഹാര സംബന്ധമായ 14 പ്രമേയ മേഖലകളെ സംബന്ധിക്കുന്ന ആശയവിനിമയ സാമഗ്രികൾ തിരയാൻ പോഷൺ ഗ്യാൻ ശേഖരം ഒരു വിഭവമായി (Resource) മാറുമെന്ന് കണക്കാക്കപ്പെടുന്നു ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, വനിതാ ശിശു ക്ഷേമ സംഘടനകൾ എന്നിവയിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.

വെബ്‌സൈറ്റ് ഒരു അവബോധ പ്രധാന  മധ്യവർത്തി ആയി പ്രവർത്തിക്കുന്നു. (മൾട്ടി-പാരാമെട്രിക് തിരയൽ, ഒരു ഘട്ടത്തിൽ ഒന്നിലധികം ഡൗൺലോഡുകൾ, സാമൂഹ്യ മാധ്യമങ്ങൾ  വഴി വിവരങ്ങൾ എളുപ്പത്തിൽ പങ്കിടൽ,ഏത് തരത്തിലുള്ള സ്മാർട്ട്‌ഫോണിലും എളുപ്പത്തിലുള്ള  ലഭ്യത).

വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നതിനായി ആശയവിനിമയ സാമഗ്രികൾ സമർപ്പിക്കാൻ ആരെയും അനുവദിക്കുന്ന ഒരു സവിശേഷ ക്രൗഡ്സോഴ്സിംഗ് ആണ്  പോഷൺ ഗ്യാൻ അവതരിപ്പിക്കുന്നത്, അതിനുശേഷം ഒരു നിയുക്ത സമിതി അവ അവലോകനം ചെയ്യും. കേന്ദ്ര മന്ത്രാലയങ്ങളായ  വനിതാ ശിശു ക്ഷേമം, ആരോഗ്യ-കുടുംബ ക്ഷേമം, കുടിവെള്ളവും ശുചിത്വവും, പഞ്ചായത്തിരാജ്, ഗ്രാമവികസനം, ഉപഭോക്തൃ കാര്യങ്ങൾ, ഭക്ഷ്യ-പൊതുവിതരണം തുടങ്ങിയവയുടെയും യുണിസെഫ് പോലുള്ള ബഹുരാഷ്ട്ര ഏജൻസികൾ,

FSSAI, National Institute for Nutrition, ICMR, NRDPR, NIPCD, F&B  തുടങ്ങിയവയുടെയും പ്രതിനിധികൾ  പരിപാടിയിൽ പങ്കെടുത്തു.

https://poshangyan.niti.gov.in/ എന്ന ലിങ്കിൽ പ്രസ്തുത വെബ്സൈറ്റ് ലഭ്യമാണ് :

English Summary: NITI Aayog launches ‘Poshan Gyan’, a digital repository on health, nutrition (1)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds