<
  1. News

നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

നോർത്ത് ഈസ്റ്റേൺ റെയിൽവേ (North Eastern Railway) ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 5, രാത്രി 9:00 മണി വരെയാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഇന്ത്യൻ പൗരന്മാരായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിൽ ജോയിൻ ചെയ്യുന്ന തീയതി മുതൽ 2022 നവംബർ 19 വരെ കരാർ അടിസ്ഥാനത്തിലുള്ളതാണ്.

Meera Sandeep
North Eastern Railway Recruitment 2022: Apply for Junior Technical Associate posts
North Eastern Railway Recruitment 2022: Apply for Junior Technical Associate posts

നോർത്ത് ഈസ്റ്റേൺ റെയിൽവേ (North Eastern Railway) ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിൽ ജോയിൻ ചെയ്യുന്ന തീയതി മുതൽ 2022 നവംബർ 19 വരെ കരാർ അടിസ്ഥാനത്തിലുള്ളതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/06/2022)

അവസാന തീയതി

അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 5, രാത്രി 9:00 മണി വരെയാണ്.

ഒഴിവുകളുടെ വിശദ വിവരങ്ങൾ

ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (വർക്സ്) - 15 ഒഴിവുകൾ

ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (ഇലക്റ്റ്/ടിആർഡി) - 2 ഒഴിവുകൾ

ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (സിഗ്നൽ) - 3 ഒഴിവുകൾ

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ അഗ്നിവീര്‍ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയെ അടിസ്ഥാനമാക്കി മുകളിൽ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ അപ്‌ഡേറ്റുകൾക്കും വിശദാംശങ്ങൾക്കും ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് - www.ner.indianrailways.gov.in സന്ദർശിക്കണം. ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോമിൽ നൽകിയിരിക്കുന്ന അവരുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ആക്റ്റീവായി സൂക്ഷിക്കേണം. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/06/2022)

അപേക്ഷകൾ അയക്കേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - www.ner.indianrailways.gov.in. ഹോംപേജിലെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക. അപേക്ഷാ ഫീസ് (ആവശ്യമനുസരിച്ച്) അടച്ച് 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക.

English Summary: North Eastern Railway Recruitment 2022: Apply for Junior Technical Associate posts

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds