ഒക്ടോബർ 7 ലോക പരുത്തി ദിനം ആണ്.
പരുത്തി എല്ലാവർക്കും അറിയാം അല്ലെ? എന്തിനാണ് ഉപയോഗിക്കുന്നത് എന്നും എല്ലാവർക്കും അറിയാം. നമുക്ക് വേണ്ട വസ്ത്രങ്ങൾ ഉണ്ടാക്കുന്നത് പരുത്തിയിൽ നിന്നാണ്. അമേരിക്ക, ആഫ്രിക്ക, ഈജിപ്ത്, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പരുത്തിയ്ക്ക് നന്നായി വളരാൻ കഴിയും. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം എന്ന് പറയുന്നത് പരുത്തി-തുണി വ്യവസായമാണ്. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉൽപ്പാദന കേന്ദ്രം മുംബൈയിലാണ്.
എന്താണ് പരുത്തി ?
ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ് പരുത്തി. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ് പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ് പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. പരുത്തി പണ്ടുമുതലേ മനുഷ്യർ ഉപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ചും തണുപ്പിൽ നിന്ന് സ്വയം രക്ഷിക്കാൻ പുതപ്പുകളും കോട്ടും ഉണ്ടാക്കാൻ പരുത്തിയാണ് ഉപയോഗിച്ച് വരുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. മാൽവേസീ എന്ന സസ്യകുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം, ഹെർബേസിയം, ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്.
പരുത്തി കൃഷി വിജയകരവും ലാഭകരവും ആക്കാൻ നല്ല സമയം ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം അത്യാവശ്യമാണ്. വടക്കൻ, തെക്കൻ സീസണിലെ വരണ്ട ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും പരുത്തി കൃഷി ചെയ്യുന്നു. പഞ്ചാബ്,ഡല്‍ഹി,ഉത്തരപ്രദേശ്,രാജസ്ഥാന്‍, തമിഴ്‌നാട്,ആന്ധ്രപ്രദേശ്,ഗുജറാത്ത്,കര്‍ണ്ണാടകം,അസ്സം,ത്രിപുര,മണിപ്പൂര്‍,ഒറീസ്സ,ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളുടെ വിവിധ മേഖലകളില്‍ പരുത്തി കൃഷി സാധാരണായി ചെയ്തുവരുന്നുണ്ട് എന്നാല്‍ കേരളത്തില്‍ പരുത്തി കൃഷി വ്യാപകമല്ല.
സാധാരണ പരുത്തി കൃഷി, ഒരു നിശ്ചിത വർഷത്തേക്ക് ഉള്ള ഉത്പാദനത്തിന് അതിന് തൊട്ട് മുമ്പത്തെ ശരത്കാല വിളവെടുപ്പിനുശേഷം ഉടൻ തന്നെ ആരംഭിക്കാറുണ്ട്. പരുത്തി സ്വാഭാവികമായി കീടങ്ങളെ നിയന്ത്രിക്കുന്നതിനായും വാർഷികമായി വളർത്തുന്നുണ്ട്. പ്രതിവര്‍ഷം 500 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ പരുത്തി കൃഷി ചെയ്യാം. എന്നാൽ വരണ്ട ഭൂമിയിലും പരുത്തി പരുത്തി കൃഷി വിജയകരമായി വളരുന്നുണ്ട്
പരുത്തിക്കായ് വിളയുന്ന സമയത്തും വിളവെടുക്കുന്ന സമയത്തും നല്ല സൂര്യപ്രകാശം ആവശ്യമാണ്. നീര്‍വാര്‍ച്ചയും ഇളക്കമുള്ള മണ്ണും പരുത്തി കൃഷിയ്ക്ക് ആവശ്യമായ ഒന്നാണ്. ഇനമനുസരിചാണ് പരുത്തി കൃഷി നടത്തുക അതിനാൽ പരുത്തിയെ ഇനം അനുസരിച്ചു ആഗസ്ത്-സെപ്തംബര്‍,മാര്‍ച്ച്-മേയ് എന്നീ കാലയളവുകളില്‍ വിതയ്ക്കാവുന്നതാണ്.
പരുത്തി അല്ലാതെ പരുത്തിയുടെ വിത്തും ഉപകാര പ്രദമാണ്. ഈ കുരു ആട്ടി ഭക്ഷ്യയെണ്ണ ഉണ്ടാക്കാറുണ്ട്. കുരുവിൽ നിന്ന് എണ്ണയെടുത്തതിനുശേഷമുള്ള പരുത്തി പിണ്ണാക്കും കാലിത്തിറ്റയായി ഉപയോഗിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ
ഇന്ത്യയുടെ പരുത്തി കയറ്റുമതി നാലു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
Share your comments