കോട്ടയം: നൂതന ടാപ്പിങ്രീതികള്‍, റെയിന്‍ഗാര്‍ഡിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് സെപ്റ്റംബര്‍ 22-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഇടവേള കൂടിയ ടാപ്പിങ്രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട്, റെയിന്‍ഗാര്‍ഡിങ് എന്നിവയാണ് പരിശീലനവിഷയങ്ങള്‍. ജി.എസ്.റ്റി. രജിസ്ട്രേഷന് ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്ട്രേഷന് ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 118 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-ഇആകച0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ടണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. 2020 സെപ്റ്റംബര്‍ 21-ന് വൈകിട്ട് 3.00 മണി വരെ രജിസ്റ്റര്‍ ചെയ്യാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 7994650941 എന്ന വാട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം
#Rubber#Online#Agriculture#Farmer#FTB
Share your comments