കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്ത് മൃഗസംരക്ഷണ വ്യാപാരം അതിവേഗം വളരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാരുകൾ മൃഗസംരക്ഷണ ബിസിനസിന്റെ കൂടുതൽ വളർച്ചയ്ക്കായി നിരവധി സുപ്രധാന പദ്ധതികൾ കൊണ്ടുവരുന്നു.
ഒരു പശുവിന് 30,000 രൂപവരെയാണ് പശുഗ്രാമം, ഭക്ഷ്യസുരക്ഷാപശുഗ്രാമം പദ്ധതികളിലൂടെ നൽകുന്നത് കോവിഡ് പശ്ചാത്തലത്തിൽ യുവതീയുവാക്കൾക്ക് സ്വയംതൊഴിലൊരുക്കുന്ന പദ്ധതികൾ. മൃഗസംരക്ഷണ ഓഫീസുകളിലൂടെ ബാങ്കിന്റെ സഹായത്തോടെ പദ്ധതിയിലൂടെ ആർക്കും പശുവിനെ വാങ്ങാം. മൃഗഡോക്ടർമാർ സഹായമൊരുക്കും. രണ്ട് മുതൽ 20 പശുക്കൾ വരെയുള്ള പ്രോജക്ടുകൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.
നബാർഡിന്റെ പദ്ധതിയിലാണ് ലോൺ അനുവദിക്കുക. പലിശ നാലു ശതമാനം. കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് പ്രാമുഖ്യം. കേരള ബാങ്ക് സഹകരണ സംഘങ്ങൾ, ഭൂപണയ ബാങ്കുകൾ എന്നിവിടങ്ങളിലാണ് അപേക്ഷിക്കേണ്ടത്. പശുക്കൾക്കുള്ള മുഴുവൻ തുകയും ബാങ്കിൽ നിന്ന് ലഭിക്കും.
അതായത് ബാങ്ക് ലോണിൽ 1,20,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങിയാൽ 50% സബ്സിഡി ലഭിക്കും. 60,000 രൂപ ബാങ്കിൽ അടച്ചാൽ മതി. ഇൻഷ്വറൻസ് തുകയിലും സർക്കാർ സഹായമുണ്ട്.
പശു കിസാൻ ക്രെഡിറ്റ് കാർഡ് യോജനയ്ക്ക് ആവശ്യമായ രേഖകൾ
ബാങ്ക് ഫോർമാറ്റ് അനുസരിച്ച് അപേക്ഷാ ഫോം
ഹൈപ്പോഥെക്കേഷൻ കരാർ Hypothecation agreement
KYC തിരിച്ചറിയൽ, വോട്ടർ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയ്ക്കുള്ള രേഖകൾ.
ബാങ്ക് പ്രകാരമുള്ള മറ്റ് രേഖകൾ
Share your comments