<
  1. News

ഫ്രാൻസിലെ പെൻഷൻ രീതിയും, മുതിർന്ന പൗരൻമാർക്ക് നൽകുന്ന സംരക്ഷണവും : നമ്മൾ പഠിക്കേണ്ട പാഠമെന്ത് ?

ഞാൻ ഫ്രാൻസിലാണ്. ഇവിടെ സിറ്റിസൻഷിപ് ഉണ്ട്, സർക്കാർ മേഖലയിൽ തന്നെയാണ് ജോലി ചെയ്യുന്നതും. ഫ്രാൻസിലെ പെൻഷൻ രീതി നിങ്ങൾ മെംബെർസുമായി ഒന്നു പങ്കു വെയ്ക്കാം. കഴിയുന്നത്ര സിംപിൾ ആയി പറയാൻ ശ്രമിക്കാം.

Arun T
63 വയസായ ഒരു പൗരന്

ആദ്യം തന്നെ പറയട്ടെ, ഫ്രാൻസിൽ എല്ലാവർക്കും പെൻഷൻ ഉണ്ട്. നിങ്ങൾക്ക് സർക്കാർ ജോലിയാണോ, പ്രൈവറ്റ് ജോലി ആണോ, ബിസിനസ് ആണോ, അതോ നിങ്ങൾക്ക് സ്ഥിരമായി ജോലി ഇല്ലേ ഇതൊന്നും വിഷയമല്ല, നിങ്ങൾക്ക് പെൻഷൻ ഉണ്ട്. നിങ്ങൾ ഒരു കലാകാരനോ, ചിത്രകാരനോ, മജിഷ്യനോ സർക്കസുകാരനോ ആയാലും നിങ്ങൾക്ക് പെൻഷൻ ലഭിക്കും.

പക്ഷെ ഇവിടത്തെ പെൻഷൻ രീതികൾ കുറച്ചു complicated ആണ്. അതിനു പ്രധാന കാരണം, ഇവിടത്തെ റിട്ടയർമെന്റ് പ്രായം പല ജോലികൾക്കും പലതാണ്. ഉദാഹരണമായി,
റെയിൽവേയിൽ ജോലി ചെയ്യുന്നവർക്ക് 56 വയസ്, പോലീസിൽ ജോലി ചെയ്യുന്നവർക്ക് 57 വയസ്, ചില high risk ജോലികൾക്ക് 46 വയസാണ് പെൻഷൻ പ്രായം. മറ്റുള്ള almost എല്ലാ ജോലികൾക്കും 63 വയസ്.

നിങ്ങൾ ഏതു മേഖലയിൽ ജോലി ചെയ്താലും 63 വയസ് വരെ മാത്രമേ നിങ്ങൾക്ക്‌ തൊഴിൽ ചെയ്യാൻ അനുവാദമുള്ളു. (ബിസിനസ് ചെയ്യാം, പക്ഷേ അതിനും നിയന്ത്രണം ഉണ്ട്) പൊതുജനാരോഗ്യം തന്നെയാണ് വിഷയം. 63 വയസിനു ശേഷം "വിശ്രമകാലം" എന്നുള്ളതാണ് കാഴ്ചപ്പാട്.

പെൻഷൻ തുകയിലേക്ക് വരാം. 63 വയസായ ഒരു പൗരന് അയാൾ ചെയ്ത ജോലിയിൽ കിട്ടിയ ശമ്പളത്തിന്റെ 50% ആണ് പെൻഷൻ. അപ്പൊ നിങ്ങൾ കരുതും ഇന്ത്യയിലും അങ്ങനെ ആണല്ലോ എന്ന്. എന്നാൽ അല്ല.
അയാൾ സർക്കാരിൽ ജോലി ചെയ്താലും പ്രൈവറ്റ് ഇൽ ജോലി ചെയ്താലും ഈ പെൻഷൻ അയാൾക്ക് ലഭിക്കും.

അപ്പോൾ ജോലി ഇല്ലാതിരുന്ന ഒരാൾക്കോ?
ഇതിലാണ് കാര്യം. നിങ്ങൾക്ക് 63 വയസ് ആയാൽ നിങ്ങൾ പെൻഷന് അർഹൻ ആയി.
നിങ്ങൾക്ക് മിനിമം പെൻഷനായി ഒരു മാസം 636.56 യൂറോ ലഭിക്കും (ഈ തുകയ്ക്ക് സ്റ്റാൻഡേർഡ് ഫുൾ പെൻഷൻ എന്നു പറയുന്നു). നമ്മുടെ നാട്ടിലെ 50,000 രൂപയ്ക്ക് മുകളിൽ ഉള്ള തുകയാണ് ഇത്. നിങ്ങൾ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പെൻഷൻ ഇതിനു പുറമെ അധികമായി ലഭിക്കും.

മുകളിൽ പറഞ്ഞല്ലോ, ചില ജോലികൾക്ക് പെൻഷൻ പ്രായം കുറവാണെന്ന്. ഉദാഹരണത്തിന്, നിങ്ങൾ ഒരു പോലീസുകാരൻ ആണെങ്കിൽ നിങ്ങൾ 57 വയസിൽ റിട്ടയർ ആകും. നിങ്ങളുടെ അവസാനത്തെ ശമ്പളത്തിന്റെ 50% ആണ് പെൻഷൻ. അതിനു ശേഷം നിങ്ങൾ ഏതെങ്കിലും ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു എന്നിരിക്കട്ടെ, അവിടെ നിങ്ങൾക്ക് 63 വയസു വരെ ജോലി ചെയ്യാൻ കഴിയും. 63 വയസാകുമ്പോൾ നിങ്ങൾ അവിടെ നിന്നും റിട്ടയർ ആകുന്നു. അപ്പോൾ നിങ്ങൾക്ക് ആ പ്രൈവറ്റ് കമ്പനിയിൽ ലഭിച്ച അവസാന സാലറി എത്രയാണോ, അതിന്റെ പകുതി വീണ്ടും പെൻഷനായി ലഭിക്കും.

അതായത് പോലീസിന്റെ പെൻഷന് ഒപ്പം തന്നെ നിങ്ങൾക്ക് അധികമായി ഒരു പെൻഷൻ കൂടി കിട്ടുന്നു. ഇതിനും പുറമെ നിങ്ങൾക്ക് 63 വയസ് ആയതിനാൽ സ്റ്റാൻഡേർഡ് ഫുൾ പെൻഷനായ 636.56 യൂറോയും ലഭിക്കും. അതായത് നിങ്ങൾക്ക് 63 വയസ് ആകുമ്പോൾ മൊത്തത്തിൽ 3 പെൻഷൻ ലഭിക്കും ഒരുമിച്ച്. ഇത് വളരെ വലിയൊരു തുകയാണല്ലോ.

● എല്ലാ പൗരന്മാർക്കും 50,000 രൂപ വെച്ചു നല്കുന്നത് സർക്കാരിന് ഒരു ബാധ്യത അല്ലേ? ഇതിനുള്ള പണം എവിടെ നിന്നു ലഭിക്കുന്നു?
അതിനു പുറമേ മറ്റു തൊഴിലാളികൾക്കും മൾട്ടിപ്പിൾ പെൻഷൻ നൽകുവാൻ സർക്കാരിന് കഴിയുമോ?

സർക്കാരിന്റെ രാഷ്ട്ര ബഡ്ജറ്റിൽ നിന്നുള്ള പണമല്ല ഇവിടെ പെൻഷൻ നൽകുന്നത്. പൊതു നികുതിയിൽ നിന്നുമല്ല പെൻഷൻ തുക. പെൻഷൻ നൽകാനായി പ്രത്യേക ബഡ്ജറ്റ് ഉണ്ട്. പൊതുനികുതി രാഷ്ട്രനിർമാണത്തിനും സൈനിക ആവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്.

പെൻഷൻ കൊടുക്കാനുള്ള പണം എങ്ങനെ സ്വരൂപിക്കുന്നു?

അതിനായി ഇവിടെ Solidarity of Generations (തലമുറകളുടെ ഐക്യദാർഢ്യം) എന്നൊരു മനോഹരമായ പദ്ധതിയുണ്ട്.

നമ്മൾ യുവാക്കൾ ജോലി ചെയ്യുമ്പോൾ നമ്മുടെ ശമ്പളത്തിൽ നിന്നും 6% ഈ മുതിർന്നവർക്കുള്ള പെൻഷന് വേണ്ടി സർക്കാർ/തൊഴിൽ ദാതാവ്/കമ്പനി ഒരു Tax ആയി എടുക്കുന്നു.

മുൻപേ പോയ തലമുറയ്ക്ക് വേണ്ടി പിന്നാലെ വരുന്ന തലമുറ നൽകുന്ന സമ്മാനം ആണിത്. ഇത് ചെറിയ തുകയല്ല കേട്ടോ, രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 52% ആണിത്. പക്ഷെ ഈ തുക പെൻഷന് വേണ്ടി മാത്രമേ ഉപയോഗിക്കുള്ളൂ.

ഫ്രാൻസിൽ പല വിധത്തിൽ ഉള്ള tax ഉണ്ട്. യൂറോപ്പിൽ തന്നെ ഏറ്റവും അധികം tax ഇവിടെയാണ്. ഏകദേശം വർഷത്തിൽ ഒരു ശമ്പളത്തിന്റെ തുക അങ്ങനെ പോകും.

പക്ഷേ പറയട്ടെ മുതിർന്നവരുടെ പെൻഷന് വേണ്ടി പിടിക്കുന്ന tax ഞങ്ങൾ സന്തോഷത്തോടെ നിറഞ്ഞ മനസോടെയാണ് കൊടുക്കുന്നത്. അതുകൊണ്ടു തന്നെ, നിങ്ങൾ ഫ്രാൻസിൽ വന്നു എന്തെങ്കിലും പ്രശ്‌നത്തിൽ പെട്ടു പോയാൽ നിങ്ങളെ സഹായിക്കാൻ, ഒരു അപ്പുപ്പനോ അമ്മുമ്മയോ തീർച്ചയായും ഉണ്ടാകും. അത്ര സ്നേഹമാണ് അവർക്ക്. നമുക്കു മുന്നേ നടന്നവർക്കുള്ള പെൻഷൻ തുക നമ്മളുടെ ഉത്തരവാദിത്തമാണ് ഇവിടെ.

ജീവിതത്തിൽ ഒരു ദിവസമെങ്കിലും നിങ്ങൾ ഇവിടെ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, അതിനു ശമ്പളം വാങ്ങിയിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പൊതു പെൻഷൻ ഫണ്ടിലേക്ക് നിങ്ങൾ അതിന്റെ 6% നൽകിക്കഴിഞ്ഞു. അതു നിങ്ങൾ നൽകേണ്ട, നിങ്ങൾക്ക് ശമ്പളം ആ 6% കഴിച്ചുള്ളതേ കയ്യിൽ ലഭിക്കുകയുള്ളു, നിങ്ങൾ എന്തു ജോലി ഏതു മേഖലയിൽ ചെയ്താലും.

നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഈ പണം കൊണ്ട് പെൻഷൻ വാങ്ങുന്ന മുതിർന്നവർ ഒരു ഔദാര്യമല്ല കൈപ്പറ്റുന്നത്. കാരണം, അവർക്ക് മുൻപേ പോയവർക്കായി അവരും ഇതു നൽകിയിട്ടുണ്ട്.

പെൻഷനായി പണം മാത്രമല്ല കൊടുക്കുന്നത്.
ചികിത്സ, മെഡിക്കൽ ചെക്കപ്പ് ഒക്കെ സൗജന്യമാണ് 63 കഴിഞ്ഞ എല്ലാവർക്കും.

മികച്ച ഒരു ജീവിത സാഹചര്യമാണ് ഈ പെൻഷൻ പദ്ധതി നൽകുന്നത് എങ്കിലും, തുല്യ പെൻഷൻ അല്ല നൽകുന്നത്. മിനിമം ഒരു amount നിശ്ചയിച്ചിട്ടുണ്ട് എന്നുള്ള കാര്യം മാറ്റി നിർത്തിയാൽ, കൂടുതൽ നല്ല ശമ്പളങ്ങളിൽ ജോലി ചെയ്തവർക്ക് വളരെ വലിയ തുകകൾ ആണ് ലഭിക്കുന്നത്.

ഇതിനാലാണ് ഫ്രഞ്ചുകാർ multiple jobs ചെയ്യാൻ തയ്യാറാകുന്നത്. സ്ഥിരം ജോലിക്ക് ശേഷം വൈകുന്നേരങ്ങളിൽ ടാക്സി ഓടിക്കുന്നവരുണ്ട്, ടൂറിസ്റ് ഗൈഡ് ആകുന്നവർ ഉണ്ട്, ഡാൻസർമാരുണ്ട്, പാട്ടുകാരുണ്ട് etc etc. എത്ര കൂടുതൽ നിങ്ങൾ ശമ്പളമായി വാങ്ങുന്നുവോ അത്രയധികം നിങ്ങൾക്ക് പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കാൻ കഴിയുമല്ലോ.
കാരണം പെൻഷൻ ഫണ്ട് സർക്കാരിന്റെ ഉത്തരവാദിത്തം അല്ല. അതിൽ പണം നിറയ്ക്കേണ്ടത് പൗരന്മാരാണ്. ഫണ്ടിന്റെ വിതരണക്കാർ മാത്രമാണ് സർക്കാർ. പെൻഷൻ രാജ്യത്തിന് ബാധ്യതയും ആകുന്നില്ല.

English Summary: Pension on France an example for Indian

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds