1. News

കാരുണ്യ അറ്റ് ഹോം പദ്ധതി: വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിക്കും

സര്‍ക്കാരിൻെറ പ്രധാന വോട്ടര്‍മാരിൽ 23 ശതമാനത്തോളം വയോജനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ട്. രോഗികളും, സ്ഥിരമായി മരുന്ന് കഴിക്കുന്നവരുമായ വയോജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയാണിത്. കാരുണ്യ അറ്റ് ഹോം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

Meera Sandeep
Karunya at Home Padhathi
Karunya at Home Padhathi

സര്‍ക്കാരിൻെറ പ്രധാന വോട്ടര്‍മാരിൽ 23 ശതമാനത്തോളം വയോജനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ട്. 

രോഗികളും, സ്ഥിരമായി മരുന്ന് കഴിക്കുന്നവരുമായ വയോജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയാണിത്. കാരുണ്യ അറ്റ് ഹോം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻെറ ആഭിമുഖ്യത്തിലാവും പദ്ധതി നടപ്പിലാക്കുക എന്നാണ് സൂചന.

കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്നും മരുന്ന് എത്തിയ്ക്കും. വീട്ടിൽ മരുന്ന് എത്തിച്ചു നൽകുന്ന ഈ പദ്ധതി ശയ്യാവലംബര്‍ക്കും ആശ്വാസമാകും.

വയോജനങ്ങൾക്കായി വയോക്ലബ്ബുകൾ

രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് കൃത്യമായ പ്രിസ്‍ക്രിപ്ഷൻെറ അടിസ്ഥാനത്തിലുള്ള മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുക. കമ്പോള വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ആയിരിക്കും മരുന്നുകൾ എത്തിയ്ക്കുക.

എല്ലാ വാർഡുകളിലും വയോ ക്ലബ്ബ് സ്ഥാപിക്കും. കഴിഞ്ഞ ബജറ്റിൽ മുന്നോട്ടുവച്ച തീരുമാനമായിരുന്നു ഇതെങ്കിലും കൊവിഡു കാലത്ത് ഇത്തരത്തിലൊരു കൂടിച്ചേരൽ കേന്ദ്ര മാനദണ്ഡങ്ങൾക്കു വിരുദ്ധമാകുമായിരുന്നു. എന്നാൽ 2021-22ൽ കൊവിഡ് പിൻവാങ്ങുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടി സ്വീകരിക്കും.

ഈ കാലയളവിൽ 5000 വയോക്ലബ്ബുകൾ ആരംഭിക്കും. വയോമിത്രം, സാംയംപ്രഭ സ്കീമുകൾക്ക് 30 കോടി രൂപ അധികമായി അനുവദിച്ചു.

English Summary: Karunya At Home Project: Medicines for Elderly will be delivered at home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds