കർഷകർക്ക് സൗജന്യമായി ഇ-കെവൈസി പൂർത്തിയാക്കാൻ മൂന്ന് മാർഗങ്ങളുണ്ട് -
1. ഓൺലൈൻ വഴി OTP ഉപയോഗിച്ച്,
2. കോമൺ സർവീസ് സെന്റർ (CSC) / അക്ഷയ കേന്ദ്രം വഴി,
3. അല്ലെങ്കിൽ മൊബൈൽ ആപ്പിലെ Face Authentication സൗകര്യം ഉപയോഗിച്ച്.
1. ഓൺലൈൻ വഴി (OTP അടിസ്ഥാനമാക്കി)
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉള്ളവർക്ക് ഈ മാർഗം എളുപ്പത്തിൽ ഉപയോഗിക്കാം. ഔദ്യോഗിക PM-KISAN പോർട്ടൽ സന്ദർശിച്ച് Farmers Corner-ൽ ഉള്ള e-KYC ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ആധാർ നമ്പറും ക്യാപ്ച കോഡും നൽകി Search ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP നൽകി സ്ഥിരീകരിച്ചാൽ ഇ-കെവൈസി പൂർത്തിയാക്കാവുന്നതാണ്.
2. CSC / അക്ഷയ കേന്ദ്രം വഴി
ആധാർ കാർഡും മൊബൈൽ നമ്പറും സഹിതം സമീപത്തെ അക്ഷയ കേന്ദ്രമോ കോമൺ സർവീസ് സെന്ററോ സന്ദർശിക്കുക. ബയോമെട്രിക് (വിരലടയാളം) പരിശോധനയിലൂടെ ഇ-കെവൈസി പൂർത്തിയാക്കാം. ഇതിനായി ചെറിയൊരു സേവന നിരക്ക് ഈടാക്കുന്നതാണ്.
3. മൊബൈൽ ആപ്പ് വഴി (Face Authentication)
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'PMKISAN GoI' ആപ്പ് ഡൗൺലോഡ് ചെയ്യുക. മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആപ്പിലെ Face Authentication e-KYC സൗകര്യം ഉപയോഗിച്ച് മുഖം സ്കാൻ ചെയ്ത് പരിശോധന പൂർത്തിയാക്കാം.
ഗുണഭോക്താക്കൾ 2026 ജൂൺ 30 -നകം ഇ-കെവൈസി നിർബന്ധമായും പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് . അവസാന നിമിഷ തിരക്ക് ഒഴിവാക്കാൻ ഇന്ന് തന്നെ സമീപത്തെ അക്ഷയ കേന്ദ്രത്തിലെത്തി നടപടികൾ പൂർത്തിയാക്കുന്നതാണ് ഉചിതം.
പദ്ധതിയുടെ ആനുകൂല്യം തടസമില്ലാതെ ലഭിക്കാൻ എല്ലാ കർഷകരും സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കൂ.
Share your comments