
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും. കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന സമരം അവസാനപ്പിക്കണമെന്ന് പ്രധാനമന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു. സിഖ് സ്ഥാപകൻ ഗുരു നാനാക്കിന്റെ ജന്മദിനം ആഘോഷിക്കുന്ന ഗുരു പുരബിലാണ് പ്രഖ്യാപനം.
ബദൽ കർഷക നിയമം കേരളം കൊണ്ടുവരുന്നു
കാര്‍ഷിക മേഖലയെ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായാണ് മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇവ കൊണ്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. എന്നിരുന്നാലും, എത്ര ശ്രമിച്ചിട്ടും ചില കര്‍ഷകര്‍ക്ക് നിയമങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടില്ല. ഒരു വിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ല എന്നതില്‍ താൻ ക്ഷമ ചോദിക്കുന്നു എന്നും മോദി പറഞ്ഞു.
എന്താണ് കർഷക ബില്ല് -അറിയാത്തവർക്ക് വേണ്ടി ഒരു ചെറിയ കുറിപ്പ്
ചെറുകിട കർഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവർത്തനം ക്രമീകരിക്കാനായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. മണ്ഡികളെ ക്രമീകരിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ, ഇത് മനസ്സിലാക്കാൻ ഒരു വിഭാഗം കർഷകർ തയ്യാറായില്ല. അവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം സംഘടിപ്പിച്ചു. സമരത്തെ ദീർഘമായി നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
Share your comments