<
  1. News

പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ മിഷൻ ലൈഫ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മിഷൻ ലൈഫ് എന്ന പരിസ്ഥിതിക്കുള്ള ജീവിതശൈലി പദ്ധതിയ്ക്ക് കെവാഡിയയിലെ ഏകതാ നഗറിലെ ഏകതാ പ്രതിമയിൽ ഇന്ന് തുടക്കം കുറിച്ചു. ചടങ്ങിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പങ്കെടുത്തു.

Raveena M Prakash
Prime Minister Narendra Modi today launched Mission LiFE (Lifestyle for Environment) at the Statue of Unity at Ekta Nagar in Kevadia.
Prime Minister Narendra Modi today launched Mission LiFE (Lifestyle for Environment) at the Statue of Unity at Ekta Nagar in Kevadia.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള പ്രവർത്തന പദ്ധതിയായ മിഷൻ ലൈഫ് എന്ന പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ  ഏകതാ നഗറിലെ ഏകതാ പ്രതിമയിൽ ഉദ്ഘാടനം ചെയ്തു. അടുത്ത മാസം ഈജിപ്തിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ യോഗത്തിന് മുന്നോടിയായാണ് ഈ ആഗോള പ്രവർത്തന പദ്ധതിയായ മിഷൻ ലൈഫ് തുടക്കം കുറിച്ചത്.

മിഷൻ ലൈഫിന്റെ പ്രവർത്തന പദ്ധതി 

കാലാവസ്ഥാ സൗഹൃദ സ്വഭാവമായി സ്വീകരിക്കാവുന്ന ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ ഒരു ലിസ്റ്റ് , മിഷൻ ലൈഫ് പരിസ്ഥിതിക്കുള്ള ജീവിതശൈലി എന്നതിന്റെ ലോഗോയും ടാഗ്‌ലൈനും സഹിതം മോദിയും ഗുട്ടെറസും സംയുക്തമായി പുറത്തിറക്കി.

മിഷൻ ലൈഫ് എന്ന പദ്ധതി ജനോപകാരപ്രദമായ ഗ്രഹം എന്ന ആശയം ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു പ്രധാന മന്ത്രി നരേന്ദ്ര മോദി, ഈ പദ്ധതിയിലൂടെ സുസ്ഥിരതയിലേക്കുള്ള ജനങ്ങളുടെ കൂട്ടായ സമീപനം മാറ്റുന്നതിനുള്ള ത്രിതല തന്ത്രം പിന്തുടരുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിലെ ഡിമാൻഡ് ലളിതവും എന്നാൽ ഫലപ്രദവുമായ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്, മാറുന്ന ഡിമാൻഡിനോട് അല്ലെങ്കിൽ വിതരണം അതിവേഗം പ്രതികരിക്കാൻ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുകയും സുസ്ഥിര ഉപഭോഗത്തെയും ഉൽപാദനത്തെയും പിന്തുണയ്ക്കുന്നതിന് സർക്കാരിനെയും വ്യാവസായിക നയത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Ration Card: ഏകീകൃത റേഷൻകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.. കൂടുതൽ കൃഷിവാർത്തകൾ

English Summary: Prime Minister Narendra Modi today launched Mission LiFE (Lifestyle for Environment) at the Statue of Unity at Ekta Nagar in Kevadia.

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds