വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ ന്യൂനമർദ്ദം ഉണ്ടായതിനാൽ
സമീപപ്രദേശമായ വടക്കൻ ബംഗാൾ ഉൾക്കടലിലും അയൽപ്രദേശങ്ങളിലും ഇന്ന് രാവിലെ ന്യൂനമർദമേഖല രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അത് പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരങ്ങളിൽ ബംഗാൾ ഉൾക്കടലിനു മുകളിലായി നിലകൊള്ളുന്നു . ഇത് ഒരു പക്ഷേ, അടുത്ത 24 മണിക്കൂറിനിടെ ശക്തമാവാൻ സാദ്ധ്യതയുണ്ട് .
മേൽപ്പറഞ്ഞ പ്രകാരം ആഗസ്റ്റ് 6 മുതൽ 7 വരെ ശക്തമായ മഴയും ഓഗസ്റ്റ് 8-ന് കേരളത്തിൽ കനത്ത മഴ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
Under the influence of yesterday’s cyclonic circulation over northeast Bay of Bengal &
neighbourhood a low pressure area had formed over North Bay of Bengal and neighborhood on today morning and now lies over North Bay of Bengal off West Bengal- Bangladesh coasts. It is likely to become more marked during next 24 hours. Associated with the above system Heavy to Very heavy rainfall is expected from 6th to 7th August and Extremely Heavy rainfall on 8th August over Kerala
മിതമായ മഴയ്‌ക്കൊപ്പം 40 KPMH വേഗതയിലുള്ള അതിതീവ്രമായ കാറ്റും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർകോട് ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
Moderate rainfall accompanied with gusty wind speed reaching 40 KMPH is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Idukki , Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod districts of Kerala.
അറബിക്കടലിൽ കേരളത്തിൻറെ തീരപ്രദേശങ്ങളിൽ 40-50 കിലോമീറ്റർ വരെ ശക്തമായ കാറ്റ് ഉണ്ടാവാൻ സാധ്യതയുണ്ട്.
മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം
Squally Weather with wind speed reaching 40-50 kmph is likely to prevail along & off Kerala coast.
Fishermen are advised not to venture into these areas
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകൾ.
2020 ഓഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
2020 ഓഗസ്റ്റ് 8 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയുള്ള അതിശക്തമായ മഴ (Very Heavy) ഇവിടെ പ്രവചിച്ചിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ.
2020 ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
2020 ഓഗസ്റ്റ് 7 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ:
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
അനുബന്ധ വാർത്തകൾ
ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി
Share your comments