ഹെഡ്- ബിസിനസ് ഫിനാൻസ്, ഹെഡ്- ഇന്റേണൽ കൺട്രോൾസ് ആന്റ് ഫിനാൻസ് ഗവേണൻസ്, ഹെഡ്- ഇൻവെസ്റ്റർ റിലേഷൻസ്, ഡെപ്യൂട്ടി ഹെഡ്- ഇൻവെസ്റ്റർ റിലേഷൻസ്, ഡെപ്യൂട്ടി ഹെഡ്- ഫിനാൻഷ്യൽ അക്കൗണ്ടിംഗ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡ സീനിയർ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.
ഹെഡ്- ബിസിനസ് ഫിനാൻസ്, ഹെഡ്- ഇന്റേണൽ കൺട്രോൾസ് ആന്റ് ഫിനാൻസ് ഗവേണൻസ്, ഹെഡ്- ഇൻവെസ്റ്റർ റിലേഷൻസ്, ഡെപ്യൂട്ടി ഹെഡ്- ഇൻവെസ്റ്റർ റിലേഷൻസ്, ഡെപ്യൂട്ടി ഹെഡ്- ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, വൈസ് പ്രസിഡന്റ്- ബാലൻസ് ഷീറ്റ് പ്ലാനിംഗ്, വൈസ് പ്രസിഡന്റ്- പ്രോഡക്ട് പ്രോഫിറ്റബിലിറ്റി, വൈസ് പ്രസിഡന്റ്- ബി.യു പ്രോഫിറ്റബിലറ്റി ആന്റ് എക്സ്പെൻസ് മാനേജ്മെന്റ് എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി, ഒഴിവ് വിവരങ്ങൾ, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവ വിശദമായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ഹെഡ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 38ും ഉയർന്ന പ്രായം 45 വയസുമാണ്. ഡെപ്യൂട്ടി ഹെഡ്- 35 വയസു മുതൽ 40 വയസു വരെ, വൈസ് പ്രസിഡന്റ്- 32 വയസു മുതൽ 40 വയസു വരെ എന്നിങ്ങനെയാണ് പ്രായപരിധികൾ നിശ്ചയിച്ചിരിക്കുന്നത്.
അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. ഇവരിൽ നിന്ന് അന്തിമ തെരഞ്ഞെടുപ്പ് നടത്തും.
ജനറൽ വിഭാഗക്കാർക്കും ഒ.ബി.സിക്കാർക്കും 600 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, വനിതകൾ എന്നിവർക്ക് 100 രൂപ അടച്ചാൽ മതിയാകും.
Share your comments