രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭവന വായ്പാ ഉപഭോക്താക്കൾക്കായി ഉത്സവ ഓഫറുകൾ കൊണ്ടുവരുന്നു. ഉത്സവ സീസണുകളിൽ ഭവനവായ്പകൾ സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാകുന്നതാക്കാനാണ് ഓഫറുകൾ ലക്ഷ്യമിടുന്നത്.
എത്ര പരിധി വരെയുള്ള തുകയിലേയും ഭവന വായ്പകൾക്ക് പലിശ നിരക്ക് കുറച്ചിരിക്കുകയാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. വായ്പാ തുക പരിഗണിക്കാതെ 6.7 ശതമാനം നിരക്കിലാണ് ഉത്സവകാല ഓഫറുകളുടെ ഭാഗമായി ഭവന വായ്പകൾ നൽകുന്നത്. ഇതാദ്യമായാണ് ഇത്തരം ഒരു ഓഫര്‍ ബാങ്ക് പ്രഖ്യാപിക്കുന്നത് എന്നാണ് സൂചന.
ഉയര്‍ന്ന തുകയിലുള്ള ഭവന വായ്പകൾക്കും കുറഞ്ഞ പലിശ നൽകിയാൽ മതി എന്നതാണ് പ്രധാന നേട്ടം. ഉദാഹരണത്തിന് 75 ലക്ഷം രൂപയുടെ ഹോം ലോൺ എടുക്കുന്നയാൾക്ക് 7.15 ശതമാനം ആണ് പലിശ നൽകേണ്ടതെങ്കിൽ ഓഫറിൽ 6.7 ശതമാനം നിരക്കിൽ ലോൺ എടുക്കാം. 45 ബേസിസ് പോയിൻറുകളുടെ വ്യത്യാസമാണ് മൊത്തം പലിശ നിരക്കിൽ ലഭിക്കുക. 30 വർഷ കാലാവധിയിലെ 75 ലക്ഷം രൂപയാണ് ലോൺ എങ്കിൽ എട്ടു വര്‍ഷക്കാലത്തോളം പലിശ ലാഭിക്കാൻ ഓഫര്‍ സഹായകരമാകും.
പ്രോസസ്സിങ് ചാര്‍ജിലും ഇളവുകൾ
ലോണുകളുടെ പ്രോസസ്സിങ് ചാര്‍ജിലും എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി ഭവന വായ്പ പലിശ നിരക്കിലും ഇളവുകൾ നൽകും. നേരത്തെ, ശമ്പള വരുമാനക്കാര്‍ക്കും അല്ലാത്തവർക്കും ഭവനവായ്പയുടെ പലിശ നിരക്ക് വ്യത്യസ്തമായിരുന്നു. ശമ്പള വരുമാനക്കാര്‍ അല്ലാത്തവർക്ക് മറ്റുള്ളവരേക്കാൾ ഉയർന്ന പലിശ നൽകേണ്ടി വന്നിരുന്നു. ഇപ്പോൾ, ഭവന വായ്പാ വായ്പയെടുക്കുന്നവരിൽ നിന്ന് തൊഴിലിൻെറ അടിസ്ഥാനത്തിൽ സ്ഥിര വരുമാനം കണക്കാക്കി അധി പലിശ ഈടാക്കുന്നില്ല.
ട്രാൻസ്ഫര്‍ ചെയ്യുന്ന ലോണുകൾക്കും ബാധകം
മറ്റ് ബാങ്കുകളിൽ നിന്ന് ട്രാൻസ്ഫര്‍ ചെയ്യുന്ന ഹോം ലോണുകൾക്കും കുറഞ്ഞ പലിശ നിരക്ക് ബാധകമാകും . പ്രത്യേക വായ്പാ നിരക്ക് എല്ലാനഗരങ്ങളിലും ലഭ്യമാകും. ബജറ്റ് വീടുകൾക്ക് ലഭ്യമായിരുന്ന മുൻകാല ഇളവുകൾ എല്ലാവര്‍ക്കും ലഭ്യമാകും. ഇളവുകൾക്ക് ചെറു നഗരങ്ങൾ, മെട്രോ നഗരങ്ങൾ എന്നിങ്ങനെ വ്യത്യാസം ഉണ്ടാകില്ല. വായ്പ എടുത്തിട്ടുള്ള നിരവധി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന തീരുമാനമാണ് എസ്ബിഐ ഉത്സവകാല ഓഫറുകളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ലോണുമായി കോട്ടക് മഹീന്ദ്ര
ഉത്സവകാല ഓഫറുകൾക്ക് മുന്നോടിയായി കോട്ടക് മഹീന്ദ്ര ബാങ്കും ഹോം ലോൺ വായ്പാ പലിശ നിരക്കുകൾ കുറച്ചിരുന്നു. നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നായ 6.5 ശതമാനം നിരക്കിലാണ് ബാങ്ക് ലോൺ അനുവദിക്കുക. വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്കോർ വിലയിരുത്തിയാകും ഓഫറുകളോടെ വായ്പ ലഭിക്കുക. എസ്ബിഐ ഹോം ലോണിനും ഇത് ബാധകമാണ്.
പുതിയ ഹോം ലോണുകൾക്കും ലോൺ ട്രാൻസ്ഫറുകൾക്കും ഈ നിരക്കിൽ മുതൽ ലോൺ ലഭ്യമാണ്, ഇത് ഇപ്പോൾ വീട് വാങ്ങുന്നവർക്ക് ഗുണകരമാകും. പ്രത്യേക നിരക്ക് എല്ലാ വായ്പാ തുകകളിലുമുള്ള ലോണിനും ലഭ്യമാണ്. സെപ്റ്റംബർ 10 നും നവംബർ എട്ടിനും നും ഇടയിൽ ലോൺ എടുക്കുന്നവര്‍ക്കാണ് ഓഫര്‍.
Share your comments