<
  1. News

എസ് ബി ഐ യോനോ: ഈടോ, ഗ്യരാന്റിയോ ഇല്ലാതെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ 35 ലക്ഷം വരെ വായ്പ്പ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അതിൻറെ യോനോ പ്ലാറ്റ്‌ഫോമിൽ, റിയൽ-ടൈം എക്‌സ്‌പ്രസ് ക്രെഡിറ്റ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു, പുതിയ സംവിധാനത്തിനു കീഴില്‍ അര്‍ഹരായ ഉപയോക്താക്കള്‍ക്ക് 35 ലക്ഷം രൂപ വരെയുള്ള വായ്പ്പ എസ്.ബി.ഐയുടെ മൊബൈല്‍ ആപ്പായ യോനോ വഴി ലഭ്യമാക്കാം.

Meera Sandeep
SBI Yono: Loan up to Rs. 35 lakhs at minimum interest rate
SBI Yono: Loan up to Rs. 35 lakhs at minimum interest rate

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അതിൻറെ യോനോ പ്ലാറ്റ്‌ഫോമിൽ, റിയൽ-ടൈം എക്‌സ്‌പ്രസ് ക്രെഡിറ്റ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു, പുതിയ സംവിധാനത്തിനു കീഴില്‍ അര്‍ഹരായ ഉപയോക്താക്കള്‍ക്ക് 35 ലക്ഷം രൂപ വരെയുള്ള വായ്പ്പ എസ്.ബി.ഐയുടെ മൊബൈല്‍ ആപ്പായ യോനോ വഴി ലഭ്യമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: SBI ഉപഭോക്താക്കൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റ് പദ്ധതിക്കു കീഴില്‍ ഉപയോക്താക്കള്‍ക്കു പരമാവധി 35 ലക്ഷം രൂപ വരെയാകും വായ്പ അനുവദിക്കുക. ഡിജിറ്റലായി ഉപയോക്താക്കളെ ശാക്തീകരിക്കുക, കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്നു ബാങ്ക് വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കർഷകർക്കായി നിരവധി കാർഷിക വായ്പകളാണ് ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് അനുസരിച്ച് പലിശ നിരക്ക് മാറും. അതായത് വരുമാനം, ആസ്തി, ക്രെഡിറ്റ് സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയാകും പലിശ തീരുമാനിക്കുക. വിപണിയിലെ തന്നെ കുറഞ്ഞ പലിശനിരക്കിലാകും വായ്പ അനുവദിക്കുക.

വായ്‌പ്പ ലഭിക്കാൻ യോഗ്യതയുള്ളവർ ആരൊക്കെ?

ബാങ്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും പദ്ധതിക്കു കീഴില്‍ വായ്പ ലഭിക്കില്ല. എസ്.ബി.ഐയില്‍ ശമ്പള അക്കൗണ്ടുള്ള സ്ഥിര വരുമാനക്കാരെയാണു പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. വായ്പ ലഭിക്കണമെങ്കില്‍ പ്രതിമാസം കുറഞ്ഞത് 15,000 രൂപ ശമ്പളം ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: SBI Latest; ഈ രേഖകൾ സമർപ്പിച്ചാൽ, വീട്ടിലിരുന്ന് നേടാം മാസം തോറും 80,000 രൂപ

കേന്ദ്ര, സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിരോധ മേഖലയിലെ ജീവനക്കാര്‍ക്കും ഇളവുകള്‍ ബാധകമാണ്. 100 ശതമാനവും പേപ്പര്‍ രഹിതമാകും നടപടി ക്രമങ്ങള്‍. യോനോ ആപ്പു വഴി തന്നെ മുഴുവന്‍ നടപടികളും പൂര്‍ത്തീകരിക്കാം. വായ്പ അനുവദിക്കുന്നതിന് ഈടോ, ഗ്യരാന്റിയോ ആവശ്യമില്ലെന്നതും സവിശേഷതയാണ്.

നേരത്തേ എടുത്താന്‍ കൂടുതല്‍ നേട്ടം

വായ്പകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അവ ഉറപ്പാക്കുന്നത് നല്ലതാണ്. കാരണം അടുത്തിടെ ആര്‍.ബി.ഐ. അപ്രതീക്ഷിത ഇടപെടലിലൂടെ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു.

ജൂണ്‍ മാസ അവലോകത്തില്‍ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍. പണപ്പെരുപ്പം നിയന്ത്രിക്കുക മാത്രമാകും ആര്‍.ബി.ഐയുടെ പരിഗണന. യു.എസ്. ഫെഡ് റിസര്‍വും നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി കഴിഞ്ഞു.

English Summary: SBI Yono: Loan up to Rs. 35 lakhs at minimum interest rate without collateral or guarantee

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds