<
  1. News

പോഷക ഭക്ഷണത്തിന് പ്രിയമേറുന്നു, ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന് വന്‍കുതിപ്പ്

കോവിഡ് 19 വ്യാപിച്ചതോടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷക ഘടകങ്ങളുള്ള ഭക്ഷണത്തിന് ലോകമാകെ ആവശ്യക്കാര്‍ ഏറുകയാണ്. പ്രകൃതിദത്തമായി ലഭിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഏറെയുള്ള ഇന്ത്യക്ക് ഈ രംഗത്ത് വലിയ കുതിപ്പിന് സാധ്യത വര്‍ദ്ധിച്ചിരിക്കയാണ്

Ajith Kumar V R
Courtesy- biothrivesciences.com
Courtesy- biothrivesciences.com

കോവിഡ് 19 വ്യാപിച്ചതോടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷക ഘടകങ്ങളുള്ള ഭക്ഷണത്തിന് ലോകമാകെ ആവശ്യക്കാര്‍ ഏറുകയാണ്. പ്രകൃതിദത്തമായി ലഭിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഏറെയുള്ള ഇന്ത്യക്ക് ഈ രംഗത്ത് വലിയ കുതിപ്പിന് സാധ്യത വര്‍ദ്ധിച്ചിരിക്കയാണ്. ന്യൂട്രാസ്യൂട്ടിക്കല്‍സ് വ്യവസായത്തിന് നിലവിലുള്ള സര്‍ക്കാര്‍ നയത്തിലും നിയന്ത്രണങ്ങളിലും വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയാല്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് ഇപ്പോഴത്തെ 3 ബില്യണ്‍ ഡോളര്‍ ബിസിനസ് 25- 30 ബില്യണാക്കി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് OmniActive Health Technologies executive Chairman cum Managing Director Sanjtaya Mariwala പറഞ്ഞു.

Courtesy- globalnews.ca
Courtesy- globalnews.ca

സുരക്ഷിത ഭക്ഷണം,പോഷക ഭക്ഷണം എന്നതാണ് 2020 മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. ന്യൂട്രാസ്യൂട്ടിക്കല്‍ രംഗത്ത് സ്വാഭാവികമായ മേല്‍ക്കൈ ഉള്ള ഇന്ത്യയ്ക്കാണ് ഇത് ഏറെ ഉപകാരപ്പെടുക, Association of Herbal and Neutraceuticals Manufacturers of India founder president കൂടിയായ സഞ്ജയ പറയുന്നു.

Soyabeans, cranberry juice, green tea, onions, garlic,tomatoes,wine തുടങ്ങിയവയില്‍ നിന്നാണ് ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പ്പന്നങ്ങള്‍ തയ്യാറാക്കുന്നത്. ലോകത്ത് dietary supplement മാര്‍ക്കറ്റിലേക്ക് ഏറ്റവുമധികം herbal extracts -ം raw materials -ം നല്‍കുന്ന ഇന്ത്യയ്ക്ക് 2025 ല്‍ 18 ബില്യണ്‍ ഡോളര്‍ ബിസിനസാണ് ASSOCHAM പ്രതീക്ഷിക്കുന്നത്.

മരുന്നുവ്യവസായത്തിനും മുന്നിലെത്തും

Neutraceuticals സംബ്ബന്ധിച്ച് വിവാദങ്ങളും നിലവിലുണ്ട്. പതഞ്ജലി തയ്യാറാക്കിയ Divya Putrajeevak Beej ആണ്‍കുട്ടികള്‍ പിറക്കാന്‍ ഉപകരിക്കും എന്ന പ്രചാരണമുണ്ടായി. മഹാരാഷ്ട്ര സര്‍ക്കാര്‍ ആ ഉത്പ്പന്നം നിരോധിച്ചു. എന്നാല്‍ പതഞ്ജലി CEO ബാലകൃഷ്ണ പറഞ്ഞത് ഇന്‍ഫര്‍ട്ടിലിറ്റി പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് നല്‍കാനുള്ള ഒരു പോഷണം മാത്രമാണിത് എന്നാണ്. ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ പ്രധാനമായും വിറ്റാമിനുകള്‍, മിനറലുകള്‍, എനര്‍ജി-സ്‌പോര്‍ട്ട്‌സ് ഡ്രിങ്കുകള്‍, probiotics,omega-3 fatty acids, herbal formulations തുടങ്ങിയവയാണ് ഉണ്ടാവുക. രോഗത്തിന് അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ രോഗം വരാതിരിക്കാന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സാണ് ഉപയോഗിക്കുക. വരും കാലത്ത് മരുന്നു കമ്പനികളെക്കാള്‍ ഉയര്‍ന്ന വ്യാപാരം നടത്തുന്നത് ന്യൂട്രാസ്യൂട്ടിക്കല്‍സ് ആവുമെന്ന് Health foods and Dietary Supplements association President Ajith Singh പറയുന്നു.

Major neutraceuticals companies

Bionova Lifesciences, Chaitanya Agribiotech, Lactonova Nutripharm,Sydler,Zeon Life sciences,Neiss Wellness ltd, KD Chem Pharma, ,Agati Health care Pvt Ltd, Premier neutraceuticals ,Dabur തുടങ്ങിയവയാണ് പ്രധാന neutraceutical കമ്പനികള്‍

World  prefer nutritious food, boom for the nutraceutical industry

With the spread of Covid 19, there is a growing demand around the world for foods rich in nutrients that boost the immune system. "India, which has a large supply of such naturally occurring foods, has the potential to make a big leap in this area", Sanjaya Mariwala, executive chairman cum managing director of OmniActive Health Technologies said. If the current government policy and regulations on the nutraceuticals industry are adequately modified, the current $ 3 billion business could grow to $ 25-30 billion over the next ten years.
 
Safe food and nutritious food is the manthra of 2020. This will be of great benefit to India, which has a natural dominance in the field of nutraceuticals, says Sanjaya, who is also the founding president of the Association of Herbal and Neutraceuticals Manufacturers of India. Nutraceuticals are made from soybeans, cranberry juice, green tea, onions, garlic, tomatoes, and wine. ASSOCHAM expects to generate $ 18 billion in business by 2025 for India, the world's largest supplier of herbal extracts and raw materials to the dietary supplement market.
 
There is also controversy surrounding neutraceuticals. Divya Putrajeevak Beej, prepared by Patanjali, has been rumored to help ladies to have boy child. The Maharashtra government banned the product. But Patanjali CEO Balakrishna said it was just a nourishment to give to women with infertility problems.
 
Nutraceuticals generally are  vitamins, minerals, energy drinks, probiotics, omega-3 fatty acids, and herbal formulations. People who take allopathic medicines for the disease use nutraceuticals to prevent the disease. Ajith Singh, president of the Health Foods and Dietary Supplements Association, says that in the future, nutraceuticals will outperform pharmaceutical companies.
 
Major neutraceutical companies include Bionova life sceinces, Chaitanya Agribiotech, Lactonova Nutripharm, Sydler, Zeon Lifesciences, Neiss Wellness ltd, KD Chem Pharma, Agati Health care Pvt Ltd, Premier neutraceuticals and  Dabur.

സിവറ്റ് കോഫി കൂര്‍ഗില്‍ നിന്നും

https://malayalam.krishijagran.com/news/ainmane-from-kodagu-makes-the-costliest-civet-coffee/

English Summary: Shift towards nutricious food boosts neutraceutical industry

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds