സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ബാങ്ക് സ്ഥിര നിക്ഷേപത്തിൽ പണം മുടക്കാനാണോ താൽപ്പര്യം. ഇപ്പോൾ 7 മുതൽ 7.5 ശതമാനം വരെ പലിശ നിരക്കിൽ വിവിധ സ്ഥിര നിക്ഷേപ പദ്ധതികൾ ലഭ്യമാണ്.
SBI, ICICI Bank, HDFC Bank, Axis Bank, തുടങ്ങിയ പ്രമുഖ ബാങ്കുകൾ 7 ദിവസം മുതൽ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. Small Finance ബാങ്കുകൾ 7-7.5% പലിശ നിരക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
മുതിര്‍ന്ന പൗരൻമാര്‍ക്ക് 7.75 ശതമാനം വരെ പലിശ
ജന സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത് 2.5-7.25% വരെ പലിശ നിരക്കാണ്. ഏഴു ദിവസം മുതൽ 10 വര്‍ഷങ്ങൾ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത്.
മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ബേസിസ് പോയിൻറുകളുടെ ഇളവ് ലഭിയ്ക്കും. മുതിര്‍ന്ന പൗരൻമാര്‍ക്ക് 7.75 ശതമാനം പലിശ നിരക്കാണ് പരമാവധി ലഭിയ്ക്കുക. പുതുക്കിയ പലിശ നിരക്കുകൾ ഇങ്ങനെ.
ഡിസംബര്‍ 22 മുതലുള്ള പുതുക്കിയ നിരക്ക് അനുസരിച്ച് രണ്ട് ആഴ്ച വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.50% പലിശയാണ് ബാങ്ക് നൽകുന്നത്. 15 ദിവസം മുതൽ 60 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% പലിശ ലഭിയ്ക്കും. ഒരു വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 6.75% മാണ് പലിശ. മൂന്ന് മുതൽ 5 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ ലഭിയ്ക്കും.
ഒരു വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ
സ്മോൾ ഫിനാൻസ് ബാങ്കായ ഉത്കര്‍ഷ് നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് 7.50 ശതമാനമാണ് പലിശ.
ഒരു വര്‍ഷവും 5 ദിവസവും പൂര്‍ത്തീകരിച്ച നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് ലഭിയ്ക്കും. താരതമ്യേന ഉയര്‍ന്ന പലിശ നിരക്കിൽ ഒന്നാണിത്. 7 ദവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയാണ് ലഭിയ്കകുക
46 ദിവസം മുതൽ 90 ദിവസങ്ങൾ വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് ലഭിയ്ക്കുക. 91 ദിവസം മുതൽ 180 ദിവസങ്ങൾ വരെയുള്ള സ്ഥിരനിക്ഷേപത്തിന് 4 ശതമാനം പലിശ ലഭിയ്ക്കും. 181 ദിവസം മുതൽ 364 ദിവസങ്ങൾ വരെയാണ് നിക്ഷേപം എങ്കിൽ 6 ശതമാനം പലിശ നിരക്ക് ലഭിയ്ക്കും.
Share your comments