1. News

SSC റിക്രൂട്ട്‌മെന്റ് 2023: കേന്ദ്ര സർവിസിലെ 1600 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കേന്ദ്രസർവീസുകളിലെ എൽഡി ക്ലർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1600 ഒഴിവുകളാണുള്ളത്. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കാവുന്നതാണ്.

Meera Sandeep
SSC Recruitment 2023 : Apply online for 1600 LDC, JSA & DEO vacancies
SSC Recruitment 2023 : Apply online for 1600 LDC, JSA & DEO vacancies

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), കേന്ദ്രസർവീസുകളിലെ എൽഡി ക്ലർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1600 ഒഴിവുകളാണുള്ളത്.  പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്  https://ssc.nic.in സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/05/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക്  ജൂൺ 8 വരെ അപേക്ഷിക്കാവുന്നതാണ്. 

വിദ്യാഭ്യാസ യോഗ്യത:

12–ാം ക്ലാസ് ജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 

പ്രായപരിധി

ഓഗസ്റ്റ് 1 2023 നു 18–27 വയസ്സിന് ഇടയിലായിരിക്കണം. (ജനനം 1996 ഓഗസ്റ്റ് രണ്ട് 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മോണ്ടിസോറി സ്കൂളിലെ താത്കാലിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

അപേക്ഷാഫീസ്

100 രൂപയാണ് അപേക്ഷാഫീസ്. ജൂൺ 10 വരെ അടയ്ക്കാം. ചലാനായി അടയ്ക്കുന്നവർ ജൂൺ 11 നു മുൻപു ചലാൻ ജനറേറ്റ് ചെയ്യണം. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്

കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷ (രണ്ടു ഘട്ടം), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുണ്ട്. പരീക്ഷയിൽ തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും. ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റാ എൻട്രി വേഗം പരിശോധിക്കും. കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. എൽഡി ക്ലാർക്ക് /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കുള്ള 10 മിനിറ്റ് കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം. കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ.

ബന്ധപ്പെട്ട വാർത്തകൾ: റിസേർവ് ബാങ്കിലെ ഗ്രേഡ് ബി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

എങ്ങനെ അപേക്ഷിക്കാം

രണ്ടു ഘട്ടമായാണ് അപേക്ഷിക്കേണ്ടത്. https://ssc.nic.in വിസിറ്റ് ചെയ്‌ത് ആദ്യഘട്ടം റജിസ്ട്രേഷൻ ചെയ്‌ത്‌ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക.

English Summary: SSC Recruitment 2023 : Apply online for 1600 LDC, JSA & DEO vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds