കാര്ഷിക പ്രവര്ത്തനങ്ങളില് സംസ്ഥാനത്ത് തന്നെ ശക്തമായ ഇടപെടലുകള് നടത്തുന്ന പഞ്ചായത്താണ് എറണാകുളം ജില്ലയിലെ വടക്കേക്കര. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദ്ദേശ പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വ്യാപിപ്പിക്കുവാന് പാട്ടക്കൃഷിയെക്കൂടി(lease cultivation) പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത്. 50 കുടുംബങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഭാഗമാകുന്നതിനായി ഏക്കര്‍ കണക്കിന് പാട്ടക്കൃഷിക്ക് തുടക്കമിട്ടത് ശ്രദ്ധേയമാകുന്നു.വടക്കന്‍ പറവൂരിലെ(North Paravur) കട്ടത്തുരുത്ത് (Kattathuruth) പ്രദേശത്താണ് സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിക്ക് തുടക്കമിട്ടത്. പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍(V.D.Satheesan,MLA) സുഭിക്ഷ കേരളം പാട്ടക്കൃഷി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാനത്തിന് മാതൃക
പഞ്ചായത്ത്(panchayath), കൃഷിഭവന്‍,(krishi bhavan) സഹകരണ സംഘങ്ങള്‍(co-operative societies) , സന്നദ്ധ സംഘടനകള്‍(NGOs), മത സ്ഥാപനങ്ങള്‍(Religious institutes), കൃഷി ഗ്രൂപ്പുകള്‍(farm groups), യുവജന പ്രസ്ഥാനങ്ങള്‍(youth clubs) എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ സ്വന്തമായി ഭൂമിയുള്ള സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സംഘടനകള്‍ എന്നിവയെ കൂട്ടിയോജിപ്പിച്ച് വിവിധ പച്ചക്കറികള്‍ ലോക്ക് ഡൗണ്‍ കാലത്ത് കൃഷി ചെയ്യാന്‍ തീരുമാനിച്ചതോടൊപ്പമാണ് പാട്ടക്കൃഷിക്കും മുന്‍തൂക്കം നല്‍കിയിട്ടുള്ളത്.സംസ്ഥാനത്തു തന്നെ മാതൃകയായേക്കാവുന്ന പാട്ടക്കൃഷിക്കായി 50 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ്(Trust) രൂപീകരിച്ചു. അത് വഴി 50 രൂപ ഓരോ കുടുംബത്തില്‍ നിന്നും മൂലധനം സ്വരൂപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. തരിശായും കാട് പിടിച്ചും കിടന്ന സ്ഥലങ്ങള്‍ ട്രാക്ടറുകളുടെ(Tractor) സഹായത്തോടെ വൃത്തിയാക്കി നിലമൊരുക്കി. വടക്കേക്കര കൃഷി ഭവന്‍ സൗജന്യമായി നടീല്‍ വസ്തുക്കളും വിത്തുകളും നല്‍കിയും സബ്സിഡി നിരക്കില്‍ ജൈവ വളങ്ങളും ജൈവ കീടനാശിനികളും നല്‍കിയും കൃഷിക്കാവശ്യമായ വിദഗ്ധ ഉപദേശങ്ങള്‍ നല്‍കിയും പദ്ധതിക്ക് ഉണര്‍വ്വേകുന്നു. ആദ്യ ഘട്ടത്തില്‍ മൂന്ന് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി ആരംഭിക്കുകയാണ്. വൈകാതെ കടത്തുരുത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പാട്ടക്കൃഷി വ്യാപിപ്പിക്കും.
തരിശുരഹിത പഞ്ചായത്താക്കാന്‍ ശ്രമം
വടക്കേക്കരയെ എറണാകുളം ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ജൈവ കൃഷിയില്‍(Organic farming) ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തി വരുന്നത്. പഞ്ചായത്തിലെ തുടര്‍ന്നുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സുഭിക്ഷ കേരളം പദ്ധതിയുടെ പേരിലായിരിക്കും ഇനി ലേബല്‍ ചെയ്യപ്പെടുക.
വടക്കേക്കര സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്സി സനല്‍കുമാര്‍(vadakkekkara standing committe chairperson Mercy Sanal kumar), പഞ്ചായത്ത് അംഗം എം.ഡി മധുലാല്‍(Panchayath member M.D.Madhulal), കൃഷി ഓഫീസര്‍ എന്‍.എസ് നീതു(Agriculture officer N.S.Neethu), കൃഷി അസിസ്റ്റന്റ് എസ്. ഷിനു(Agriculture Assistant S.Shinu), ട്രസ്റ്റ് പ്രസിഡന്റ് ശിവന്‍(Trust president Sivan), സെക്രട്ടറി ജോണ്‍സണ്‍ കട്ടത്തുരുത്ത് (Secretary Johnson Kattathuruth)തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Share your comments