സംസ്ഥാന സർക്കാർ ഫിഷറീസ് മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം - ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ജില്ലയിലെ മത്സ്യ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ശുദ്ധജല മത്സ്യകൃഷി, ഓരു ജല മത്സ്യകൃഷി, ഞണ്ടു കൃഷി, പടുതാക്കുളത്തിലെ മത്സ്യ കൃഷി, ബയോ ഫ്ലോക്ക് മത്സ്യകൃഷി, റിസർക്കുലേറ്ററി അക്വാകൾച്ചർ, ശുദ്ധജല കൂടു കൃഷി, കല്ലുമ്മക്കായ / ചിപ്പി കൃഷി, കരിമീൻ വിത്തുൽപ്പാദനം, വരാൽ വിത്തുൽപ്പാദനം എന്നിവയ്ക്കുള്ള കൃഷിക്കാണ് അപേക്ഷ ക്ഷണിച്ചത്
പീച്ചി, അഴീക്കോട്, ചാലക്കുടി മത്സ്യഭവൻ ഓഫീസുകളിലോ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഒഫീസിലോ ജൂലൈ 3 ന് വൈകീട്ട് 5 നുള്ളിൽ അപേക്ഷ സമർപ്പിക്കണം.
Applications are invited from fish farmers in the district for the Subhiksha Kerala - Popular Fisheries Scheme implemented by the State Government through Fisheries
വിശദ വിവരങ്ങൾക്ക് വിളിക്കാം ഈ നമ്പറിൽ-0487 2421090.
Share your comments