<
  1. News

വാണിജ്യ വാഹനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതിയുമായി Tata Motors Ltd.

ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതി നടപ്പിലാക്കുന്നതിന് Tata Motors Ltd., State Bank Of India യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് Tata Motors ഇത്തരത്തിലുള്ളൊരു പദ്ധതിക്ക് തുടക്കമിട്ടത്. എളുപ്പത്തിലും വേഗത്തിലുമുള്ള വായ്പ സൗകര്യമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Meera Sandeep
Tata Motors
Tata Motors

ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതി നടപ്പിലാക്കുന്നതിന് Tata Motors Ltd., State Bank Of India യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. 

ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് Tata Motors ഇത്തരത്തിലുള്ളൊരു പദ്ധതിക്ക് തുടക്കമിട്ടത്. എളുപ്പത്തിലും വേഗത്തിലുമുള്ള വായ്പ സൗകര്യമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

SBI യുടെ Contactless Lending Platform സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വായ്പ അനുവദിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ വായ്പകൾക്ക് അംഗീകാരം നൽകും. വായ്പകളുടെ സുതാര്യത ഉറപ്പുവരുന്ന പ്ലാറ്റ്ഫോമാണിതെന്നും Tata Motors പ്രസ്താവനയിൽ പറഞ്ഞു. 2018 മുതൽ വാണിജ്യ വാഹനങ്ങളുടെ വിൽപന കുറഞ്ഞുവരികയാണ്. ട്രക്കുകളുടെ ഭാരം വഹിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്ന ആക്‌സിൽ മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. കൂടാതെ covid പകർച്ചവ്യാധിയെ തുടർന്നാണ്ടായ സാമ്പത്തിക പ്രതിസന്ധിയും വിൽപനയെ പ്രതികൂലമായി ബാധിച്ചു.

2019 മുതൽ ചെറുകിട വാണിജ്യ വാഹനങ്ങൾ വാങ്ങുന്നവർക്ക് ബാങ്കുകളിൽ നിന്ന് വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയിരുന്നു. ഇതോടെ താങ്ങാവുന്ന നിരക്കിൽ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കാതെയാകുകയും വാഹനം വാങ്ങിക്കുന്നത് പലരും മാറ്റിവയ്ക്കുകയും ചെയ്തു. ഇതും വാഹന വിൽപന ഇടിയുന്നതിന് കാരണമായിട്ടുണ്ട്. രണ്ട് വർഷത്തിന് ശേഷം വാഹനങ്ങളുടെ വിൽപന ക്രമേണ വീണ്ടെടുക്കും. ആ സമയത്ത് ഉപയോക്താക്കൾക്ക് സമാനമായ സാഹചര്യം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

SBI യുമായുള്ള പങ്കാളിത്തത്തിലൂടെ ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം നൂതന സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യും. പുതിയ പങ്കാളിത്തതോടെ കരുത്ത് വർധിപ്പിക്കുമെന്നും Tata Motors വ്യക്തമാക്കി. അതേസമയം SBI യുമായുള്ള സഹകരണത്തിലൂടെ വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ വായ്പയും മികച്ച ഓഫറുകളും നേടാൻ സാധിക്കും. കുറഞ്ഞ നിരക്കിൽ വാണിജ്യ വാഹനങ്ങൾ ലഭ്യമാക്കുന്നതിന് പുതിയ വായ്പ പദ്ധതികൾ അവതരിപ്പിക്കും. 

Down Payment, EMI എന്നീ ചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്നതായിരിക്കും ഈ പദ്ധതിയെന്നും SBI Retail & Digital Banking Managing Director, CS Shetty പറഞ്ഞു.

English Summary: Tata Motors Ltd. has come up with a customer-friendly financial plan to acquire commercial vehicles

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds