<
  1. News

ടാറ്റ സ്റ്റീൽ: കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ ശമ്പളം തുടർന്നും ലഭിക്കും

ജംഷദ്‌പൂർ ആസ്ഥാനമായുള്ള ടാറ്റാ സ്റ്റീൽ തങ്ങളുടെ ജീവനക്കാർക്കായി ഒരു സാമൂഹിക സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചു, അതിന് കീഴിൽ കോവിഡ് വന്ന് മരിക്കുന്ന ജീവനക്കാരുടെ ഏറ്റവും അടുത്ത ബന്ധുവിന് ഭവന, മെഡിക്കൽ ആനുകൂല്യങ്ങൾക്കൊപ്പം 60 വയസ്സ് വരെ ശമ്പളം ലഭിക്കും. ജീവനക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചാലും കുടുംബത്തിന് ശമ്പളം കിട്ടുന്നത് തുടരും. ജീവനക്കാരന് 60 വയസ് തികയുന്ന കാലം വരെയാണ് ശമ്പളം നല്‍കുക. ജീവനക്കാരന്‍ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളമാണ് തുടര്‍ന്നും നല്‍കുക എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചു.

Meera Sandeep
Tata Steel
Tata Steel

ജംഷദ്‌പൂർ ആസ്ഥാനമായുള്ള ടാറ്റാ സ്റ്റീൽ തങ്ങളുടെ ജീവനക്കാർക്കായി ഒരു സാമൂഹിക സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചു. 

അതിന് കീഴിൽ കോവിഡ് വന്ന് മരിക്കുന്ന ജീവനക്കാരുടെ ഏറ്റവും അടുത്ത ബന്ധുവിന് ഭവന, മെഡിക്കൽ ആനുകൂല്യങ്ങൾക്കൊപ്പം 60 വയസ്സ് വരെ ശമ്പളം ലഭിക്കും. ജീവനക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചാലും കുടുംബത്തിന് ശമ്പളം കിട്ടുന്നത് തുടരും. ജീവനക്കാരന് 60 വയസ് തികയുന്ന കാലം വരെയാണ് ശമ്പളം നല്‍കുക. ജീവനക്കാരന്‍ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളമാണ് തുടര്‍ന്നും നല്‍കുക എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചു.

കൂടാതെ, മരണമടഞ്ഞ എല്ലാ മുൻ‌നിര ജീവനക്കാർക്കും, ടാറ്റാ സ്റ്റീൽ “ഇന്ത്യയിൽ ബിരുദം നേടുന്നതുവരെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചെലവുകളും വഹിക്കും.

കുടംബങ്ങള്‍ക്ക് വൈദ്യ സഹായവും ഭവന സൗകര്യവും ഒരുക്കുമെന്നും കമ്പനി അറിയിച്ചു. ജോലിക്കിടെയാണ് രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തത് എങ്കില്‍ ജീവനക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും. ബിരുദം നേടുന്നത് വരെയുള്ള വിദ്യാഭ്യാസ ചെലവാണ് കമ്പനി വഹിക്കുക. കമ്പനിയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ടാറ്റ സ്റ്റീല്‍ ട്വിറ്ററില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദന പ്രവാഹമാണ് ടാറ്റ സ്റ്റീല്‍ ഏറ്റുവാങ്ങുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനം തോന്നുന്നുവെന്നാണ് കൂടുതല്‍ പ്രതികരണം. കോര്‍പറേറ്റ് ലോകത്തിന് പ്രചോദനമായ രത്തന്‍ ടാറ്റയ്ക്ക് നന്ദി എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള പാക്കേജുകള്‍ ടാറ്റയിലെ ജീവനക്കാര്‍ക്കല്ലാതെ പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കൊറോണ കാലത്ത് ഓക്‌സിജന് വലിയ തോതില്‍ ആവശ്യം വന്നിരിക്കുകയാണ്. കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

സര്‍ക്കാരിന്റെ അഭ്യര്‍ഥന ആദ്യം ഏറ്റെടുത്ത കമ്പനികളില്‍ ടാറ്റ സ്റ്റീലുമുണ്ട്.

English Summary: Tata Steel to pay salary to families of employees who succumbed to COVID-19

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds