<
  1. News

തരിശു രഹിത തണ്ണിർമുക്കം പദ്ധതിയ്ക്ക് തുടക്കമായി

ആലപ്പുഴ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തണ്ണിർമുക്കം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന തരിശു രഹിത തണ്ണീർമുക്കം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി.നിർവ്വഹിച്ചു. ആദ്യഘട്ട കൃഷിയിൽ പങ്കാളികളാകുന്നത് മതിലകം സേക്രട്ട് ഹാർട്സിലെ കന്യാസ്ത്രീകളുടെ കൂട്ടായ്മായാണ്. രണ്ടേക്കർ തരിശുപുരയിടത്തിലാണ് കൃഷി ഇറക്കുന്നത്. വെണ്ട, പയർ, വഴുതന, പടവലം, പീച്ചിൽ , പച്ചമുളക്, കോവൽ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.

K B Bainda
Thannermukam project

ആലപ്പുഴ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തണ്ണിർമുക്കം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന തരിശു രഹിത തണ്ണീർമുക്കം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി.നിർവ്വഹിച്ചു.

ആദ്യഘട്ട കൃഷിയിൽ പങ്കാളികളാകുന്നത് മതിലകം സേക്രട്ട് ഹാർട്സിലെ കന്യാസ്ത്രീകളുടെ കൂട്ടായ്മായാണ്. രണ്ടേക്കർ തരിശുപുരയിടത്തിലാണ് കൃഷി ഇറക്കുന്നത്. വെണ്ട, പയർ, വഴുതന,  പടവലം, പീച്ചിൽ , പച്ചമുളക്, കോവൽ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.  അടുത്ത ഘട്ടത്തിൽ ഒരു ഏക്കറിൽ കിഴങ്ങ് വർഗങ്ങളുടെ കൃഷിയും ആരംഭിക്കും.

കൃഷിക്ക് കർഷക അവാർഡ് ജേതാവ് സുജിത്താണ് . മേൽനോട്ടം വഹിക്കുന്നത്.Farmers Award winner Sujith will Supervise the event

ഇതിനകം ഇരുപത്തിയഞ്ചോളം തരിശു കൃഷി ഇടങ്ങൾ പഞ്ചായത്തിൽ സജ്ജമായി കഴിഞ്ഞു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.സമീറ,  മദർ ജനറൽ സിസ്റ്റർ സെലസ്റ്റിൻ ഫ്രാൻസിസ്, സിസ്റ്റർ ലിമാ ഫ്രാൻസിസ്, കർഷക അവാർഡ് ജേതാവ് സുജിത്ത് എന്നിവർ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമായി പി.എം ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന്‍ പദ്ധതി

English Summary: The fallow-free Tannermukam project has started

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds