ആമസോണിനും മറ്റ് ഐടി കമ്പനികൾക്കും പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ സൃഷിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ഫ്രഞ്ച് ടെക്നോളജി കമ്പനിയായ അറ്റോസ്. ഐടി രംഗത്ത് തൊഴിൽ നോക്കുന്നവർക്ക് നല്ലൊരു അവസരമാണിത്.
ലോകത്തെ ഡിജിറ്റൽവൽക്കരണത്തിൽ ശ്രദ്ധേയ നേട്ടമാണ് ഇന്ത്യയുടേത്. 20 വർഷം മുമ്പത്തേതു പോലെ തന്നെ ഒരു ഡിജിറ്റൈസേഷൻ ഡ്രൈവിനും തയ്യാറെടുക്കുകയാണ് കമ്പനി. പൊതുമേഖല സ്ഥാപനങ്ങളിലെയും പ്രതിരോധ മേഖലയിലെയും ഡിജിറ്റലൈസേഷൻ ഈ മേഖലകളിലെ വികസനത്തിന് കാരണമായിട്ടുണ്ട്. ഇത് തൊഴിലിന് ഗുണം ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽ ശക്തിയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കമ്പനി വ്യക്തമാക്കുന്നു.
നൈപുണ്യ വികസനത്തിനും പുതിയ ജീവനക്കാരുടെ നിയമനത്തിനുമൊക്കെയായി ഇന്ത്യയിൽ 400 ദശലക്ഷം പൗണ്ട് ആണ് കമ്പനി വാര്‍ഷികാടിസ്ഥാനത്തിൽ ചെലവഴിക്കുന്നത്. നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻെറ ഭാഗമായി കമ്പനി സർക്കാരുമായി പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടിട്ടുണ്ട്, നിരവധി ഇന്ത്യൻ കമ്പനികളിലും സ്ഥാപനത്തിന് നിക്ഷേപമുണ്ട്. നിലവിൽ, കമ്പനിയുടെ വരുമാനത്തിൻെറ ഏകദേശം മൂന്നിലൊന്നും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ കമ്പനിക്ക് ടെക്നോളജി ലാബ് ഉണ്ട്, ഇന്ത്യയിലെ ജീവനക്കാരുടെ തൊഴിൽ നൈപുണ്യവും ഐടി വൈദഗ്ധ്യവും ഉപയോഗിച്ച് കമ്പനി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സൈബർ സുരക്ഷ രംഗത്തും കമ്പനിക്ക് സാന്നിധ്യമുണ്ട്.
കൊവിഡ് കാലത്ത് നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചു വിട്ടെങ്കിലും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുമുണ്ട്.
ഐടി കമ്പനികളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. പ്രമുഖ ഐടി കമ്പനികൾ കൂടുതൽ വനിതാ ജീവനക്കാരെയും നിയമിക്കുന്നുണ്ട്. ടാറ്റാ കൺസൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ കമ്പനികൾ 6,000 വനിതാ ജീവനക്കാരെയാണ് പുതിയതായി നിയമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകൾ അടുത്തയിടെയാണ് പുറത്ത് വന്നത്.
കൊവിഡ് കാലത്ത് ഐടി മേഖലയിലെ തൊഴിലവസരങ്ങളിൽ 400 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബെംഗളൂരുവിലാണ് ഏറ്റവുമധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 40 ശതമാനത്തോളമാണ് വര്‍ധന. ഹൈദരാബാദ്, പൂനൈ നഗരങ്ങളാണ് തൊട്ടു പിന്നിൽ. രാജ്യത്തെ പ്രാധന ഐടി കേന്ദ്രങ്ങളിൽ തൊഴിൽ അവസരങ്ങൾ ഉയര്‍ന്നിട്ടുണ്ട്.
ക്ലൗഡ് ഡെവലപ്പര്‍മാര്‍ക്കും ജൂണിയര്‍ പോസ്റ്റുകളിലും ഒക്കെ തൊഴിലവസരങ്ങൾ ഉണ്ട്. ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ഐടി രംഗത്ത് പുതിയ തൊഴിൽ അവസരങ്ങളിൽ വര്‍ധനയുണ്ട്.
ക്ലൗഡ് ടെക്ക് ഡെവലപ്പര്‍, ആൻഡ്രോയിഡ് ഡെവലപ്പര്‍, ഫുൾ സ്റ്റാക്ക് ഡെവലപ്പര്‍, ആൻഗുലാര്‍ ഡെവലപ്പര്‍, റിയാക്ട് ജെഎസ് ഡെവലപ്പര്‍ തുടങ്ങിയ തസ്തികകളിൽ ആണ് കൂടുതൽ നിയമനം. ജൂണിയര്‍ തസ്തികകളിലും കമ്പനികൾ നിയമനം നടത്തുന്നുണ്ട്.
Share your comments