ചങ്ങനാശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി പി എം ചിറവംമുട്ടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൃഷിയുടെ ആദ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ സി ജോസഫ് നിർവ്വഹിച്ചു. കോവിഡ് കാലത്ത് ഉണ്ടാകാനിടയുള്ള രൂക്ഷമായ ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഹ്വാന പ്രകാരം ആണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ മെയ് മാസം ആദ്യ ആഴ്ചയിൽ പ്രദേശത്ത് കാലങ്ങളായി തരിശ് കിടന്ന 25 സെൻ്റ് സ്ഥലം ചിറവംമുട്ടം ബ്രാഞ്ച് സെക്രട്ടറി ബിജു എസ് മേനോൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് അംഗങ്ങൾ ചേർന്ന് കൃഷിയോഗ്യമാക്കിയാണ്. In the first week of May, the 25-acre plot of land in the area, under the leadership of Biju S Menon, branch secretary of Chiravammuttam, was cultivated by members of the branch.
ചീര, വെണ്ട, വഴുതന വിത്തുകൾ നട്ടത്.ചീര, വഴുതന ഇനങ്ങളാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായത്. സി പി എം ലോക്കൽ സെക്രട്ടറി എം എൻ മുരളീധരൻ നായർ, CPAS ഡയറക്ടർ ഡോ.പി കെ പത്മകുമാർ, ഇത്തിത്താനം ജനതാ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഇത്തിത്താനം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി കെ അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി ബിജു എസ് മേനോൻ എന്നിവർ സംസാരിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോക് ഡൌൺ നു ശേഷം ആദ്യമായി റബ്ബർ വിപണിയിൽ ഉണർവ്
Share your comments