ആലപ്പുഴ: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന് പഴയ കാര്ഷിക സംസ്കാരം വീണ്ടെടുക്കണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. ചിങ്ങം ഒന്നിന്റെ ഭാഗമായി തണ്ണീര്മുക്കം കൃഷി ഭവനില് സംഘടിപ്പിച്ച ചേര്ത്തല താലൂക്ക് കാര്ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. The Minister was inaugurating the Cherthala Taluk Agriculture Day celebrations organized at Thanneermukkam Krishi Bhavan as part of Chingam One
ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഒരു പോംവഴി കാര്‍ഷിക ഉത്പ്പാദനം വര്‍ധിപ്പിക്കുക എന്നതാണ്. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കോവിഡ് കാലത്തും ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്ന നിരവധി പദ്ധതികളുമുണ്ട്. കാര്‍ഷിക മേഖലയില്‍ അഭയം പ്രാപിച്ചാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നത് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികള്‍ തരണം ചെയ്യാന്‍ എല്ലാത്തിലും നാം സ്വയംപര്യാപ്തത കൈവരിക്കണം. പച്ചക്കറിക്കൃഷിക്ക് പുറമേ ഇടവിളകൃഷി, മത്സ്യകൃഷി, പാല്‍, ഇറച്ചി, മുട്ട ഉത്പാദനം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു. ഈ പുതുവര്‍ഷം കാര്‍ഷിക മുന്നേറ്റത്തിന്റെ കൂടി ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു.
വരും ദിനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോയി മഹാമാരിയെ തരണം ചെയ്യാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ജാഗ്രതയോടുള്ള സമീപനം കൊണ്ടു മാത്രമേ കോവിഡിനെ നേരിടാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം എ എം ആരിഫ് എംപി നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ കര്‍ഷകരെ ആദരിക്കുന്നതില്‍ ഭാഗമായി കാര്‍ഷിക ഉപകരണങ്ങളും വിതരണം ചെയ്തു. പ്രളയത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ നഷ്ട്ടപ്പെട്ട അഞ്ഞൂറോളം കര്‍ഷകര്‍ക്കാണ് കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കിയത്.
317 കര്‍ഷകര്‍ക്ക് തൂമ്പയും മണ്‍വെട്ടിയും, 20 പേര്‍ക്ക് പമ്പു സെറ്റ്, 37 പേര്‍ക്ക് തെങ്ങു കയറ്റ യന്ത്രം എന്നിങ്ങനെയാണ് നല്‍കിയത്.6 ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പ്രളയകാലത്ത് തൊഴില്‍ വാഹനങ്ങള്‍ നഷ്ടപ്പെട്ട 16 പേര്‍ക്ക് ഇരുചക്ര വാഹനവും എ എം ആരിഫ് എം പി വിതരണം ചെയ്തു. കൂടാതെ കോവിഡ് വിമുക്തരായവര്‍ക്കുള്ള ആയുര്‍വേദ മരുന്ന് കിറ്റും വിതരണം ചെയ്തു.
തണ്ണീര്‍മുക്കം കൃഷി ഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സിന്ധുവിനു , പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ രമാമദനന്‍, സുധര്‍മ്മസന്തോഷ്, ബിനിതമനോജ്, കാര്‍ഷിക വിജ്ഞാന കേന്ദ്രം കോര്‍ഡിനേറ്റര്‍ ഡോ.വന്ദന വേണുഗോപാല്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രമ ദേവി, അസിസ്റ്റന്റ് ഡയറക്ടര്‍ ഷീന എന്നിവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാന കർഷകദിനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ജില്ലാതലങ്ങളിലും കർഷകദിനം ആചരിച്ചു
Share your comments