1. News

കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു

കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു മഹാമാരിമൂലം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് അനുശോചനം അറിയിച്ചു

Meera Sandeep
The Prime Minister addressed the nation on the Covid-19 situation
The Prime Minister addressed the nation on the Covid-19 situation

കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരിമൂലം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് അനുശോചനം അറിയിച്ചു.

  • ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് ഡ്രൈവർമാർ, സുരക്ഷാ സേന, പോലീസ് സേന എന്നിവരുടെ സംഭാവനകളെ പ്രശംസിച്ചു
  • വർദ്ധിച്ചുവരുന്ന ഓക്സിജന്റെ ആവശ്യം നിറവേറ്റുന്നതിനായി ഗവണ്മെന്റ് വേഗത്തിലും സംവേദനക്ഷമതയോടും പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
  • മെയ് ഒന്നിന് ശേഷം, 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്സിനേഷൻ നൽകാം. ഇന്ത്യയിൽ ഉൽ‌പാദിപ്പിക്കുന്ന വാക്സിനുകളുടെ പകുതി സംസ്ഥാനങ്ങളിലേക്കും ആശുപത്രികളിലേക്കും നേരിട്ട് പോകും: പ്രധാനമന്ത്രി
  • 18 വയസ്സിനു മുകളിലുള്ളവർക്കായി വാക്സിനേഷൻ അനുവദിച്ചതിലൂടെ, നഗരങ്ങളിലെ തൊഴിലാളികൾക്ക് വാക്സിൻ വേഗത്തിൽ ലഭ്യമാകും: പ്രധാനമന്ത്രി
  • ജീവൻ രക്ഷിക്കുന്നതിനൊപ്പം, സാമ്പത്തിക പ്രവർത്തനങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനുമാണ് ശ്രമം: പ്രധാനമന്ത്രി
  • സംസ്ഥാന ഗവണ്മെന്റുകൾ തൊഴിലാളികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവർ എവിടെയാണോ അവിടെ തന്നെ താമസിക്കാൻ അവരെ ബോധ്യപ്പെടുത്തുകയും വേണം: പ്രധാനമന്ത്രി
  • ലോക്ക് ഡൗണിനെ സംസ്ഥാന ഗവണ്മെന്റുകൾ അവസാന ആശ്രയമായി മാത്രമേ കണക്കാക്കൂ. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം: പ്രധാനമന്ത്രി
  • ഇന്നത്തെ സാഹചര്യങ്ങളിൽ, ലോക്ക് ഡൗണിൽ നിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്.
English Summary: The Prime Minister addressed the nation on the Covid-19 situation

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds