തൃശ്ശൂർ: പാലുല്‍പ്പാദന വര്‍ദ്ധനവിന് തീറ്റപ്പുല്ലിനുള്ള പ്രാധാന്യം കര്‍ഷകരിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല തീറ്റപ്പുല്‍ ദിനാചരണത്തിന്റെയും ക്ഷീരവാരാചരണത്തിന്റെയും ഉദ്ഘാടനം ഇന്നലെ (ജൂണ്‍ 7). താണിക്കുടം തീറ്റപ്പുല്‍ത്തോട്ടം പരിസരത്ത് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‌തു.
ബന്ധപ്പെട്ട വാർത്തകൾ: പാലുൽപ്പാദന മികവിന് പശുക്കൾക്കു നൽകാവുന്ന പുതുയ തരം തീറ്റകൾ
ക്ഷീരവാരത്തിന്റെ ഭാഗമായിട്ടാണ് തീറ്റപ്പുല്‍ദിനം ആചരിക്കുന്നത്. ക്ഷീരമേഖലയുടെ പ്രസക്തിയും പ്രാധാന്യവും കൂടി വരുന്ന കാലഘട്ടത്തില്‍ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ക്ഷീരദിനം മുതല്‍ ഒരാഴ്ച ക്ഷീരവാരമായി സംസ്ഥാനത്ത് ആചരിക്കുകയാണ്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി തീറ്റപ്പുല്‍കൃഷിയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: പശുവളർത്തലും തീറ്റപ്പുൽ കൃഷിയും
കൂടാതെ മികച്ച തീറ്റപ്പുല്‍ത്തോട്ടമുള്ള ക്ഷീരകര്‍ഷകരെയും സംഘങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: തീറ്റപ്പുല്‍ വിപ്ലവവുമായി ക്ഷീരവകുപ്പ്
റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി മുഖ്യാതിഥിയായിരുന്നു. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ ഏജന്‍സികള ഏകോപിപ്പിച്ചുകൊണ്ട് സമഗ്ര പുല്‍കൃഷി വ്യാപന പദ്ധതിയും ക്ഷീര വികസന വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.
Share your comments