1.കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലെ ട്രൈയിനിംഗ് ഇൻ സ്റ്റിറ്റ്യൂട്ടിൽ സംയോജിത കൃഷി സമ്പ്രദായം എന്ന വിഷയത്തിൽ ഫെബ്രു വരി 18 മുതൽ 23 വരെ ഓൺലൈൻ പരിശീലനം നടത്തുന്നു https://forms.gle/r8SbsSCZsp5d27656 എന്ന ലിങ്കിലൂടെ ഫെബ്രുവരി 13 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
2. റബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണ മാർഗ്ഗങ്ങളെ കുറിച്ച് റബർ ബോർഡ് ഫെബ്രുവരി 22 ന് രാവിലെ 10.30 മുതൽ ഓൺലൈൻ പരിശീലനം നടത്തുന്നു കൂടുതൽ വിവരങ്ങൾക്ക് 0481 2353127. 7994650941 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
3.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗവും അറ്റകുറ്റ പണികളും’’ എന്ന വിഷയത്തില്‍ ഫെബ്രുവരി 25 മുതൽ മാര്‍ച്ച് 8 വരെ പതിനഞ്ച് ഗുണഭോക്താക്കൾക്ക് ഒരു പ്രവൃത്തി പരിചയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 50 നും ഇടയ്ക്ക് പ്രായമുള്ള, താല്‍പര്യമുള്ള സ്ത്രീ പുരുഷ പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 9400483754 എന്ന നമ്പറിൽ പ്രവർത്തി ദിവസങ്ങളില്‍ 10 മണി മുതല്‍ 5 മണി വരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
4.ഭാവി തലമുറയിലേക്കു കാർഷിക വിദ്യാഭ്യാസം പകരുന്നതിനായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിലൂടെ ജില്ലയിലെ വിവിധ സ്കൂളുകളിലെ ചുണകുട്ടികൾക്ക് പരിശീലനം നൽകുന്ന പരിപാടികൾക്കു തുടക്കമാവുകയാണ്. ഇതിന്റെ മുന്നൊരുക്കം എന്ന നിലയിൽ നൂറിലധികം സ്ക്കൂളുകളിലെ അധ്യാപകർക്ക് ഓൺലൈൻ ആയി പരിശീലനം നല്കുവാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്ന മുറക്ക് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ നേരിട്ട് തന്നെ പരിശീലന പരിപാടികൾ നടത്തുന്നതും, കുട്ടികളോടൊപ്പമിരുന്ന് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു കൊടുക്കുകയും ചെയ്യുന്നതാണ്. ലോക പയറുവർഗ്ഗ ദിനാചരണത്തോട് അനുബന്ധിച്ചു ഫെബ്രുവരി 10-ആം തീയതി വെള്ളാനിക്കര കെ.എ.യു ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് കമ്മ്യൂണിക്കേഷൻ സെന്ററിലെ ശാസ്ത്രഞ്ജർ പയറുവർഗ്ഗ കൃഷിയിൽ പ്രായോഗിക പരിശീലനം നല്കിക്കൊണ്ടായിരിക്കും ഈ പദ്ധതിക്ക് തുടക്കമിടുക. "കാർഷിക സർവകലാശാല സ്കൂളുകളിലേക്ക്” എന്ന ഈ പദ്ധതിയിൽ പങ്കാളികളാവാൻ താല്പര്യമുള്ള സ്കൂളുകൾ മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 0487-2370773
Kerala Agricultural University's Training Institute, Mannuthi conducts online training on Integrated Farming System from February 18 to 23. Registration can be done till February 13
5. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം 2021-2022 ല്‍ ഡിജിറ്റല്‍ വീഡിയോ മത്സരത്തിന് (ടി.വി.ചാനല്‍ വിഭാഗം) എന്‍ട്രികള്‍ ക്ഷണിക്കുന്നു. പ്രൊഫഷണല്‍ വിഭാഗത്തില്‍ കേരളത്തിലെ അംഗീകൃത ടി.വി.ചാനലുകളില്‍, 2020 – 2021 ല്‍ ജൈവകൃഷി എന്ന ആശയം ഉള്‍ക്കൊണ്ട് സംപ്രേക്ഷണം ചെയ്ത വീഡിയോയുടെ സംവിധായകരാണ് ഇതിനായി അപേക്ഷിക്കേണ്ടത്. സംപ്രേക്ഷണം ചെയ്ത ചാനലിന്റെ ലോഗോയും, വാട്ടര്‍മാര്‍ക്കും, വീഡിയോയില്‍ ഉണ്ടായിരിക്കണം, പ്രസ്തുത വീഡിയോ, സംപ്രേക്ഷണം ചെയ്ത ദിവസവും ചാനലില്‍ സംപ്രേക്ഷണം ചെയ്തു എന്ന് ചാനല്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കേരളത്തിനുള്ളിലുളള ലൊക്കേഷന്‍ ആയിരിക്കണം.
ഒന്നാം സമ്മാനം 25,000/- രൂപയും, രണ്ടാം സമ്മാനം 20,000/- രൂപയും, മൂന്നാം സമ്മാനം 15,000/- രൂപയുമാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 ആണ്. എന്‍ട്രികള്‍ അയയ്‌ക്കേണ്ട വിലാസം : എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കില്‍ fibshortfilmcontest@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2314358, 9383470289 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Share your comments