1. News

തരിശുഭൂമി കൃഷി: ഭക്ഷ്യ ക്ഷാമം നേരിടാൻ നടപടികളുമായി കൃഷിവകുപ്പ്

തരിശു ഭൂമി കൃഷി യോഗ്യമാക്കുക എന്ന പദ്ധതിയ്ക്ക് കൃഷിവകുപ്പ് രൂപരേഖ തയ്യാറാക്കുകയാണ്. ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തേതാടെ വിവിധ കർമ്മ പദ്ധതികൾ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കും.നെല്ല്, പഴം പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയിൽ ഉത്പാദന വർദ്ധനവാണ് ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണിനു ശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടുള്ള കർമ്മപദ്ധതികളാണ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

Asha Sadasiv

തരിശു ഭൂമി കൃഷി യോഗ്യമാക്കുക എന്ന പദ്ധതിയ്ക്ക് കൃഷിവകുപ്പ് രൂപരേഖ തയ്യാറാക്കുകയാണ്. ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച്  യുവജനങ്ങളുടെ പങ്കാളിത്തേതാടെ വിവിധ കർമ്മ പദ്ധതികൾ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.നെല്ല്, പഴം പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയിൽ ഉത്പാദന വർദ്ധനവാണ്  ലക്ഷ്യമിടുന്നത്.  ലോക്ക് ഡൗണിനു ശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടുള്ള കർമ്മപദ്ധതികളാണ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

25000 ഹെക്ടർ തരിശുഭൂമി കൃഷി യോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. സംസ്ഥാന കൃഷിവകുപ്പ്, തദ്ദേശ  സ്വയംഭരണ വകുപ്പ്,  ജലസേചന വകുപ്പ്, സഹകരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനം പദ്ധതി നടത്തിപ്പിൽ ഉണ്ടാകും.

ഈ പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾ, വിദേശത്തു നിന്നും മടങ്ങിയെത്തിയവർ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവർ. കർഷകന്റെ പേര്, മേൽവിലാസം, കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾ സ്ഥലത്തിന്റെ വിസ്തൃതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അതാത് ജില്ലകളിൽ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം. തരിശുഭൂമി കൈവശമുള്ള സ്ഥലം ഉടമകളും ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുള്ള ഈ പ്രത്യേകം സെല്ലിൽ വിവരം  അറിയിക്കണം.

ജില്ല, ഫോൺ നമ്പർ, ഇ-മെയിൽ എന്ന ക്രമത്തിൽ:

തിരുവനന്തപുരം, 9562624024,  selfsufficiencytvm@gmail.com,

 കൊല്ലം, 8301912854,  selfsufficiencyklm@gmail.com,

 പത്തനംതിട്ട, 7994875015,  selfsufficiencypta@gmail.com,  

ആലപ്പുഴ, 8129667785, selfsufficiencyalpa@gmail.com,  

കോട്ടയം, 7510874940,  selfsufficiencyktm@gmail.com,

 എറണാകുളം, 9847195495,  selfsufficiencyekm@gmail.com,  

തൃശൂർ, 7025485798,  selfsufficiencytcr@gmail.com,

 ഇടുക്കി, 8301823591,  selfsufficiencyidk@gmail.com,

മലപ്പുറം, 9447389275,  selfsufficiencymlp@gmail.com,

 പാലക്കാട്, 9605878418,  selfsufficiencypkd@gmail.com,  

കോഴിക്കോട് , 9048329423,  selfsufficiencykkd@gmail.com,

 വയനാട്, 9747096890, selfsufficiencywyd@gmail.com,

  കണ്ണൂർ, 7907024021,  selfsufficiencyknr@gmail.com,  

കാസർഗോഡ്  946725314, selfsufficiencyksd@gmail.com.

English Summary: To combat food shortage department of agriculture come with waste land farming

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds