സ്വർണത്തിന്റെ പരിശുദ്ധി അളക്കുന്നത് കാരറ്റിലാണ്. 99.9 ശതമാനം പരിശുദ്ധിയുള്ള സ്വർണമാണ് 24 കാരറ്റ്. അതായത് സ്വർണത്തിന്റെകൂടെ മറ്റൊരു ലോഹവും കൂട്ടിച്ചേർത്തിട്ടില്ലെന്ന് ചുരുക്കം.
ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളാണ് ആഭരണ നിർമാണത്തിന് സ്വർണത്തോടൊപ്പം ചേർക്കുന്നത്. ഉദാഹരണത്തിന് 18 കാരറ്റ് സ്വർണം എന്നാൽ 75 ശമതാനം സ്വർണവും 25 ശതമാനം മറ്റ് ലോഹങ്ങളും ചേർന്നതാണ്.
ഒരു കാരറ്റിലെ സ്വർണത്തിലെ അംശം 4.166 ശതമാനമാണ്. മുമ്പ് കേരളത്തിൽ ലഭ്യമായിരുന്നത് 22/20 കാരറ്റ് സ്വർണമാണ്. അതായത് 85 മുതൽ 86 ശതമാനംവരെ മാത്രമെ അതിൽ സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് പഴയ സ്വർണവുമായി ജ്വല്ലറികളിൽ ചെന്നാൽ നിലവിലെ വിലയിൽനിന്ന് കുറയ്ക്കുന്നത്.
എന്നാൽ, ബിഐഎസ് നിലവിൽവന്നതോടെ സ്റ്റാന്റേഡ് സ്വർണം 91.6 ശതമാനമുള്ളതായി. ഇപ്പോൾ 91.6 ശതമാനം പരിശുദ്ധിയുള്ള സ്വർണാഭരണമാണ് സാധാരണയായി ജ്വല്ലറികളിൽ ലഭിക്കുന്നത്. അതേസമയം, 18 കാരറ്റ് ആഭരണങ്ങളും ലഭ്യമാണ്. ഡയമണ്ട് ആഭരണങ്ങളേറെയും നിർമിക്കുന്നത് 18 ഗ്രാം സ്വർണത്തിലാണ്.
സ്വർണത്തിന്റെ പരിശുദ്ധി വർധിക്കുന്തോറും അതിന്റെ ബലംകുറയും. ഡയമണ്ട് ആഭരണങ്ങൾ 18 കാരറ്റിൽ നിർമിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. അല്ലെങ്കിൽ വിലപിടിപ്പുള്ള വജ്രക്കല്ലുകൾ ആഭരണത്തിൽനിന്ന് എളുപ്പത്തിൽ ഇളകിപ്പോകാനിടയാകും.
100 ശതമാനം പരിശുദ്ധിയിൽ സ്വർണാഭരണങ്ങൾ നിർമിക്കാൻ പ്രയാസമാണ്. മൃദുത്വം കൂടുതലായതിനാലാണ് ഇത്. 22 കാരറ്റ് സ്വർണത്തിൽ നിർമിക്കുന്ന ആഭരണങ്ങൾപോലും പലപ്പോഴും പെട്ടെന്ന് പൊട്ടിപോകുന്നതിന്റെ കാരണമിതാണ്.
സ്വർണത്തിൽ ചേർക്കുന്ന ലോഹത്തിനനുസരിച്ച് അതിന്റെ നിറത്തിലും വ്യത്യാസംവരും. ഉദാഹരണത്തിന് വെള്ളിയോ, പള്ളോഡിയമോ ആണ് സ്വർണത്തോടൊപ്പം ചേർക്കുന്നതെങ്കിൽ അത് വൈറ്റ് ഗോൾഡാകും. ചെമ്പാണ് ചേർക്കുന്നതെങ്കിൽ റോസ് ഗോൾഡും.
@year book whatsapp group
to join message 9562621834
Share your comments